ആവശ്യപ്പെട്ടിട്ടും കേരളത്തിലെത്താതെ ഷെയ്ന്‍ നിഗം; കടുത്ത അതൃപ്തിയില്‍ അമ്മ ഭാരവാഹികള്‍.. ഇനിയെന്ത്?
കൊച്ചി: നടന്‍ ഷെയ്ന്‍ നിഗവും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നീണ്ടുപോവുന്നു. വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഷെയ്ന്‍ നിഗത്തിന്‍റെ അമ്മ താര സംഘടനയായ അമ്മയെ ബന്ധപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍ അമ്മ ഭാരവാഹികള്‍ തീരുമാനിക്കുകയും ചെയ്തു.
ഷെയ്ന്‍ നിഗവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനായിരുന്നു അമ്മയുടെ തീരുമാനം. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ യാതൊരു ചര്‍ച്ചകളും നടന്നിട്ടില്ല.. വിശദാംശങ്ങള്‍ ഇങ്ങനെ..

സുനില നല്‍കിയ കത്ത്
ഷിയ്ന്‍ നിഗത്തിന്‍റെ അമ്മ സുനില നല്‍കിയ കത്ത് പരിഗണിച്ചുകൊണ്ടായിരുന്നു വിഷയത്തില്‍ ഇടപെടാന്‍ താരസംഘടന തീരുമാനിച്ചത്. ചര്‍ച്ചയ്ക്കായി ബുധനാഴ്ച്ച കൊച്ചിയില്‍ എത്താന്‍ സംഘടനാ ഭാരവാഹികള്‍ സുഹൃത്തുക്കള്‍ മുഖേനെ നടനോട് ആവശ്യപ്പെട്ടിരുന്നു.

വലിയ ശ്രമങ്ങള്‍
ഷെയ്ന് നിഗമിന് നിര്‍മ്മാതാക്കള്‍ ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാന്‍ അമ്മ വലിയ ശ്രമങ്ങളാണ് നടത്തിയിരുന്നത്. വെള്ളിയാഴ്ച്ച പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താനും തീരുമാനിച്ചിരുന്നു. അതിന് മുമ്പ് നടനുമായും ചര്‍ച്ച നടത്താനും താരസംഘടന പദ്ധതിയിട്ടിരുന്നു.

കൊച്ചിയിലെത്തി നേരിട്ട് കാണണം
നിര്‍മ്മാതാക്കളുമായുള്ള ചര്‍ച്ചയ്ക്ക് മുന്‍പ് ഷെയ്ന്‍ നിഗം കൊച്ചിയിലെത്തി തങ്ങളെ നേരിട്ട് കാണണമെന്ന നിര്‍ദ്ദേശം അമ്മ സെക്രട്ടറി ഇടവേള ബാബുവാണ് നടന്‍റെ സുഹൃത്തുക്കള്‍ മുഖേനെ ഷെയ്ന്‍ നിഗത്തെ അറിയിച്ചത്.

ഉറപ്പുകള്‍
ചിത്രീകരണം പാതിവഴിയില്‍ മുടങ്ങിയ വെയില്‍, ഖുര്‍ബാനി സിനിമകളും ഡബ്ബിംഗ് മുടങ്ങിയ ഉല്ലാസവും പൂര്‍ത്തിയാക്കുമെന്ന ഉറപ്പ് ഷെയ്നില്‍ നിന്നും വിലക്ക് നീക്കുമെന്ന ഉറപ്പ് നിര്‍മ്മാതാക്കളില്‍ നിന്നും വാങ്ങിയെടുക്കാനായിരുന്നു അമ്മയുടെ നീക്കം.

അജ്മീറില്‍
എന്നാല്‍ ബുധനാഴ്ച്ച കൊച്ചിയിലെത്താന്‍ ആവശ്യപ്പെട്ടെങ്കിലും അമ്മ ഭാരവാഹികളെ കാണാന്‍ ഷെയ്ന്‍ നിഗം ഇതുവരെ തയ്യാറായിട്ടില്ല. ഷെയ്ന്‍ നിഗം ഇപ്പോള്‍ രാജസ്ഥാനിലെ അജ്മീറിലാണ് ഉള്ളതെന്നും വെള്ളിയാഴ്ച്ച മാത്രമേ കൊച്ചിയിലെത്തു എന്നുമാണ് ഭാരവാഹികള്‍ക്ക് ലഭിച്ച വിവരം.

