Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിയും കോണ്‍ഗ്രസും കാഴ്ചക്കാരാകുമോ? ഗോവ എഎപി പിടിക്കുമോ: മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു

പനാജി: അടുത്തമാസം നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ പഞ്ചാബ് കഴിഞ്ഞാല്‍ ആം ആദ്മി പാർട്ടി ഏറ്റവും കൂടുതല്‍ പ്രതീക്ഷ വെക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗോവ. നിലവില്‍ സംസ്ഥാനത്ത് നിയമസഭാഗംങ്ങള്‍ ഒന്നുമില്ലെങ്കിലും ഗോവയിലെ പുതിയ രാഷ്ട്രീയ സമവാക്യങ്ങളില്‍ പ്രതീക്ഷയർപ്പിച്ചുകൊണ്ടാണ് അരവിന്ദ് കെജ്രിവാളിന്റെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചരണം. ബി ജെ പി വിരുദ്ധ വോട്ടുകള്‍ക്കൊപ്പം യുവാക്കളുടെ പിന്തുണയും തങ്ങള്‍ക്ക് ലഭിക്കുമെന്നാണ് പാർട്ടി പ്രതീക്ഷിക്കുന്നത്.

ഏതാനും സീറ്റുകള്‍ നേടി മികച്ച പ്രകടനം എന്നതിലുപരി അധികാരം പിടിക്കുമെന്ന് തന്നെ പാർട്ടി നേതാക്കള്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് തന്നെ അവർ തിരഞ്ഞെടുപ്പിന് ഇറങ്ങിപ്പുറപ്പെടുന്നതും. അമിത് പലേക്കറിനെയാണ് ആം ആദ്മി പാർട്ടി ഗോവയിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനും

പ്രശസ്ത അഭിഭാഷകനും സാമൂഹിക പ്രവർത്തകനുമായ പലേക്കർക്ക് ഗോവയിലെ ചില മേഖലകളില്‍ നിർണ്ണായക സ്വാധീനമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഒബിസി ഭണ്ഡാരി സമുദായത്തിൽ നിന്നുള്ള നേതാവ് കൂടിയാണ് അദ്ദേഹം. ഗോവയിലെ പനാജിയിൽ നടത്തിയ വാർത്താ സമ്മേളനത്തില് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളാണ് പലേക്കറിനെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്.

ഇതെന്താണ് റിതൂ ഷോപ്പിങ് കോംപ്ലക്സില്‍ റാംപ് വാക്കോ: റിതുമന്ത്രിയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍

ഗോവയിലെ 40 നിയമസഭാ സീറ്റുകളിലും

ഗോവയിലെ 40 നിയമസഭാ സീറ്റുകളിലും പാർട്ടി മത്സരിക്കുമെന്നും കെജ്രിവാൾ പറഞ്ഞു. ആകെ 40 സീറ്റുകളുള്ള ഗോവന്‍ നിയസമഭയിലേക്ക് 2017 ല്‍ 39 സീറ്റുകളിലായിരുന്നു ആം ആദ്മി പാർട്ടി വിജയിച്ചത്. സീറ്റ് ഒന്നും ലഭിച്ചില്ലെങ്കിലും 6.3 ശതമാനം വോട്ട് നേടി വോട്ട് വിഹിതത്തിന്റെ കാര്യത്തില്‍ കക്ഷികളില്‍ നാലാമത് എത്താന്‍ പാർട്ടിക്ക് സാധിച്ചിരുന്നു.

വിവിധ സർക്കാരുകളുടെ കാര്യക്ഷമമല്ലാത്ത ഭരണം

വിവിധ സർക്കാരുകളുടെ കാര്യക്ഷമമല്ലാത്ത ഭരണം മൂലം നഷ്ടമായ സംസ്ഥാനത്തിന്റെ പ്രതാപം തിരിച്ചുപിടിക്കാൻ ആം ആദ്മി പാർട്ടിയിലൂടെ സാധിക്കുമെന്നായിരുന്നു മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പലേക്കർ വ്യക്തമാക്കിയത്. അഴിമത രഹിതമായും വികസനത്താല്‍ മുന്നേറുന്നതുമായി ഒരു ഗോവ ഞങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.
"ഞാൻ പറഞ്ഞ ഓരോ വാക്കും ഞാൻ പാലിക്കും. അതൊരു ഗ്യാരണ്ടിയാണ്," അദ്ദേഹം കൂട്ടിച്ചേർത്തു.

ഗോവയിലെ ആം ആദ്മി പാർട്ടിയുടെ താരപ്രചാരകന്‍

അരവിന്ദ് കെജ്രിവാള്‍ തന്നെയാണ് ഗോവയിലെ ആം ആദ്മി പാർട്ടിയുടെ താരപ്രചാരകന്‍. ഡൽഹി മുഖ്യമന്ത്രി അടുത്തിടെ ഗോവയിലെ കോർട്ടലിം ഗ്രാമത്തിൽ വീടുവീടാന്തരം കയറി പ്രചാരണം നടത്തിയിരുന്നു. പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയേയും എഎപി ഇതിനോടകം പ്രഖ്യാപിച്ചിട്ടുണ്ട്. ഭഗവത് മാനാണ് പഞ്ചാബിലെ മുഖ്യമന്ത്രി സ്ഥനാർത്ഥി. പ്രവർത്തകർക്കിടയില്‍ അഭിപ്രായ വോട്ടെടുപ്പ് നടത്തിയായിരുന്നു ഇദ്ദേഹത്തെ തിരഞ്ഞെടുത്തത്.

കോൺഗ്രസ് നേതാവ് പി ചിദംബരം

അതേസമയം, എ എ പിക്കെതിരെ വിമർശനവുമായി മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരം കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും ഭരണകക്ഷിയായ ഭാരതീയ ജനതാ പാർട്ടിയും തമ്മിലാണ് മത്സരം. എഎപിയും തൃണമൂൽ കോൺഗ്രസും ബി ജെ പി ഇതര വോട്ടുകൾ തകർക്കുക മാത്രമേ ചെയ്യുകയുള്ളൂവെന്നുമായിരുന്നു ചിദംബരത്തിന്റെ വിമർശനം.

 കോൺഗ്രസിന് വോട്ട് ചെയ്യും

"ഭരണമാറ്റം ആഗ്രഹിക്കുന്നവർ 10 വർഷത്തെ ദുർഭരണത്തിന് ശേഷം കോൺഗ്രസിന് വോട്ട് ചെയ്യും. ആ ഭരണം തുടരണമെന്ന് ആഗ്രഹിക്കുന്നവർ ബി ജെ പിക്ക് വോട്ട് ചെയ്യും,"- പി ചിദംബരം കഴിഞ്ഞ ദിവസം ട്വിറ്ററില്‍ കുറിച്ചു. പ്രതീക്ഷയുള്ളിടത്താണ് ഗോവന്‍ ജനത ഇത്തവണ വോട്ട് ചെയ്യാന്‍ പോവുന്നത്. ബി ജെ പിയിലല്ല ഇത്തവണ പ്രതീക്ഷ, അത് കോണ്‍ഗ്രസിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+