കടല്‍ വിസ്മയങ്ങള്‍ പങ്കിട്ട് ചെമ്പരിക്കയില്‍ കടലോര സംവാദം

  • Posted By:
Subscribe to Oneindia Malayalam

ചെമ്പരിക്ക: കടലിനും പുഴയ്ക്കുമിടയില്‍ തെങ്ങിന്‍ തോപ്പില്‍ കടല്‍ കഥകള്‍ പറഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും നാട്ടുകാരും സംഗമിച്ചപ്പോള്‍ കടലിന്റെ എണ്ണമറ്റ അത്ഭുതകഥകള്‍ക്ക് അത് വേദിയായി. സാമൂഹ്യ വനംവകുപ്പും കാസര്‍കോട് പ്രസ്‌ക്ലബ്ബും ചെമ്പരിക്കയിലെ നാഷണല്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബും ചേര്‍ന്നാണ് ചെമ്പരിക്ക ബീച്ചിനോട് ചേര്‍ന്നുള്ള തെങ്ങിന്‍തോപ്പില്‍ കടലോര സംവാദം ഒരുക്കിയത്.

ഗുര്‍മീതിന്റെ അനുയായിക്ക് പെണ്‍വാണിഭ കേന്ദ്രവും, പോലീസെത്തിയപ്പോള്‍ കണ്ടം വഴി ഓടി

ഭൂമിയോട് കാണിക്കുന്ന ക്രൂരതയുടെ എത്രയോ മടങ്ങാണ് കടലിനോട് മനുഷ്യര്‍ കാണിക്കുന്നതെന്നും കടല്‍ സമ്പത്ത് പരമാവധി ചൂഷണം ചെയ്യുന്ന മനുഷ്യവര്‍ഗം കടലിനെ മാലിന്യങ്ങള്‍ വലിച്ചെറിയാനുള്ള കുപ്പത്തൊട്ടിയായാണ് കാണുന്നതെന്നും സംവാദത്തില്‍ അഭിപ്രായമുയര്‍ന്നു. ചെമ്പരിക്കയുടെ ഇഷ്ടവിഭവങ്ങളിലൊന്നായ കല്ലുമ്മക്കായയും ചര്‍ച്ചാവിഷയമായി. കടലിനോട് അനുകമ്പ കാണിക്കണമെന്നും തീരങ്ങളെ കണ്‍കുളിര്‍മ്മയുള്ള കാഴ്ചകളായി നിലനിര്‍ത്താന്‍ പരിസ്ഥിതി സംരക്ഷണം ഉറപ്പുവരുത്തണമെന്നും സംവാദം അഭിപ്രായപ്പെട്ടു.

kasargod

ജില്ലാ കലക്ടര്‍ കെ. ജീവന്‍ ബാബു ഉദ്ഘാടനം ചെയ്തു. ചെമനാട് പഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ഖാദര്‍ ഹാജി അധ്യക്ഷത വഹിച്ചു.സാമൂഹ്യ വനംവകുപ്പ് കാസര്‍കോട് ഡിവിഷന്‍ അസി. കണ്‍സര്‍വേറ്റര്‍ പി. ബിജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം താഹിറ താജുദ്ദീന്‍, വാര്‍ഡ് മെമ്പര്‍ റഹ്മത്ത് അഷ്‌റഫ്, കാസര്‍കോട് പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് ടി.എ ഷാഫി, കുടുംബശ്രീ മുന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ മജീദ് ചെമ്പരിക്ക സംസാരിച്ചു. നാസ്‌ക് പ്രസിഡണ്ട് ഷബീര്‍ ബി.കെ നന്ദി പറഞ്ഞു. തുടര്‍ന്ന് നടന്ന സംവാദത്തിന് സീക്ക് ഡയറക്ടര്‍ ടി.പി പത്മനാഭന്‍ നേതൃത്വം നല്‍കി. പ്രസ്‌ക്ലബ്ബ് സെക്രട്ടറി വിനോദ് പായം, അബ്ദുല്‍ മജീദ് ചെമ്പരിക്ക, ദാസന്‍ കീഴൂര്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫീസര്‍ ജോഷില്‍ എം മോഡറേറ്ററായിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
A seashore debate of wonders in sea

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്