കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാവങ്ങള്‍ക്ക് അന്നം വിളന്പുന്ന മാധ്യമപ്രവര്‍ത്തക

  • By ആതിര ബാലന്‍
Google Oneindia Malayalam News

കൊച്ചി: ഇന്ന്‌ മാര്‍ച്ച്‌ എട്ട്‌ ,ലോക വനിതാ ദിനം. തനിയ്‌ക്ക്‌ വേണ്ടി മാത്രമല്ലാതെ സമൂഹത്തിന് വേണ്ടിയും പ്രകാശം പരത്തിയ സ്ത്രീകളെ ഓര്‍ക്കാന്‍ ഇതിലും നല്ല ദിനം ഏത്. മദര്‍ തെരേസ മുതല്‍ സുനിതാ കൃഷ്ണന്‍ വരെ സ്ത്രീയുടെ മഹത്വം ലോകത്തോട് വിളിച്ച് പറഞ്ഞു.അടിച്ചമര്‍ത്തപ്പെട്ടവനെ ഉയര്‍ത്തെഴുനേല്‍പ്പിച്ചും വിശക്കുന്നവന് അന്നമെത്തിച്ചും എത്രയോ സ്ത്രീകള്‍ നമ്മുടെ രാജ്യത്ത് സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നു. ഇക്കൂട്ടത്തില്‍ നിങ്ങള്‍ പരിചയപ്പെടേണ്ട ഒരാളുണ്ട്. വിശക്കുന്നവന്റെ വേദനയും നിസ്സാഹായവസ്ഥയും തിരിച്ചറിഞ്ഞ്‌ അവന്‌ ആരാഹമെത്തിയ്‌ക്കുന്ന ഒരു പെണ്‍കുട്ടിയുണ്ട്‌ കൊച്ചിയില്‍. അപര്‍ണസെന്‍.

റിപ്പോര്‍ട്ടര്‍ ചാനലില്‍ സീനിയര്‍ സബ്‌ എഡിറ്റും ജനപക്ഷം പരിപാടിയുടെ അവതാരകയുമായ അപര്‍ണ കൊച്ചിക്കാര്‍ക്ക്‌ പരിചിതയാണ്‌. എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തക എന്നതിനപ്പുറം അപര്‍ണയെ അവര്‍ തിരിച്ചറിയുന്നത്‌ അവരിലെ നന്മയിലൂടെയാണ്‌. ഉച്ചയ്‌ക്ക്‌ പൊരിവെയിലത്ത്‌ ഭക്ഷണപൊതിയുമേന്തി പാലാരിവട്ടം മുതല്‍ മേനകവരെയുള്ള പാവങ്ങളെ തിരഞ്ഞിറങ്ങുന്ന അന്നദാതാവെന്ന പേരില്‍.

Aparna

പാവങ്ങള്‍ക്ക്‌ ഒരു നേരത്തെ ഭക്ഷണം എത്തിയ്‌ക്കുന്നത്‌ അപര്‍ണയാണ്‌.യാചകര്‍, രോഗികള്‍, വീടില്ലാത്തവര്‍ എന്നിങ്ങനെ ഒട്ടേറെപ്പേര്‍ അപര്‍ണയെ കാത്തിരിയ്‌ക്കും. ഒരു നേരത്തെ ഭക്ഷണത്തിനായി. ഭക്ഷണപ്പൊതി നല്‍കുമ്പോള്‍ നിറകണ്ണുകളോടെ നന്ദി പറയും. അവരുടെ നിറകണ്ണുകള്‍ അപര്‍ണയേയും വേദനിപ്പിയ്‌ക്കും നാളെ വീണ്ടും കാണാമെന്ന്‌ പറഞ്ഞ്‌ മടങ്ങും.

കഴിഞ്ഞ കുറേ മാസങ്ങളായി അപര്‍ണ ഇത്തരത്തില്‍ ഭക്ഷണമെത്തിയ്‌ക്കുന്നു. ചാനലില്‍ നിന്നും ഉച്ചയ്‌ക്ക്‌ രണ്ട്‌ മണിയോടെ എത്തുന്ന അപര്‍ണ നോരേ പോവുക ഹോട്ടലുകളിലേയ്‌ക്കാണ്‌. തന്റെ വിശപ്പടക്കാനല്ല. മറ്റുള്ളവര്‍ക്കുള്ള ഭക്ഷണമെത്തിയ്‌ക്കാന്‍. ചില ഹോട്ടലുകളില്‍ നിന്ന്‌ രണ്ട്‌ മൂന്ന്‌ ഭക്ഷണപ്പൊതികള്‍ സൗജന്യമായി നല്‍കും. ബാക്കി ഭക്ഷണം പണം നല്‍കി വാങ്ങും. ഇതുപതോളം പേര്‍ക്ക്‌ അന്നം വിളമ്പും. ഒരു മാസം പതിനായിരത്തോളം രൂപ ചെലവ്‌.

