കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആരും കാണാതെ 'ഒളിച്ചിരുന്ന' രാജാ രവിവര്‍മ്മ ചിത്രം കണ്ടെത്തി

  • By Meera Balan
Google Oneindia Malayalam News

കോട്ടയം: രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ക്ക് ലോകമെമ്പാടും ഒട്ടേറെ ആരാധകരാണുള്ളത്. അദ്ദേഹത്തിന്റെ പെയിന്റിംഗുകളെപ്പറ്റി ഒട്ടേറെ നിഗൂഢതകളാണുള്ളത് . പല ചിത്രങ്ങളും വിദേശ രാജ്യങ്ങളിലെത്തി. പലതും കാണാതായി . അതുമാത്രമല്ല രവിവര്‍മ്മയുടെ ചിത്രങ്ങളില്‍ തന്നെ കണ്ടെത്താന്‍ കഴിയാത്തവയും ഒട്ടേറെയുണ്ടെന്ന് സൂചനകളുണ്ടായിരുന്നു.

അത്തരത്തില്‍ രവിവര്‍മ്മ വരച്ച അത്യപൂര്‍വ്വമായ ഒരു ചിത്രം കോട്ടയം മന്നാനം സിഎംഐ ആശ്രമത്തില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ട്. മാതാവും ഉണ്ണിയേശവുമാണ് പെയിന്റിംഗില്‍ . ഒപ്പമുള്ളത് സ്‌നാപക യോഹന്നാന്‍ ആണെന്ന് കരുതുന്നു.

Ravi Varma Painting

രവിവര്‍മയെക്കുറിച്ചുള്ള പുസ്തകങ്ങളിലൊന്നും ഈ ചിത്രത്തെപ്പറ്റി പരാമര്‍ശിയ്ക്കുന്നില്ല . തിരുവിതാംകൂര്‍ മഹാരാജാവിയരുന്ന വിശാഖം തിരുനാള്‍ സമ്മാനിച്ചതാണ് ചിത്രമെന്നാണ് ആശ്രമം രേഖകളില്‍ വ്യക്തമാകുന്നത്.

മാതാവ് ഉണ്ണിയേശുവിനെ ഓമനിയ്ക്കുന്നതാണ് ചിത്രം. സമീപത്ത് സ്‌നാപക യോഹന്നാന്‍ ഇരിയ്ക്കുന്നു . ചിത്രകലയുടെ ആചാര്യന്‍മാരില്‍ ഒരാളായ റാഫേലിന്റെ 'മഡോണ ആന്‍ഡ് ചൈല്‍ഡ് 'എന്ന ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് വരച്ച ചിത്രങ്ങളുടെ പട്ടികയില്‍പെട്ടതാണിതെന്ന് കരുതുന്നു . കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ ഇക്കാര്യത്തില്‍ ഒരു നിഗമനത്തിലെത്താനാകൂ .മനോരമാ ന്യൂസ് ആണ് ചിത്രം കണ്ടെത്തിയ കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

English summary
A rare oil painting of Raja Ravi Varma found in Kottayam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X