അഴിമതിക്കാരനല്ലെങ്കിൽ ‘കോഴ മാണി' എന്ന പരാമര്‍ശത്തിന് ഇടതുനേതാക്കള്‍ മാപ്പ് പറയുമോ? റഹീമിന്റെ ഉത്തരം ഇങ്ങനെ...
എന്നാൽ മാണി കുറ്റവിമുക്തനായെന്നും ഇത്തരം വിവാദങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നുമാണ് ഇടത് നേതാക്കളുടെ വാദം
കഴിഞ്ഞ രണ്ട് ദിവസവമായി സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും കെ.എം മാണിയുടെ പേര് സജീവമായി നിൽക്കുകയാണ്. സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തെ ചൊല്ലിയാണ് യുഡിഎഫ് നേതാക്കൾ ഇടതുപക്ഷത്തിനും കേരള കോൺഗ്രസ് എമ്മിനുമെതിരെ രംഗത്തെത്തിയത്. എന്നാൽ മാണി കുറ്റവിമുക്തനായെന്നും ഇത്തരം വിവാദങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നുമാണ് ഇടത് നേതാക്കളുടെ വാദം.

കെഎം മാണിക്കെതിരെ അഴിമതിക്കേസുകള്‍ ഒന്നും നിലനില്‍ക്കുന്നില്ലെന്നതിനാൽ അദ്ദേഹത്തെ അഴിമതിക്കാരനെന്ന് വിളിക്കാൻ സാധിക്കില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് എഎ റഹീമും പറയുന്നത്. മനോരമ ന്യൂസിന്രെ സംവാദത്തിലായിരുന്നു റഹീമിന്റെ പ്രതികരണം. അതേസമയം മാണി അഴിമതിക്കാരനല്ലെങ്കിൽ 'കോഴ മാണി' എന്ന പരാമര്‍ശത്തിന് ഇടതുനേതാക്കള്‍ മാപ്പ് പറയുമോ എന്ന ചോദ്യത്തിന് റഹീമിന്റെ മറുപടി ഇങ്ങനെ...

"ഓരോ ഘട്ടത്തിലും നാം അവിടുത്തെ രാഷ്ട്രീയ സാഹചര്യത്തോടാണ് പ്രതികരിക്കുന്നതെന്നും മുന്നണിയുടെ വിയോജിപ്പ് യുഡിഎഫ്‌നോടായിരുന്നു. അഴിമതിയില്‍ കുളിച്ചു നിന്ന ഒരു മുന്നണി സംവിധാനത്തില്‍ നിന്നും ജോസ് കെ മാണിയുടെ പാര്‍ട്ടി പുറത്തുവന്നു. ഈ രാഷ്ട്രീയ മാറ്റത്തിനോടുള്ള അസൂയ കൊണ്ടാണ് അനാവശ്യമായ രാഷ്ട്രീയ വിവാദങ്ങള്‍ ഉണ്ടാക്കുന്നത്. ചില വ്യക്തികള്‍ അഴിമതിക്കാര്‍ ആയിരിക്കാം. അവര്‍ക്കെതിരായ ആരോപണങ്ങളോട് ഒരു മുന്നണി എങ്ങനെ പ്രതികരിക്കുന്നു എന്നതാണ് പ്രധാനം."

കേസിന്റെ ആവശ്യത്തിനായി മാണിക്കെതിരായ ആരോപണങ്ങള്‍ പരാമര്‍ശിക്കപ്പെട്ടിട്ടുണ്ടാകാം. എന്നാൽ അതിന്റെ പേരിൽ സംഭവത്തെ വളച്ചൊടിച്ച മാധ്യമങ്ങളുടെ നടപടി അപലപനീയമാണെന്നും മണ്‍മറഞ്ഞുപോയ ഒരാളെ പറയാത്ത ഒരു കാര്യത്തിന്റെ പേരില്‍ വീണ്ടും വാര്‍ത്തകളിലേക്ക് മാധ്യമങ്ങള്‍ വലിച്ചിഴക്കുന്നത് ആ മനുഷ്യനോട് കാണിക്കുന്ന അനാദരവാണെന്നും റഹീം പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണി ആരോപണം നേരിടുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുന്ന മുന്നണിയാണെന്നും റഹീം കൂട്ടിച്ചേർത്തു. ഓരോ സമയത്തും അതാത് രാഷ്ട്രീയ സാഹചര്യങ്ങളോട് വേണ്ടരീതിയില്‍ പ്രതികരിച്ചിട്ടുണ്ടെന്നും റഹീം വ്യക്തമാക്കി. അതേസമയം ഇടത് വിശദീകരണത്തിന് പിന്നാലെ തനിക്ക് പരാതിയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ.എം മാണിയുടെ മകനും കേരള കോൺഗ്രസ് എം ചെയർമാനുമായ ജോസ് കെ.മാണി.

മുൻ ധനമന്ത്രിയുടെ കാലത്ത് ഒരു അഴിമതിയാരോപണം ഉണ്ടായിരുന്നെന്ന് മാത്രമാണ് സത്യവാങ്മൂലത്തിൽ പറയുന്നതെന്നും അദ്ദേഹത്തിന്റെ പേര് സത്യവാങ്മൂലത്തിലില്ലെന്ന പരിശോധിച്ച് വ്യക്തമായതാണെന്നും ജോസ്. മാണി അഴിമതിക്കാരനെന്ന് വാർത്തകൾ വന്നത് തെറ്റിദ്ധരിപ്പിക്കുന്നതാണ്. മാണിയുടെ പേര് പറഞ്ഞ് രാഷ്ട്രീയമുതലെടുപ്പിന് ശ്രമിക്കുന്ന ചിലരെ തിരിച്ചറിയണമെന്നും അത് വിലപ്പോകില്ലെന്നും ജോസ് കൂട്ടിച്ചേർത്തു.












Click it and Unblock the Notifications