കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'അഭിപ്രായ വ്യത്യാസങ്ങൾ'; വിവാദ 'വാരിയംകുന്നൻ' സിനിമയിൽ നിന്ന് പിന്മാറി ആഷിഖ് അബുവും പൃഥ്വിരാജും

Google Oneindia Malayalam News

കൊച്ചി: പ്രഖ്യാപിച്ചപ്പോള്‍ തന്നെ വലിയ വിവാദമുണ്ടാക്കിയ വാരിയംകുന്നന്‍ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവും നടന്‍ പൃഥ്വിരാജും പിന്‍മാറിയതായി റിപ്പോര്‍ട്ട്. ഒരു വര്‍ഷം മുന്‍പാണ് ആഷിഖ് അബുവും പൃഥ്വിരാജും വാരിയംകുന്നന്‍ സിനിമ പ്രഖ്യാപിച്ചത്. ഇതോടെ വലിയ കോലാഹലങ്ങളാണ് അരങ്ങേറിയത്.

ഇപ്പോള്‍ മലബാര്‍ കലാപം കേരള രാഷ്ട്രീയത്തിലടക്കം വലിയ ചര്‍ച്ചയായിരിക്കുന്ന ഘട്ടത്തില്‍ കൂടിയാണ് സിനിമയില്‍ നിന്ന് ആഷിഖും പൃഥ്വിരാജും പിന്മാറിയതായുളള വാര്‍ത്തകള്‍ വരുന്നത്. പിന്മാറ്റത്തിനുളള കാരണം നിര്‍മ്മാതാക്കളുമായുളള തര്‍ക്കമാണെന്നാണ് വിവരം. വിശദാംശങ്ങള്‍ ഇങ്ങനെ

പ്രണയത്തിന് വീട്ടുകാരുടെ പച്ചക്കൊടി, ബിഗ് ബോസ് താരം എലീന പടിക്കൽ വിവാഹിതയായി, ചിത്രങ്ങൾ

1

2022 ജൂണ്‍ 22ാം തിയ്യതിയാണ് പൃഥ്വിരാജിനെ നായകനാക്കി വാരിയംകുന്നന്‍ എന്ന പേരില്‍ സിനിമ ചെയ്യുന്നതായി ആഷിഖ് അബു തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രഖ്യാപിക്കുന്നത്. സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ ഭാഗമായ മലബാര്‍ കലാപത്തിലെ നേതാക്കളില്‍ പ്രധാനിയായിരുന്ന വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതകഥ പറയുന്ന സിനിമ എന്നതായിരുന്നു പ്രഖ്യാപനം. പൃഥ്വിരാജും ആഷിഖ് അബുവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്നുളള പ്രത്യേകതയും വാരിയംകുന്നനുണ്ട്.

2

'' ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് 'മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു'' എന്നാണ് സിനിമ പ്രഖ്യാപിച്ച് കൊണ്ട് ആഷിഖ് അബു അന്ന് ഫേസ്ബുക്കിൽ കുറിച്ചത്.

മികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുമികച്ച നടന്‍ ശിവജി, നടി അശ്വതി; റാഫിക്കും അംഗീകാരം: ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

3

ഛായാഗ്രാഹകനായി ഷൈജു ഖാലിദ്, കോ ഡയറക്ടറായി മുഹ്‌സിന്‍ പരാരി, ചിത്ര സംയോജനത്തിന് സൈജു ശ്രീധര്‍, കലാസംവിധാനത്തിന് ജ്യോതിഷ് ശങ്കര്‍, വസ്ത്രാലങ്കാരം സമീറ സനീഷ് എന്നിങ്ങനെ മലയാള സിനിമയിലെ പ്രമുഖരെല്ലാം വാരിയം കുന്നന്റെ അണിയറയിലുണ്ടായിരുന്നു. കോംപസ് മൂവീസ് ലിമിറ്റഡിന്റെ ബാനറില്‍ സിക്കന്ദര്‍, മൊയ്ദീന്‍ എന്നിവര്‍ ആണ് വാരിയംകുന്നന്‍ സിനിമ നിര്‍മ്മിക്കാനിരുന്നത്.

4

നിര്‍മ്മാതാക്കളുമായുളള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് വാരിയംകുന്നനില്‍ നിന്നും പിന്മാറിയത് എന്നാണ് ആഷിഖ് അബു ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത് ഒപിഎം സിനിമാസിന്റെ ബാനറില്‍ ആഷിഖ് അബുവും സിനിമയും സഹനിര്‍മ്മാതാവ് ആയിരുന്നു. നിര്‍മ്മാതാക്കള്‍ ആദ്യം ഈ പ്രൊജക്ടുമായി സമീപിച്ചത് അന്‍വര്‍ റഷീദിനെ ആയിരുന്നു. വിക്രത്തിനെ നായകനാക്കിയുളള സിനിമ ആയിരുന്നു ആദ്യം ആലോചനയില്‍ ഉണ്ടായിരുന്നത്.

