കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിനും തൃണമൂലിനും തിരിച്ചടി: രണ്ട് പദവികള്‍ തിരിച്ചെടുത്ത് കേന്ദ്ര സർക്കാർ, അമർഷം

Google Oneindia Malayalam News

ദില്ലി: പാർലമെന്റില്‍ കോണ്‍ഗ്രസിനും തൃണമൂല്‍ കോണ്‍ഗ്രസിനും തിരിച്ചടി. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ അധ്യക്ഷ സ്ഥാനത്ത് നിന്നാണ് ഇരുപാർട്ടികളും ഒഴിവാക്കപ്പെട്ടിരിക്കുന്നത്. പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റികളുടെ ഏറ്റവും പുതിയ പുനഃസംഘടനയിൽ ആഭ്യന്തരകാര്യ സമിതിയുടെ അധ്യക്ഷസ്ഥാനം ലഭിക്കില്ലെന്ന് സർക്കാർ കോൺഗ്രസിനെ അറിയിക്കുകയായിരുന്നു.

ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് അത്: അത് മാറും എന്ന് തന്നെയാണ് പ്രതീക്ഷ: മകളെക്കുറിച്ച് പൊളി ഫിറോസ്ഏറ്റവും വലിയ ദുഃഖങ്ങളിലൊന്ന് അത്: അത് മാറും എന്ന് തന്നെയാണ് പ്രതീക്ഷ: മകളെക്കുറിച്ച് പൊളി ഫിറോസ്

തൃണമൂൽ കോൺഗ്രസിന് ഉണ്ടായിരുന്ന ഏക പാർലമെന്റ് സമിതിയുടെ അധ്യക്ഷസ്ഥാനവും നഷ്‌ടപ്പെടാൻ സാധ്യതയുണ്ടെന്നാണ് ദ ഹിന്ദു റിപ്പോർട്ട് ചെയ്യുന്നത്.

കേന്ദ്ര സർക്കാറിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച്

കേന്ദ്ര സർക്കാറിന്റെ ഈ നീക്കത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് രാജ്യസഭയിലെ സഭാ നേതാവ് പിയൂഷ് ഗോയലിന് കത്തയച്ചിട്ടുണ്ട്, പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്മാർ പ്രധാന പ്രതിപക്ഷ പാർട്ടിയിൽ നിന്നുള്ളവരാണെന്നാണ് കോണ്‍ഗ്രസ് മന്ത്രിക്ക് സർമപ്പിച്ച കത്തില്‍ വ്യക്തമാക്കുന്നത്.

രാജ്യസഭയിലെ പ്രതിപക്ഷ നേതാവ്

വൃത്തങ്ങൾ പറയുന്നതനുസരിച്ച്, സെപ്തംബർ 16 ന് ഗോയൽ, രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയെ ഫോണിൽ വിളിച്ച്, ഉപരിസഭയിലെ കോൺഗ്രസിന്റെ അംഗബലം കണക്കിലെടുത്ത്, ഒരു കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനം മാത്രമേ അനുവദിക്കാനാകൂ എന്ന് അറിയിച്ചു. ആഭ്യന്തരകാര്യ സ്ഥിരം സമിതി അധ്യക്ഷനെ മറ്റൊരു പ്രതിപക്ഷ പാർട്ടിയിൽ നിന്ന് തിരഞ്ഞെടുക്കാനാണ് സർക്കാർ നീക്കം. മാർച്ചിൽ 34 ആയിരുന്ന കോൺഗ്രസിന്റെ രാജ്യസഭയിലെ അംഗബലം ഇപ്പോൾ 31 ആയി കുറഞ്ഞിരുന്നു.

ഇതേ തുടർന്ന് വിഷയത്തിലെ കോണ്‍ഗ്രസിന്റെ

ഇതേ തുടർന്ന് വിഷയത്തിലെ കോണ്‍ഗ്രസിന്റെ പ്രതിഷേധം രേഖപ്പെടുത്താൻ ഗോയലിന് കത്തെഴുതിയതായും വൃത്തങ്ങൾ അറിയിച്ചു. ഒരു രാഷ്ട്രീയ പാർട്ടിയുടെ സംഖ്യാബലമാണ് ചെയർപേഴ്സൺമാരുടെ സ്ഥാനം അതത് പാർട്ടിക്ക് വിഭജിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെടുമ്പോള്‍, ജനാധിപത്യത്തിൽ
"പാർലമെന്റ് പോലെയുള്ള സ്ഥാപനങ്ങളുടെ കാര്യക്ഷമമായ പ്രവർത്തനം ഉറപ്പാക്കുന്നതിന് അനുവദനീയമായ ധാരണ അല്ലെങ്കിൽ കൊടുക്കൽ വാങ്ങൽ തത്വം വളരെയധികം സഹായിക്കുന്നു".-ഖാർഗെ പറഞ്ഞു.

പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി

"പരമ്പരാഗതമായി ആഭ്യന്തരകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷന്മാർ പ്രധാന പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ളവരാണ്," ഖാർഗെ കത്തില്‍ സൂചിപ്പിച്ചു. ലോക്‌സഭയുടെ പരിധിയിൽ വരുന്ന ഇൻഫർമേഷൻ ആൻഡ് ടെക്‌നോളജി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് കോണ്‍ഗ്രസിന് തന്നെ തുടർന്നും ലഭിക്കും. അതേസമയം, നിലവിലെ അധ്യക്ഷൻ ശശി തരൂർ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധ്യതയുള്ളതിനാൽ പാർട്ടി അദ്ദേഹത്തെ സമിതിയുടെ അധ്യക്ഷ സ്ഥാനത്ത് തുടരാൻ അനുവദിക്കുമോയെന്ന് വ്യക്തമല്ല.

പാർട്ടിയുടെ ലോക്‌സഭാ നേതാവ് സുദീപ് ബന്ധോപാധ്യായ

അതേസമയം, പാർട്ടിയുടെ ലോക്‌സഭാ നേതാവ് സുദീപ് ബന്ധോപാധ്യായയുടെ നേതൃത്വത്തിലുള്ള ഭക്ഷണം, ഉപഭോക്തൃകാര്യം, പൊതുവിതരണം എന്നിവയ്ക്കുള്ള സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനമായിരിക്കും തൃണമൂൽ കോൺഗ്രസിന് നഷ്ടമാവുക. പശ്ചിമ ബംഗാൾ നിയമസഭയിൽ തൃണമൂൽ കമ്മറ്റികളെ പുറത്താക്കിയതിന് ബിജെപി കേന്ദ്രത്തിലൂടെ തിരിച്ചടിക്കുകയാണെന്നാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. ബംഗാളില്‍ ഒമ്പത് കമ്മിറ്റികളുടെ അധ്യക്ഷസ്ഥാനം ബിജെപി എംഎൽഎമാർക്ക് നല്‍കിയിരുന്നു. എന്നാല്‍ ഇവയില്‍ പലതും പിന്നീട് തിരിച്ചെടുക്കപ്പെട്ടു.

 ദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർ ദിലീപ് പക്ഷം ഒരിക്കലും അങ്ങനെ പറയില്ല: നടിയുടെ ആവശ്യം അംഗീകരിച്ചേക്കില്ലെന്നും രാഹുല്‍ ഈശ്വർ

English summary
A blow to Congress and Trinamool: Central government withdraws two posts, anger
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X