കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ സഹായഹസ്തം പദ്ധതി: പലിശ സബ്‌സിഡിക്ക് 931 കോടി അനുവദിച്ചു

Google Oneindia Malayalam News

തിരുവനന്തപുരം: ദുരിതകാലത്ത് ആശ്വാസമേകാനായി ഏര്‍പ്പെടുത്തിയ മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിയില്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത പലിശ സബ്‌സിഡിയുടെ രണ്ടാംഘട്ടമായി 93 കോടി രൂപ മുന്‍കൂറായി അനുവദിച്ചതായി തദ്ദേശ സ്വയംഭരണ എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു. ഈ പദ്ധതിയിലൂടെ 1917.55 കോടി രൂപ വായ്പ നല്‍കി കുടുംബശ്രീ അംഗങ്ങളായ 25.17 ലക്ഷം പേര്‍ക്ക് സഹായമേകാന്‍ സര്‍ക്കാരിന് സാധിച്ചിരുന്നു.

1

മുന്‍വര്‍ഷം ഒന്നാം ഗഡുവായി 165.04 കോടി രൂപ സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നു. കുടുംബശ്രീയുടെ നടപ്പ് പരിപാടികളുടെ ബജറ്റ് ശീര്‍ഷകത്തില്‍ നിന്നാണ് തുക അനുവദിച്ചത്. കോവിഡ് കാലത്തെ അടച്ചുപൂട്ടല്‍ മൂലം ദുരിതത്തിലായ കുടുംബങ്ങളെ ചേര്‍ത്തുപിടിക്കാനുള്ള പിണറായി സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് സഹായഹസ്തം പദ്ധതിയെന്ന് മന്ത്രി വ്യക്തമാക്കി.

അതേസമയം ജൂണ്‍ 11 മുതല്‍ സെപ്തംബര്‍ 19 വരെ 100 ദിന കര്‍മ്മ പരിപാടിക്ക് തുടക്കം കുറിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.ആരോഗ്യം വിദ്യാഭ്യാസം, സാമൂഹ്യ സുരക്ഷ എന്നീ മേഖലകളില്‍ കൈവരിച്ച നേട്ടങ്ങള്‍ മുന്നോട്ടു കൊണ്ടുപോകാനും സാമ്പത്തിക വളര്‍ച്ച കൂടുതല്‍ വേഗത്തിലാക്കാനും ഗുണമേന്‍മയുള്ള തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമുള്ള നയങ്ങള്‍ക്കും പരിപാടികള്‍ക്കുമാണ് കര്‍മ്മപരിപാടിയില്‍ പ്രാധാന്യം നല്‍കുന്നത്.

ശാസ്ത്ര സാങ്കേതിക മേഖലയിലും നൈപുണ്യ വികസന രംഗത്തും ശ്രദ്ധകേന്ദ്രീകരിച്ച് വിജ്ഞാനത്തിലധിഷ്ഠിതമായ സമ്പദ്ഘടനയുടെ നിര്‍മ്മിതി സാധ്യമാക്കുകയാണ് ലക്ഷ്യം.അതീവ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം, സാമ്പത്തിക, സാമൂഹിക അസമത്വങ്ങള്‍ ഇല്ലായ്മ ചെയ്യല്‍, പ്രകൃതി സൗഹൃദ വികസന പരിപ്രേക്ഷ്യം നടപ്പില്‍ വരുത്തല്‍, ആരോഗ്യകരമായ നാഗരിക ജീവിതത്തിന് അനുയോജ്യമാംവിധം ആധുനിക ഖരമാലിന്യസംസ്‌കരണ രീതി അവലംബിക്കല്‍ എന്നിവയ്ക്ക് അതീവ ശ്രദ്ധ നല്‍കും.

Recommended Video

cmsvideo
Kerala announced free internet to students | Oneindia Malayalam

കാര്‍ഷികമേഖലയില്‍ ഉല്‍പാദന വര്‍ദ്ധനവിനൊപ്പം വിഷരഹിതമായ ആഹാര പദാര്‍ത്ഥങ്ങളുടെ നിര്‍മ്മാണവും പ്രധാന ലക്ഷ്യമാണ്. ഈ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സമയബന്ധിത ആസൂത്രണത്തിന്റെ ഭാഗമായാണ് 100 ദിനപരിപാടി നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

English summary
931 cr allowed as interest subsidy says minister mv govindan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X