5

പിന്നീടാണ് സിനിമ ആഷിഖ് അബുവിലേക്കും പൃഥ്വിരാജിലേക്കും എത്തുന്നത്. വാരിയംകുന്നന്റെ ജീവിതകഥ പറയുന്ന മറ്റ് മൂന്ന് സിനിമകള്‍ പിടി കുഞ്ഞുമുഹമ്മദ്, ഇബ്രാഹിം വെങ്ങര, അലി അക്ബര്‍ എന്നിവരും ഒരുക്കുന്നുണ്ട്. വാരിയംകുന്നനെ നായകനാക്കി ആഷിഖ് അബു-പൃഥ്വിരാജ് ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മറുപടിയായി അലി അക്ബര്‍ വാരിയംകുന്നനെ വില്ലന്‍ പരിവേഷത്തിലവതരിപ്പിക്കുന്ന സിനിമ പ്രഖ്യാപിച്ചത്.

6

2020ല്‍ ആഷിഖ് ചിത്രം പ്രഖ്യാപിച്ചുവെങ്കിലും പിന്നീട് ചിത്രത്തെ കുറിച്ചുളള അപ്‌ഡേറ്റുകളൊന്നും വന്നിരുന്നില്ല. ഇതോടെ തന്നെ പടം ഉപേക്ഷിച്ചേക്കും എന്നുളള സൂചനകള്‍ പരന്നിരുന്നു. ഹര്‍ഷദ്, റമീസ് എന്നിവരെ ആയിരുന്നു ആഷിഖ് അബു ചിത്രത്തിന്റെ തിരക്കഥാകൃത്തുക്കളായി തീരുമാനിച്ചിരുന്നത്. എന്നാല്‍ റമീസിന്റെ പഴയ ചില ഫേസ്ബുക്ക് പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കി വിവാദമാക്കിയതോടെ റമീസിനെ സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തുകയായിരുന്നു.

7

ആഷിഖ് അബു 2020 ജൂൺ 27ന് ഫേസ്ബുക്കിലിട്ട കുറിപ്പ് ഇങ്ങനെ: '' റമീസിന്റെ രാഷ്ട്രീയനിലപാടുകളോട് വ്യക്തിപരമായി ഒട്ടും തന്നെ യോജിപ്പില്ല. അദ്ദേഹത്തിന് എന്റെ രാഷ്ട്രീയ നിലപാടുകളോടും വിയോജിപ്പാകാനാണ് സാധ്യത. മറ്റൊരു സംവിധായകനുമായി വാരിയംകുന്നൻ എന്ന ചിത്രം നിർമ്മിക്കുന്നതിനെ പറ്റിയുള്ള ചർച്ചകൾ വർഷങ്ങളായി നടന്നുവരുന്നു. റമീസും ആദ്യം മുതൽ തന്നെ ഈ ഉദ്യമത്തിൽ ഉണ്ടായിരുന്ന, ഇതിനായി റിസേർച്ചുകൾ ചെയ്ത വ്യക്തിയായിട്ടാണ് ഞാനറിയുന്നത്. മൂന്ന് നാല് മാസങ്ങൾക്ക് മുൻപ് മാത്രം.

8

സിനിമ പ്രഖ്യാപിച്ചതിന് ശേഷം റമീസിനെതിരെ ഉയർന്ന ആരോപണങ്ങളിൽ അദ്ദേഹത്തോട് വിശദീകരണം ആരായുകയും ചില കാര്യങ്ങളിൽ അദ്ദേഹം തെറ്റ്സമ്മതിക്കുകയും പരസ്യമായി ഫേസ്ബുക്കിൽ മാപ്പുപറയുകയും ചെയ്തു. തന്റെ ഉദ്ധേശശുദ്ധിയുടെ മേൽ സംശയത്തിന്റെ നിഴൽ വീണ നിലക്ക് അത് റമീസ് വ്യക്തിപരമായി പൊതുസമൂഹത്തോടു വിശദീകരിക്കും. തന്റെ വിശ്വാസ്യത സമൂഹത്തെയും ടീമിനേയും ബോധ്യപെടുത്താൻ റമീസിന് ബാധ്യതയുണ്ട്. അതുവരെ വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്തെന്ന സ്ഥാനത്തുനിന്ന് മാറി നിൽക്കാൻ തീരുമാനിക്കുന്നതായി റമീസ് അറിയിച്ചിരിക്കുന്നു. സിനിമ മുന്നോട്ട്''.

Recommended Video

cmsvideo
Aashiq abu and prithviraj quit from vaariyamkunnan movie

English summary
Aashiq Abu and Prithviraj back off from Variyamkunnan movie due to issues with the producers
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X