പണത്തെക്കാളുപരി അപര്‍ണയുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്‌ തടസമാകുന്ന ഘടകം മറ്റൊന്നാണ്‌. ചാനല്‍ തിരക്കുകളില്‍ നിന്ന്‌ ഭക്ഷണപ്പൊതിയുമായി പാവങ്ങള്‍ക്കിടയിലേക്ക്‌ എത്താന്‍ പലപ്പോഴും വൈകും. തന്റെ ഈ ജീവകാരുണ്യ പ്രവര്‍ത്തനം കൂടുതല്‍ പേരിലേയ്‌ക്ക്‌ എത്തിയ്‌ക്കാന്‍ അപര്‍ണ ആഗ്രഹിയ്‌ക്കുന്നു. ഇനി വേണ്ടത്‌ അന്നമെത്തിയ്‌ക്കാന്‍ വേണ്ട കരങ്ങളാണ്. യുവാക്കള്‍ മുന്നിട്ടിറങ്ങുമെന്നാണ്‌ പ്രതീക്ഷ.

പല സദ്ധത സംഘടനകളിലും അംഗമായ അപര്‍ണ മാധ്യമപ്രവര്‍ത്തനത്തിന്റെ ഗ്‌ളാമറില്‍ നിന്ന്‌ ജനങ്ങള്‍ക്കിടയിലേക്ക്‌ ഇറങ്ങിച്ചെന്നിട്ട്‌ നാളുകളേറെയായി. സ്‌കൂള്‍ വിദ്യാര്‍ഥികള്‍, ആദിവാസികള്‍ എന്നിവര്‍ക്ക്‌ വേണ്ടി പല സന്നദ്ധപ്രവര്‍ത്തനങ്ങളും ഇവര്‍ ചെയ്‌തിട്ടുണ്ട്‌.വോട്ടകാശം ഇല്ലാത്തതിനാല്‍ തന്നെ രാഷ്ട്രീയക്കാര്‍ ആരും ഭക്ഷണം നല്‍കാനെത്തുന്നില്ലെന്ന്‌ അപര്‍ണ പറയുന്നു.അപര്‍ണയുടെ ഇപ്പോഴത്തെ സങ്കടം തന്റെ ഈ അന്നദാനം നിന്ന്‌ പോകുമോ എന്നതാണ്‌.

തിരക്കും, പണത്തിന്റെ അപര്യാപ്‌തതയുമൊക്കെ ജീവകാരുണ്യപ്രവര്‍ത്തനത്തിന്‌ തടസമാകുന്നു. തന്നെപ്പോലെ പ്രകാശം പരത്തുന്നവര്‍ സമൂഹത്തില്‍ ഇനിയും ഉണ്ടാകുമെന്നും അവര്‍ മുന്നോട്ട്‌ വരുമെന്നും അപര്‍ണ പ്രതിക്ഷിയ്‌ക്കുന്നു.സ്വപ്‌നങ്ങള്‍ ഏറെയാണ്‌, വിശക്കുന്ന പാവങ്ങള്‍ക്ക്‌ ആഹാരമെത്തിയ്‌ക്കുക,. ആരും തിരഞ്ഞെത്താത്ത തെരുവിന്റെ മക്കള്‍ക്ക്‌ വേണ്ടി ഒരു ഷെല്‍ട്ടര്‍ ഹോം. നന്മയുള്ള മനസുകള്‍ ഇതിനായ്‌ മുന്നോട്ട്‌ വരുമെന്ന പ്രതീക്ഷയോട്‌ അപര്‍ണ തന്റെ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്ന്‌ കൊണ്ടേയിരിയ്‌ക്കുന്നു.

English summary
Aparna Sen, a journalist is active in charitable works. She offers lunch for the homeless people around cochin.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X