കടുത്ത പ്രതിഷേധം
ഷെയ്ന്‍ കൂടിക്കാഴ്ച്ചയ്ക്ക് എത്തില്ലെന്നാണ് ഇതുവരേയുള്ള സൂചന. ഇതില്‍ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത പ്രതിഷേധമുണ്ട്. നടന്‍ മുന്‍കയ്യെടുത്താല്‍ മാത്രം തുടര്‍ ചര്‍ച്ചകള്‍ മതിയെന്ന അഭിപ്രായവും താര സംഘടന ഭാരവാഹികളില്‍ ഒരു വിഭാഗത്തിനുണ്ട്.

ചര്‍ച്ചകള്‍ നീളും
നടനുമായുള്ള ചര്‍ച്ച വൈകുന്നതോടെ അമ്മയും പ്രൊഡുസേഴ്സ് അസോസിയേഷനും തമ്മിലുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ചയും നീളും. ഷെയ്നിന്‍റെ സാന്നിധ്യത്തില്‍ അമ്മയുമായി ചര്‍ച്ചക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ വ്യക്തമാക്കിയിട്ടുണ്ട്.

നേരിട്ടുള്ള ചര്‍ച്ചകള്‍ക്കില്ല
നിര്‍മ്മാതാക്കളുമായി നേരിട്ടൊരും ചര്‍ച്ചയ്ക്കില്ലെന്നാണ് നിലപാടിലാണ് ഷെയ്നും കുടുംബവും. അതുകൊണ്ടാണ് ഇരുകൂട്ടരേയും വെവ്വേറെ കണ്ട് ചര്‍ച്ച നടത്താന്‍ അമ്മ ഭാരവാഹികള്‍ തീരുമാനിച്ചത്. അതുകൊണ്ട് നടന്‍ തിരിച്ചെത്തിയതിന് ശേഷം മാത്രമാകും ചര്‍ച്ചകളുണ്ടാവു.

തിരുവനന്തപുരത്തേക്ക് പോവും
രാജ്യാന്തര ചലച്ചിത്രമേള ആരംഭിക്കുന്നതിനാല്‍ ചില സംഘടനാ പ്രതിനിധികള്‍ അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോവും. അതിനാല്‍ തന്നെ നടന്‍ തിരിച്ചെത്തിയാലും ഇരുവിഭാഗങ്ങളുടേയും സൗകര്യം നോക്കിയാവും ഇനിയുള്ള ചര്‍ച്ചകള്‍ നടക്കുക.

ആരും സമീപിച്ചില്ല
ഷെയ്‌ൻ നിഗവുമായുള്ള പ്രശ്‌നപരിഹാരത്തിന് സിനിമാ സംഘടനകളൊന്നും സമീപിച്ചിട്ടില്ലെന്നായിരുന്നു തിങ്കളാഴ്ച്ച കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടത്. താരസംഘടനയും സാങ്കേതിക പ്രവർത്തകരുടെ സംഘടനയും ഇടപെടുന്നതായി വാർത്തകൾ കണ്ടെങ്കിലും ആരും സമീപിച്ചിട്ടില്ലെന്ന് പ്രസിഡന്റ് എം രഞ്ജിത്ത് പറഞ്ഞു.

ഫെഫ്കയുടെ കത്ത്
ഇതിന് പിന്നാലെ ഷെയ്ന്‍ നിഗത്തിനെ നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്ന് വിലക്കിയതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും താര സംഘടനയ്ക്കും ഫെഫ്കയുടെ കത്ത് നല്‍കിയിരുന്നു. എല്ലാ സംഘടനകളും ഒന്നിച്ചിരുന്ന് ചർച്ച നടത്തണമെന്നായിരുന്നു കത്തിലെ പ്രധാന ആവശ്യം.
എഫ്ബി ലൈവില്‍ പൊട്ടിക്കരഞ്ഞ് നടി അഞ്ജലി അമീര്‍; ലിവിങ് ടുഗദറില്‍ കൂടെയുണ്ടായ ആളില്‍ നിന്ന് ഭീഷണി
ഇപ്പോൾ നടത്തിയ വിലാപം " എന്തു പ്രഹസനമാണു സജി"; ബി ഉണ്ണികൃഷ്ണനെതിരെ സഹസംവിധായക