കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ തരൂരിന് അപ്രതീക്ഷിത പിന്തുണ; യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം തരൂരിനൊപ്പം

Google Oneindia Malayalam News

തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം എം പി ശശി തരൂരിന് പിന്തുണയേറുന്നു. കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ എന്നിവര്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് സംസ്ഥാനത്തെ യൂത്ത് കോണ്‍ഗ്രസില്‍ നിന്ന് ഭിന്നസ്വരം ഉയര്‍ന്നത് എന്നതും ശ്രദ്ധേയമായി.

ശശി തരൂര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകണം എന്ന നിലപാടാണ് യൂത്ത് കോണ്‍ഗ്രസിലെ ഒരുവിഭാഗം സ്വീകരിക്കുന്നത് എന്ന് മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശശി തരൂര്‍ പ്രസിഡന്റായാല്‍ പാര്‍ട്ടി സമവാക്യങ്ങളില്‍ കാര്യമായ മാറ്റങ്ങള്‍ വരും. ഈ ആശങ്ക കാരണമാണ് കേരളത്തിലെ നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെ പിന്തുണയ്ക്കുന്നത് എന്നാണ് യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.

1

ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയത്തെ ചെറുക്കാന്‍ ശശി തരൂരിന് കഴിയും എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ എസ് ശബരീനാഥന്റെ നിലപാട്. അരാഷ്ട്രീയതയെ പ്രോത്സാഹിപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടി അടക്കമുള്ള പാര്‍ട്ടികളുടെ മുന്നേറ്റങ്ങളെ ചെറുത്ത് തോല്‍പിക്കാനും കോണ്‍ഗ്രസിന്റെ ചരിത്രത്തിനും പ്രത്യയശാസ്ത്രത്തിനും ഇന്നത്തെ കാലത്തുള്ള പ്രസക്തി തുറന്നുകാട്ടാനും ശശി തരൂരിന് കഴിയും എന്നും കെ എസ് ശബരീനാഥന്‍ വ്യക്തമാക്കുന്നു.

'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി'വാക്കുകള്‍ മുറിഞ്ഞേക്കാം..'; കോടിയേരി ഓര്‍മയില്‍ കണ്ഠമിടറി പാതിവഴിയില്‍ പ്രസംഗം അവസാനിപ്പിച്ച് മുഖ്യമന്ത്രി

2

ശബരീനാഥന് പിന്നാലെ ഹൈബി ഈഡന്റെ പിന്തുണയും ശശി തരൂരിനുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വാശിയേറിയ പോരാട്ടം കൊണ്ടുവരാന്‍ ശശി തരൂരിന്റെ സ്ഥാനാര്‍ഥിത്വത്തിന് സാധിച്ചു എന്ന വിലയിരുത്തലിലാണ് അദ്ദേഹത്തിന്റെ അനുയായികള്‍. ശശി തരൂരിന്റെ ലോകവിവരം, ഭാഷാജ്ഞാനം, ലോകനേതാക്കള്‍ക്കിടയിലുള്ള സ്വീകാര്യത എന്നിവ കോണ്‍ഗ്രസിന് ഗുണപരമാകും എന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ അഭിപ്രായം.

നിതീഷും ലാലുവും മുലായവും ദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും? ശേഷം കോണ്‍ഗ്രസുമായി സഖ്യം; തന്ത്രം മെനഞ്ഞ് നിതീഷ്നിതീഷും ലാലുവും മുലായവും ദേവഗൗഡയും ഒറ്റ പാര്‍ട്ടിയാകും? ശേഷം കോണ്‍ഗ്രസുമായി സഖ്യം; തന്ത്രം മെനഞ്ഞ് നിതീഷ്

3

നരേന്ദ്ര മോദിയുടെ രാഷ്ട്രീയത്തെ നേരിടാനും വെല്ലുവിളിക്കാനുമുള്ള പാടവം ശശി തരൂരിനുണ്ട് എന്നും നേതാക്കള്‍ വാദിക്കുന്നു.ഗ്രൂപ്പുകള്‍ക്ക് അതീതനായതിനാല്‍ പാര്‍ട്ടിയെ ഒറ്റക്കെട്ടായി നയിക്കാനും കേരളത്തിലെ സംഘടാനതലത്തില്‍ കാര്യമായ മാറ്റം വരുത്താനും അദ്ദേഹത്തിനാകും എന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.

'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍'ഞാനതൊക്കെ ഫണ്‍ ആയാണ് കാണുന്നത്, എന്നോടെന്തും ചോദിക്കാം'; ശ്രീനാഥ് ഭാസി വിവാദത്തില്‍ ധ്യാന്‍ ശ്രീനിവാസന്‍

4

അതേസമയം അധ്യക്ഷ തിരഞ്ഞെടുപ്പ് സംബന്ധിച്ച് പുറത്ത് വരുന്ന നിലപാടുകള്‍ തീര്‍ത്തും വ്യക്തിപരം മാത്രമാണ് എന്നാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ പറയുന്നത്. ശശി തരൂരിനെ എതിര്‍ക്കുന്നതോ അനുകൂലിക്കുന്നതോ സംഘടനാ നിലപാടല്ല എന്നും കോണ്‍ഗ്രസിലെ തന്നെ രണ്ട് നേതാക്കള്‍ തമ്മിലുള്ള മത്സരമാണിത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

5

അതിനാല്‍ ആരെയും പുകഴ്ത്തുന്നതും ഇകഴ്ത്തുന്നതും നല്ലതല്ല എന്ന അഭിപ്രായമാണ് ഷാഫി പറമ്പില്‍ പ്രകടിപ്പിക്കുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഖാര്‍ഗെ നേതൃത്വത്തിലെത്തണം എന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അടക്കമുള്ളവര്‍ പരസ്യമായി പറഞ്ഞിരുന്നു. നേരത്തെ ശശി തരൂരിന് അനുകൂലമായ നിലപാടായിരുന്നു സുധാകരന്‍ സ്വീകരിച്ചിരുന്നത്.

6

എന്നാല്‍ പിന്നീട് ഖാര്‍ഗെ മത്സരരംഗത്തേക്ക് എത്തിയതോടെ അത് മാറുകയായിരുന്നു. ഖാര്‍ഗെയുടെ അനുഭവസമ്പത്തും പരിചയവും പാര്‍ട്ടിക്ക് ശക്തിപകരും എന്നാണ് കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. ശശി തരൂരിനെ നേതൃത്വത്തില്‍ അധികമാരും പിന്തുണക്കുന്നില്ല എന്ന് ഇതില്‍ നിന്ന് വ്യക്തമാണ്.

7

അതേസമയം അധ്യക്ഷ തെരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിനിറങ്ങുന്ന പാര്‍ട്ടി ഭാരവാഹികള്‍ പദവിയൊഴിയണം എന്ന മാര്‍ഗരേഖ കോണ്‍ഗ്രസ് പുറത്തിറക്കിയിട്ടുണ്ട്. ഒക്ടോബര്‍ 17 നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 19 ന് ഫലമറിയാം.

English summary
a group of youth congress leaders support Shashi Tharoor in Congress president election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X