കേരളത്തില്‍ ആപ്പിന്റെ അക്കൗണ്ട് തുറക്കുമോ?
തിരുവനന്തപുരം: അഴിമതി വിരുദ്ധ മുദ്രാവാക്യവുമായി രാഷ്ട്രീയ കക്ഷികളെ വിറപ്പിക്കുന്ന ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ അക്കൗണ്ട് തുറക്കുമോ. ഇടത് വലത് ശക്തികളുടെ കടുത്ത മത്സരത്തെ അതിജീവിച്ച് ജയിക്കാനുള്ള വോട്ടുകള്‍ പെട്ടിയിലാക്കാന്‍ ശേഷിയുള്ള ഒരാളെങ്കിലും കേരളത്തിലെ ആപ്പ് സ്ഥാനാര്‍ഥി നിരയില്‍ ഉണ്ടോ, ഇല്ല എന്ന് തന്നെയാണ് ഉത്തരം.
കൊച്ചിയില്‍ അനിതാ പ്രതാപ് ആണ് ആം ആദ്മി പാര്‍ട്ടി നിരത്തുന്ന സ്ഥാനാര്‍ഥികളില്‍ വിജയ പ്രതീക്ഷയുള്ള ഒരാള്‍. എന്നാല്‍ കെ വി തോമസ് എന്ന് കൃഷിമന്ത്രി കോണ്‍ഗ്രസിന് വേണ്ടിയും ഡീന്‍ ജോസഫ് എല്‍ ഡി എഫിന് വേണ്ടിയും മത്സരിക്കുമ്പോള്‍ അനിതാ പ്രതാപ് എത്രമാത്രം മുന്നോട്ടുപോകും എന്ന് കണ്ടുതന്നെ അറിയണം.

തൃശ്ശൂരില്‍ സാറാ ജോസഫിന്റെ സ്ഥാനാര്‍ഥിത്വം വന്‍ ആഘോഷത്തോടെയാണ് പ്രഖ്യാപിച്ചതെങ്കിലും തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ആ ആവേശമൊന്നും കാണാനില്ല. കടുത്ത ത്രികോണ മത്സരം നടക്കുന്ന തിരുവനന്തപുരത്തും ആപ്പിന് സ്ഥാനാര്‍ഥിയുണ്ട്. ശശി തരൂര്‍, ബെന്നറ്റ് എബ്രഹാം, ഒ രാജഗോപാല്‍ എന്നിവരോട് മത്സരിക്കുന്നത് മുന്‍ ഐ പി എസ് ഓഫീസറായ അജിത് ജോയി ആണ്. ഇദ്ദേഹം മണ്ഡലത്തില്‍ അത്ര പരിചിതനല്ല.
ഇടുക്കിയില്‍ സെല്‍വിന്‍ സുനില്‍, മാവേലിക്കരയില്‍ എല്‍ സദാനന്ദന്‍, കോട്ടയത്ത് അനില്‍ ഐക്കര, ചാലക്കുടിയില്‍ കെ എം നൂറുദ്ദീന്‍, കാസര്‍കോട് എം കൃഷ്ണന്‍, കോഴിക്കോട് കെ പി രതീഷ്, പാലക്കാട് പത്മനാഭന്‍ ഭാസ്‌കരന്‍ എന്നിവരാണ് ആപ്പിന്റെ സ്ഥാനാര്‍ഥികള്‍.
അതിനിടെ സ്ഥാനാര്‍ഥി നിര്‍ണയ പ്രശ്‌നത്തില്‍ അശ്വതി നായര്‍ വെളിപ്പെടുത്തലുമായി വന്നതും ആപ്പിന് ക്ഷീണമായി. ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്ക് മാറാന്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ പണം വാഗ്ദാനം ചെയ്തു എന്നാണ് അശ്വതി നായര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്. കേരള നേതൃത്വം ഇത് നിഷേധിച്ചെങ്കിലും സാമൂഹ്യപ്രവര്‍ത്തകയായ അശ്വതി നായര്‍ അനാവശ്യമായി ഒരു ആരോപണം ഉന്നയിക്കുമെന്ന് ആരും കരുതുന്നില്ല.












Click it and Unblock the Notifications