എംവിഎക്ക് തിരിച്ചടിയോ? രാജ്യസഭയിലെ വിജയം എംഎല്‍സി തിരഞ്ഞെടുപ്പിലും ആവർത്തിക്കാന് ബിജെപി
മുംബൈ: രാജ്യസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകള്‍ നേടിക്കൊണ്ട് മഹാ വികാസ് അഘാഡിക്ക് (എംവിഎ) കനത്ത തിരിച്ചടി നല്‍കിയ ബി ജെ പി മഹാരാഷ്ട്ര നിയമനിർമ്മാണ കൗൺസിൽ തിരഞ്ഞെടുപ്പിലും അട്ടിമറി വിജയം പ്രതീക്ഷിക്കുന്നു. ജൂണ്‍ 20 നാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. രഹസ്യ ബാലറ്റിലൂടെയുള്ള വോട്ടെടുപ്പില്‍ ചെറുകക്ഷികളുടെയും സ്വതന്ത്രരുടെയും പങ്ക് ഒരിക്കൽ കൂടി നിർണായകമായതിനാൽ എം വി എ സഖ്യത്തിന് പരാജയപ്പെടുത്താന്‍ സാധിക്കുമെന്ന് തന്നെയാണ് ബി ജെ പിയുടെ പ്രതീക്ഷ.
ചെറുപാർട്ടികളുടെ അംഗങ്ങളും സ്വതന്ത്രരുമായി മഹാരാഷ്ട്ര നിയമസഭയില്‍ 29 പേരാണ് ഉള്ളത്. ഇവരിൽ വലിയൊരു വിഭാഗം രാജ്യസഭ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് വോട്ട് ചെയ്യുകയായിരുന്നു. എംവിഎ സഖ്യവും ഇവരെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും അത് വിജയം കണ്ടില്ല. എം എല്‍ സി തിരഞ്ഞെടുപ്പിലും സമാനമായ പ്രതിസന്ധിയാണ് എം വി എ സഖ്യം നേരിടാന്‍ പോവുന്നത്.

10 കൗൺസിൽ സീറ്റുകളിലേക്കാണ് എം വി എ ബി ജെ പിക്കെതിരെ മത്സരിക്കുന്നത്. ആകെ 288 അഗങ്ങളുള്ള മഹാരാഷ്ട്ര നിയമസഭയില്‍ ഓരോ സ്ഥാനാർത്ഥിക്കും വിജയിക്കാൻ 27 വോട്ടുകളുടെ പിന്തുണ ആവശ്യമാണ്. കൗൺസിൽ തെരഞ്ഞെടുപ്പിൽ 10-ാം സീറ്റിനായി കോൺഗ്രസിന്റെ ഭായ് ജഗ്താപും ബി ജെ പിയുടെ പ്രസാദ് ലാഡും തമ്മിലാണ് പോരാട്ടം. ജഗ്‌താപിനെ കൂടാതെ മുൻ മന്ത്രി ചന്ദ്രകാന്ത് ഹന്ദോറെയും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്.
ഇതാര് ജയിംസ് ബോണ്ട് നായികയോ; കിടുക്കന്‍ ലുക്കില്‍ അമ്പരിപ്പിച്ച് റിതു മന്ത്ര
മുൻ മന്ത്രിയും ബി ജെ പി സഖ്യകക്ഷിയുമായ സദാബൗ ഖോട്ടും ബിജെപി പിന്തുണയുള്ള സ്വതന്ത്രനായി തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിച്ചിട്ടുണ്ട്.
സ്വന്തമായി അഞ്ച് സ്ഥാനാർത്ഥികളെ നിർത്തിയ ബി ജെ പി ഖോട്ടിനും പിന്തുണ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ ആകെ 12 സ്ഥാനാർത്ഥികളാണ് 10 സീറ്റിലേക്ക് മത്സരിക്കുന്നത്.
സച്ചിൻ അഹിറിനെയും അംഷ പദ്വിയെയുമാണ് ശിവസേന തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുന്നുത്. എൻ സി പി ഏകനാഥ് ഖഡ്‌സെയെയും രാംരാജെ നിംബാൽക്കറിനെയും സ്ഥാനാർത്ഥിയാക്കിയപ്പോള്‍ പ്രവീൺ ദാരേക്കർ, രാം ഷിൻഡെ, ശ്രീകാന്ത് ഭാരതീയ, ഉമാ ഖപ്രെ, ലാഡ് എന്നിവരാണ് ബി ജെ പി നോമിനികള്‍. അതേസമയം, ശിവസേന എംപി സഞ്ജയ് റാവത്ത് ശനിയാഴ്ച സേനയ്ക്ക് രണ്ട് സീറ്റുകൾ ലഭിക്കുമെന്ന കാര്യം ഉറപ്പാണെങ്കിലും കോൺഗ്രസിന്റെ രണ്ടാം സ്ഥാനാർത്ഥിത്വത്തെക്കുറിച്ച് ഒന്നും പറയാന്‍ അദ്ദേഹം തയ്യാറായിരുന്നില്ല.












Click it and Unblock the Notifications