തൃശൂർ പൂരത്തിൽ രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും! ; മതിയോവോളം നൽകി ക്രിസ്ത്യൻ പുരോഹിതൻ
തൃശൂർ: പൂരം കാണാൻ തൃശൂരിൽ എത്തുന്ന പൂര പ്രേമികൾക്ക് വയറുനിറയെ ആഹാരം വിളമ്പി മാതൃകയായി ക്രിസ്ത്യൻ പുരോഹിതനും സംഘവും. വെറും രണ്ട് രൂപയ്ക്കാണ് രുചിയേറിയ ഇഡ്ഡലിയും സാമ്പാറും പുരോഹിതനും സംഘവും ചേർന്ന് മതിയാവോളം വിളമ്പിയത്.
തൃശൂർ സ്വരാജ് റൗണ്ടിൽ ആയിരുന്നു ഈ കൗതുക കാഴ്ച. വെറും രണ്ട് രൂപ നിരക്കിലാണ് പൂരം കാണാനെത്തിയ ജനങ്ങൾക്ക് ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്തത്. ഇത്തരത്തിൽ മൂവായിരത്തോളം ഇഡ്ഡലികളും ആവശ്യത്തിന് സാമ്പാറും വിശപ്പകറ്റാൻ ഈ ക്രിസ്ത്യൻ പുരോഹിതൻ നൽകി.
മനുഷ്യ സ്‌നേഹി കൂടിയായ ഫാ. ഡേവിസ് ചിറമ്മേൽ മറ്റുള്ളവർക്ക് പോലും മാതൃകയാകും വിധം പൂര നഗരിയിൽ പ്രവർത്തിച്ചത്. കേരളത്തിന്റ സാംസ്കാരിക തലസ്ഥാനം എന്ന് വിശേഷിപ്പിക്കുന്ന തൃശൂരിൽ മതസൗഹാർദത്തിൻറെ പ്രതീകമാണ് തൃശൂർപൂരം.

പൂരത്തിന് എത്തിയ ലക്ഷക്കണക്കിന് ആളുകളിൽ പലരും ഡേവിസിന്റെ ഇഡ്ഡലിയും സാമ്പാറും കഴിച്ചു കാണും. ഗുണമുള്ള ഭക്ഷണം നിരവധി ലഭിക്കുന്ന ഹോട്ടലുകൾ തൃശൂർ ടൗണിലെ സ്വരാജ് റൗണ്ടിൽ ഉണ്ട്. എന്നാൽ, ഇതിൽ നിന്നും വ്യത്യസ്ത പുലർത്തുന്ന സംഭവമാണ് ക്രിസ്ത്യൻ പുരോഹിതനിലൂടെ ഒരു നാട് കണ്ടത്. ലക്ഷക്കണക്കിന് ആളുകൾ തൃശൂർ പൂരം കാണാൻ പൂരനഗരിയിൽ എത്തും.

അതിനാൽ തന്നെ ഇവിടുള്ള ഹോട്ടലുകളിലും വൻതിരക്കാണ് അനുഭവപ്പെടുക. പൂര വേളകളിൽ സൗജന്യമായി പല സംഘടനകളുടെയും നേതൃത്വത്തിൽ സംഭാരവും കുടിവെള്ളവും ജനങ്ങൾക്കുവേണ്ടി വിതരണം ചെയ്യാറുണ്ട്. എന്നാൽ, ഇതാദ്യമായാണ് ഇഡ്ഡലിയും സാമ്പാറും വിതരണത്തിന് വേണ്ടി ഒരുങ്ങിയത്. ഒരു തവണ വാങ്ങി കഴിച്ചവർ രുചിയറിഞ്ഞ് വീണ്ടുമെത്തി.

സംഭവത്തിന് പിന്നാലെ ഫാ. ഡേവിസ് ചിറമ്മേൽ തന്നെ പ്രതികരിച്ചു ; - 'പൂരദിവസം ഇവിടെ നിൽക്കാൻ പോലും സ്ഥലം കിട്ടാറില്ല. പല കുടുംബങ്ങളും പൂരം കാണുവാൻ തൃശൂരിലേക്ക് എത്താറുണ്ട്. എന്നാൽ, ചുറ്റുമുള്ള ഹോട്ടലുകളിൽ വലിയ തിരക്കുള്ള സാഹചര്യവുമാണ്. അതിനാൽ തന്നെ ഒരു ഹോട്ടലിൽ നിന്നും മറ്റൊരു ഹോട്ടലിനെ ആശ്രയിക്കേണ്ട സ്ഥിതിയുമുണ്ട്. ഇത് പലരുടെയും പ്രഭാത ഭക്ഷണത്തെയും ഉച്ചഭക്ഷണത്തിനും ബാധിക്കുന്നു.. ഇക്കാര്യം കണക്കിലെടുത്താണ് പൊതുജനങ്ങൾക്ക് ഇഡ്ഡലിയും സാമ്പാറും വിതരണം ചെയ്യാൻ തയ്യാറായത്' ; ഫാ. ഡേവിസ് ചിറമ്മേൽ വ്യക്തമാക്കി. തന്റെ ഈ പ്രവർത്തിക്ക് ഒരുപാട് പേർ നേരിട്ടെത്തി നന്ദി അറിയിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ആ ലുക്കിൽ ലൈക്ക് അടിച്ച് നമ്മൾ; പുഞ്ചിരി കിടിലൻ; സനുഷയുടെ ചിത്രങ്ങൾ വ്യത്യസ്തം

