കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംസ്ഥാനത്ത് ഇന്ന് 962 പേർക്ക് കൊവിഡ്, 801 പേർക്ക് സമ്പർക്കത്തിലൂടെ രോഗം, 40 പേരുടെ ഉറവിടമറിയില്ല

Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിന് അടുത്ത്. ഇന്ന് 962 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 1169 പേര്‍ക്കായിരുന്നു ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 815 പേര്‍ കൊവിഡ് മുക്തരായി. 801 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കൊവിഡ് പകര്‍ന്നിരിക്കുന്നത്. 40 പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ക്ലീറ്റസ്, ആലപ്പുഴ സ്വദേശി ശശിധരന്‍ എന്നിവരാണ് മരണപ്പെട്ടത്.

വിദേശത്ത് നിന്നെത്തിയ 55 പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുളള 85 പേര്‍ക്കും കൊവിഡ് ബാധിച്ചു. ഇന്ന് 15 ആരോഗ്യപ്രവര്‍ത്തകരും രോഗബാധിതരായിട്ടുണ്ട്. ഇന്നും തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കൊവിഡ് കേസുകള്‍ ഉളളത്. 205 പേര്‍ക്ക് ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചു. എറണാകുളം- 106, ആലപ്പുഴ- 101, മലപ്പുറം-85, തൃശൂര്‍-85, കാസര്‍കോട്- 66, പാലക്കാട്-59-, കൊല്ലം-57, പത്തനംതിട്ട-36, വയനാട്-31, കണ്ണൂര്‍-37, കോട്ടയം-35, കോഴിക്കോട്-33, ഇടുക്കി-26 എന്നിങ്ങനെയാണ് ജില്ല തിരിച്ചുളള പോസിറ്റീവ് കേസുകള്‍.

covid

Recommended Video

cmsvideo
Corona Vaccine From Tobacco All Set For The Human Trial | Oneindia Malayalam

കൊവിഡ് പ്രതിരോധത്തില്‍ പോലീസിന് പ്രധാന ചുമതല നല്‍കിയതായി മുഖ്യമന്ത്രി വ്യക്തമാക്കി. എസ്‌ഐമാരുടെ നേതൃത്വത്തിലുളള ടീം നടപടികള്‍ കര്‍ശനമാക്കും. ജില്ലാ പോലീസ് മേധാവിമാര്‍ക്കാണ് ചുമതല. സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ അടക്കമുളള കാര്യങ്ങള്‍ പോലീസ് ചെയ്യും. ക്വാറന്റൈനിലുളളവര്‍ പുറത്തേക്ക് ഇറങ്ങിയാല്‍ കര്‍ശന നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയ്ന്‍മെന്റ് സോണുകള്‍ കണ്ടെത്താനും പോലീസിനെ നിയോഗിക്കും.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക് : തിരുവനന്തപുരം 253, കൊല്ലം 40, പത്തനംതിട്ട 59, ആലപ്പുഴ 50, കോട്ടയം 55, ഇടുക്കി 54, എറണാകുളം 38, തൃശൂര്‍ 52, പാലക്കാട് 67, മലപ്പുറം 38, കോഴിക്കോട് 26, വയനാട് 8, കണ്ണൂര്‍ 25, കാസര്‍കോട് 50. കഴിഞ്ഞ 24 മണിക്കൂറിനകം 19,343 സാമ്പിളുകള്‍ പരിശോധിച്ചു. 1,45,234 പേരാണ് നിരീക്ഷണത്തിലുള്ളത്. 10,779 പേര്‍ ആശുപത്രികളില്‍. ഇന്നു മാത്രം 1115 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇപ്പോള്‍ ചികിത്സയിലുള്ളവര്‍ 11,484.

ഇതുവരെ ആകെ 4,00,029 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതില്‍ 3926 സാമ്പിളുകളുടെ ഫലം വരാനുണ്ട്. ഇതുകൂടാതെ സെന്‍റിനല്‍ സര്‍വൈലന്‍സിന്‍റെ ഭാഗമായി മുന്‍ഗണനാ ഗ്രൂപ്പുകളില്‍ നിന്ന് 1,27,233 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 1254 സാമ്പിളുകള്‍ നെഗറ്റീവ് ആയി. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 506 ആയി.

English summary
962 New Covid positive cases in Kerala today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X