കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാസര്‍കോട് യുവാവ് പോലീസ് കസ്റ്റഡിയില് മരിച്ചു, പോലീസ് തല്ലിക്കൊന്നതെന്ന് ആരോപണം...

സന്ദീപിനെ മര്‍ദ്ദിച്ചെന്ന ആരോപണം പോലീസ് നിഷേധിച്ചു.

Google Oneindia Malayalam News

കാസര്‍കോട്: പൊതുസ്ഥലത്ത് മദ്യപിച്ചെന്ന പരാതിയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു. ചൗക്കി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാസര്‍കോട് ടൗണിലെ ഓട്ടോ ഡ്രൈവറായ സന്ദീപ്(28) ആണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത സന്ദീപിനെ പോലീസ് തല്ലിക്കൊന്നതാണെന്ന് ആരോപിച്ച് ബന്ധുക്കളും ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.

കാസര്‍കോട് കൃഷി വകുപ്പിന്റെ പറമ്പില്‍ യുവാക്കള്‍ മദ്യപിക്കുന്നതായി പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് സ്ഥലത്തെത്തുന്നത്. കൃഷി വകുപ്പ് ഓഫീസറാണ് പോലീസില്‍ പരാതി നല്‍കിയത്. പോലീസിനെ കണ്ട യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സന്ദീപടക്കം മൂന്നു പേരെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. പോലീസ് ജീപ്പിലേക്ക് കയറ്റുന്നതിനിടെ സന്ദീപ് കുഴഞ്ഞുവീണെന്നും അപ്പോള്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നുവെന്നുമാണ് പോലീസ് പറയുന്നത്. സന്ദീപിനെ മര്‍ദ്ദിച്ചെന്ന ആരോപണവും പോലീസ് നിഷേധിച്ചു.

death

അതേസമയം, കസ്റ്റഡിയിലെടുത്ത സന്ദീപിനെ പോലീസ് അതിക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും, മൃതദേഹം വിദഗ്ദ പോസ്റ്റ്‌മോര്‍ട്ടത്തിന് വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സന്ദീപിനെ പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന് ആരോപിച്ച് ബിജെപി പ്രവര്‍ത്തകര്‍ കാസര്‍കോട് പോലീസ് സ്‌റ്റേഷന്‍ ഉപരോധിക്കുകയാണ്.

English summary
Kasargod, A Youth died in Police custody.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X