എന്നാൽ, രണ്ടു രൂപയ്ക്ക് ഇഡ്ഡലിയും സാമ്പാറും വിളമ്പുന്ന പ്രവർത്തിക്ക് എതിരെ മറ്റ് ഹോട്ടൽ ഉടമകൾ പ്രതികരിച്ചിരുന്നു. ഇത്തരം പ്രവർത്തികൾ മറ്റ് ഉടമകളുടെ ബിസിനസിനെ ബാധിക്കുന്നുവെന്ന് ചിലർ ചൂണ്ടിക്കാട്ടുകയും ക്രിസ്ത്യൻ പുരോഹിതനെ വിമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വരാജ് റൗണ്ടിലെ ഇഡ്ഡലിയും സാമ്പാറിനും ആവശ്യക്കാർ ഏറെയായിരുന്നു.

കനത്ത മഴ; തൃശൂര്‍ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി; ഞായറാഴ്ച നടത്താൻ തീരുമാനം
തൃശ്ശൂർ: പൂര പ്രേമികളെ ആശങ്കയിലാക്കി തൃശ്ശൂർ പൂരം വെടിക്കെട്ട് വീണ്ടും മാറ്റി. ഇന്ന് നടത്താൻ നിശ്ചയിച്ചിരുന്ന വെടിക്കെട്ടാണ് മാറ്റിയത്. ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലാണ് തീരുമാനം. വരുന്ന ഞായറാഴ്ച മാറ്റിവെച്ച വെടിക്കെട്ട് നടത്താൻ കഴിഞ്ഞേക്കും. ദേവസ്വം ബോർഡുകളാണ് ഇതുസംബന്ധിച്ച തീരുമാനം വ്യക്തമാക്കിയത്.

തൃശ്ശൂർ ജില്ലയിൽ അസാനി ചുഴലിക്കാറ്റിന്റെ സ്വാധീനത്താൽ മഴ തുടരുകയാണ്. ഈ സാഹചര്യത്തിൽ വെടികെട്ട് നടത്താൻ കഴിയില്ലെന്ന് വിലയിരുത്തലിന് പിന്നാലെയാണ് വെടിക്കെട്ട് മാറ്റാൻ തീരുമാനം ഉണ്ടായത്. ഇന്ന് വൈകിട്ടോടെ തൃശൂരിൽ മഴ ശക്തമായി പെയ്യുകയുകയായിരുന്നു. രാത്രിയിലും ഈ മഴ തുടർന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നു. ഇക്കാര്യങ്ങൾ പരിഗണിച്ചാണ് വെടിക്കെട്ട് മാറ്റിയത്.
Recommended Video

അതേസമയം, കഴിഞ്ഞ ദിവസം രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന തൃശൂർ പൂരം വെടിക്കെട്ട് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ഇന്ന് നടത്താൻ നിശ്ചയിക്കുകയായിരുന്നു. ഇലഞ്ഞിത്തറ മേളവും കുടമാറ്റവുമെല്ലാം നടക്കുന്നതിന് പിന്നാലെ അന്ന രാത്രിയിൽ തന്നെ വെടിക്കെട്ട് നടത്തുന്നതാണ് പതിവ് രീതി. എന്നാല്‍, സമാന സാഹചര്യം ഇന്നലെ ഉണ്ടായതിനെ തുടർന്ന് ഇന്നത്തേയ്ക്ക് വെടിക്കെട്ട് മാറ്റിവയ്ക്കുകയായിരുന്നു. അതേസമയം, പൂരപ്രേമികളെ കാത്തിരിപ്പിലേക്ക് തളളിവിട്ട് ഈ വര്‍ഷത്തെ തൃശ്ശൂര്‍ പൂര ചടങ്ങുകള്‍ പൂര്‍ത്തിയായിരുന്നു. കൊവിഡ് പിടിയിൽ നിന്നും മുക്തി നേടി ആഘോഷമാക്കാൻ ആയിരക്കണക്കിന് ആളുകൾ ഇന്ന് പൂര നഗരിയിൽ എത്തിയിരുന്നു. ഏറെ ആവേശത്തോടെ കാത്തിരുന്ന പൂരമായിരുന്നു ഇന്ന് ഓരോരുത്തരും കണ്ടത്.












Click it and Unblock the Notifications