സ്ത്രീത്വത്തെ അപമാനിച്ച കേസ്; ആകാശ് തില്ലങ്കേരി ഒളിവില്‍ തന്നെ, രണ്ട് സുഹൃത്തുക്കള്‍ അറസ്റ്റില്‍
മന്ത്രി എം ബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡി വൈ എഫ് ഐ പ്രവര്‍ത്തകയുമായി ശ്രീലക്ഷ്മി അനൂപാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.

കണ്ണൂര്‍: സ്ത്രീത്വത്തെ അപമാനിച്ചെന്ന ഡി വൈ എഫ് ഐ പ്രവര്‍ത്തകയുടെ പരാതിയില്‍ ആകാശ് തില്ലങ്കേരിയുടെ സുഹൃത്തുക്കള്‍ പിടിയില്‍. ജിജോ തില്ലങ്കേരി, ജയപ്രകാശ് തില്ലങ്കേരി എന്നിവരാണ് അറസ്റ്റിലായത്. എന്നാല്‍ ഒളിവില്‍ പോയ ആകാശ് തില്ലങ്കേരിയെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. മന്ത്രി എം ബി രാജേഷിന്റെ ഡ്രൈവറുടെ ഭാര്യയും ഡി വൈ എഫ് ഐ പ്രവര്‍ത്തകയുമായി ശ്രീലക്ഷ്മി അനൂപാണ് ഇവര്‍ക്കെതിരെ പരാതി നല്‍കിയത്.
ആകാശ് തില്ലങ്കേരി ഇപ്പോള്‍ ഒളിവിലാണ്. വീട്ടില്‍ പരിശോധന നടത്തിയെന്നും ഫോണ്‍ സ്വച്ച് ഓഫാണെന്നും ഇപ്പോള്‍ ഒളിവിലാണെന്നുമാണ് പൊലീസ് നല്‍കുന്ന വിശദീകരണം. എന്നാല്‍ ആകാശ് ഇപ്പോഴും ഫേസ്ബുക്കില്‍ സജീവമാണെന്നാണ് വിവരം. പരാതി നല്‍കിയ ശ്രീലക്ഷമിക്കെതിരെ ആകാശും കൂട്ടാളികളും നടത്തുന്ന സൈബര്‍ ആക്രമണം തുടരുകയാണ്.
അതേസമയം, ആകാശിനോട് സൈബറിടത്തില്‍ യുദ്ധം നടത്തി പാര്‍ട്ടിയെ നാണകെടുത്താന്‍ നില്‍ക്കണ്ട എന്നാണ് എന്നാണ് പ്രാദേശിക നേതാക്കള്‍ക്കും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്കും സി പി എം നല്‍കിയ നിര്‍ദ്ദേശം. പകരം പഴയ കേസുകളൊക്കെ പൊടിതട്ടിയെടുത്ത് കാപ്പാ ചുമത്തി ആകാശിനെ അഴിക്കുള്ളിലാക്കാന്‍ പൊലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. ആകാശിന്റെ വെളിപ്പെടുത്തല്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ ഡി വൈ എഫ് ഐ ജില്ലാ നേതൃത്വം രംഗത്തെത്തിയിരുന്നു. ആകാശിനെ തള്ളിപ്പറഞ്ഞാണ് നേതൃത്വത്തിന്റെ വിശദീകരണം.
ഡി വൈ എഫ് ഐ മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി സരീഷിനെതിരെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ക്ക് എതിരെയും ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരിക്കെ ആര്‍ എസ്സ് എസ്സുകാരാല്‍ കൊലചെയ്യപ്പെട്ട ധീര രക്തസാക്ഷി ബിജുട്ടിയുടെ കുടുംബാംഗങ്ങള്‍ക്കെതിരെയും സോഷ്യല്‍ മീഡിയ വഴി വ്യക്തി അധിക്ഷേപത്തിന് നേതൃത്വം നല്‍കുന്ന ക്വട്ടേഷന്‍ സ്വര്‍ണ്ണകടത്ത് സംഘത്തെ ശക്തമായി പ്രതിരോധിക്കാന്‍ തയ്യാറാവുമെന്ന് ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചിരുന്നു.
ഇവര്‍ക്കെതിരെ ആവശ്യമായ നിയമ നടപടികള്‍ സ്വീകരിക്കുകയും ചെയ്യും. ജന്മി നടുവാഴിത്വത്തിനെതിരെ വീറുറ്റ പോരാട്ടം നയിച്ച് 12പേര്‍ രക്തസാക്ഷിത്വം വരിച്ച, രാജ്യത്തെ ജനങ്ങള്‍ക്ക് ഇന്നും ഉര്‍ജ്വദായകമായി നിലകൊള്ളുന്ന ചരിത്ര പ്രദേശമാണ് തില്ലങ്കേരി. ആ നാടിന്റെ ചരിത്രവും നാമവും തങ്ങളുടെ സ്ഥാപിത താല്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിച്ച് ജീവിക്കുന്ന ചില ഇത്തിള്‍ കണ്ണികള്‍ ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഉണ്ട്.
സ്വര്‍ണ്ണ കടത്തിന് നേതൃത്വം നല്‍കുന്ന ആകാശ് എന്ന വ്യക്തിയും അയാളുടെ സംഘഗങ്ങളുമാണ് ഡി.വൈ.എഫ്.ഐ യെയും രക്തസാക്ഷി കുടുംബാംഗങ്ങളെയും അധിക്ഷേപിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നത്. ഇത്തരക്കാരെയും അവരുടെ സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും നേരത്തെ തന്നെ തള്ളിപ്പറയുകയും സമൂഹമദ്ധ്യത്തില്‍ തുറന്നുകാണിക്കുകയും ചെയ്തത് ഡി.വൈ.എഫ്.ഐ ആയിരുന്നു.
ശക്തമായ നിലപാടാണ് ഇന്നും ഡി.വൈ.എഫ്.ഐ ഈ വിഷയത്തില്‍ സ്വീകരിക്കുന്നത്. ഇതോടെ ഡി.വൈ.എഫ്.ഐ യെയും അതിന്റെ നേതൃത്വത്തെയും നവമാധ്യമങ്ങളിലൂടെ ഫേക്ക് ഐഡികള്‍ ഉപയോഗിച്ച് അധിക്ഷേപിക്കുക എന്ന മാര്‍ഗമാണ് ഇവര്‍ സ്വീകരിക്കുന്നത്. സാമുഹ്യ മാധ്യമങ്ങള്‍ വഴി എന്തും വിളിച്ചു പറയാമെന്നും ആരെയും വ്യക്തിഹത്യ നടത്താമെന്നുമാണ് ഈക്കൂട്ടര്‍ കരുതുന്നതെന്നും ഡി വൈ എഫ് ഐ ജി്ല്ലാ നേതൃത്വം വിശദീകരണത്തില്‍ പറഞ്ഞു.












Click it and Unblock the Notifications