കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആര്‍പ്പുവിളിയാല്ലാതെ ആപ്പ് പ്രചാരണം തലസ്ഥാനത്ത്

  • By Meera Balan
Google Oneindia Malayalam News

തിരുവനന്തപുരം: ഇത്തവണ തിരഞ്ഞെടുപ്പിന് ഇവര്‍ കൂടിയുണ്ട് തലസ്ഥാനത്തെ തിരക്ക് പിടിച്ച പ്രചാരണത്തില്‍ ഒപ്പം കൂടാന്‍. പക്ഷേ ഒരു വ്യാത്യാസം, വലിയ ആര്‍പ്പ് വിളികളോ വാഹന പ്രചാരണങ്ങളോ ഇല്ല. ഈ പാര്‍ട്ടിക്കാരില്‍ അധികവും ഉദ്യോഗസ്ഥരാണ്. അതിനാല്‍ തന്നെ പ്രചാരണത്തിനിറങ്ങുന്നത് മിക്കവാറും വൈകുന്നേരങ്ങളിലാണ്. എന്നാല്‍ തിരഞ്ഞെടുപ്പ് അടുത്തതോടെ കാര്യങ്ങള്‍ അല്‍പ്പമൊന്ന് മാറി. തിരുവനന്തപുരം മണ്ഡലത്തിരെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ഥി അജിത് ജോയിയുടെ പ്രചാരണം നഗരവാസികള്‍ക്ക് വേറിട്ട കാഴ്ച തന്നെയാണ്.

പ്രമുഖ രാഷ്ട്രീയ പാര്‍ട്ടുകളുടെ കൊടികള്‍ പാറിയ തലസ്ഥാനത്ത് ഇത്തവണ പ്രചരണത്തിന് ചൂലുമായി ഒരു കൂട്ടര്‍ ഇറങ്ങിയത് തന്നെയാണ് പുതുമയുള്ള കാഴ്ച. മറ്റ രാഷ്ട്രീയപാര്‍ട്ടികളെപ്പോലെ പ്രചാരണ രംഗത്ത് ആപ്പ് സജീവമാണോ എന്ന് ചോദിച്ചാല്‍ ഉത്തരം മുട്ടും. വാഹന പ്രചാരണം വളരെ കുറവ് എന്ന് വേണം പറയാന്‍.

എന്നാല്‍ ആപ്പ് പ്രവര്‍ത്തകര്‍ നഗരത്തിന്റെ പലഭാഗങ്ങളിലും കയറി ഇറങ്ങി വോട്ട് തേടുകയാണ്. ഐപിഎസും ഐക്യ രാഷ്ട്ര സഭയിലെ ജോലിയും ഉപേക്ഷിച്ച് ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ആയ വ്യക്തിയാണ് അജിത് ജോയ്. അജിത്ത് ജോയിയുടെ തിരഞ്ഞെടുപ്പ് വിശേഷങ്ങളിലേക്ക്..

അജിത് ജോയി

അജിത് ജോയി

തിരുവനന്തപുരം മണ്ഡലത്തിലെ ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് അജിത് ജോയി. തിരഞ്ഞെടുപ്പിന് ഇനി നാല് നാള്‍ ബാക്കി നില്‍ക്കെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പ്രചാരണത്തിന് കൊഴുപ്പേകാന്‍ ശ്രമിയ്ക്കുകയാണ് ആംആ്മിക്കാര്‍

ആരാണ് അജിത് ജോയി

ആരാണ് അജിത് ജോയി

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കന്നിയങ്കത്തിനിറങ്ങുന്ന ഈ രാഷ്ട്രീയപാര്‍ട്ടിയെയും ഇതിലെ പ്രമുഖരെയും ഒരു പക്ഷേ സാധാരണക്കാരായ വോട്ടര്‍മാര്‍ക്ക് പരകിചയമുണ്ടാകില്ല. ആരാണ് അജിത് ജോയി എന്ന് അവര്‍ ചോദിയ്ക്കുന്നെങ്കില്‍. ചോദ്യം തീര്‍ത്തും ന്യായമാണ്.

ഐപിഎസ് ഉദ്യോഗസ്ഥന്‍

ഐപിഎസ് ഉദ്യോഗസ്ഥന്‍

1993 ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥനാണ് അജിത് ജോയി. അനീതിയ്ക്കും അക്രമത്തിനും എതിരെ പോരാടിയ ജീവിതം. തലശ്ശേരിയില്‍ എസ്പിയായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് എസ്പിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ബീഹാറില്‍ ചപ്രയിലും കിഷന്‍ഗഞ്ചിലും കൊള്ളക്കാരുടെ പേടി സ്വപ്‌നമായി.

ഐക്യരാഷ്ട്ര സഭയില്‍

ഐക്യരാഷ്ട്ര സഭയില്‍

2004 ലാണ് ഐക്യരാഷ്ട്ര സഭയിലേക്ക് എത്തുന്നത്. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരെ നേരിടുന്ന സംഘത്തില്‍ പ്രവര്‍ത്തനം. പിന്നീട് ജനവേസനത്തിലേക്് തിരിഞ്ഞു. പരിശീലന കാലത്ത് മസ്സൂറിയില്‍ അരവിന്ദ് കെജ്രിവാലിന്റെ സഹപ്രവര്‍ത്തകനായിരുന്നു അജിത്ത് ജോയി. പിന്നീട് കെജ്രിവാളിനൊപ്പം പാര്‍ട്ടിയിലും ചേര്‍ന്നു

ആരവങ്ങളില്ലാതെ

ആരവങ്ങളില്ലാതെ

കന്നി പോരാട്ടമാണ് ആപ്പിന് തിരുവനന്തപുരത്ത്. പ്രമുഖ രാഷ്ടീയപാര്‍ട്ടികളെപ്പോലെ അധികം ആരവങ്ങള്‍ ഇല്ല. വാഹന പ്രചാരണം തന്നെ കുറവ്.

പ്രചാരണം

പ്രചാരണം

നഗരത്തിലെ പ്രധാന സ്ഥലങ്ങളിലെല്ലാം കയറിയിറങ്ങിയാണ് ആപ്പ് പ്രവര്‍ത്തകരുടെ പ്രചാരണം

ആപ്പിലെ കുട്ടികള്‍

ആപ്പിലെ കുട്ടികള്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനിറങ്ങിയ കുട്ടികളും സ്ത്രീകളും

English summary
AAP candidate Ajith Joy's Election Campaign; Pictures
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X