മംഗളം പത്രത്തിനെതിരെ ആഷിക് അബുവും കൂട്ടരും മാനനഷ്ടക്കേസ് കൊടുക്കും?
കൊച്ചി: മയക്കുമരുന്ന് കേസില്‍ ആഷിക് അബുവിലേക്കും റീമ കല്ലിങ്കലിലേക്കും ഫഹദ് ഫാസിലിലേക്കും അന്വേഷണം നീളുന്ന എന്ന രീതിയില്‍ വന്ന വാര്‍ത്തകളോട് ആഷിക് അബുവിന്റെ പ്രതികരണം. വാര്‍ത്ത എഴുതിയ മാധ്യമ പ്രവര്‍ത്തകനേയും പ്രസിദ്ധീകരിച്ച പത്രത്തേയും രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും ആണ് ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
തങ്ങള്‍ക്കെതിരെ വാര്‍ത്ത നല്‍കിയ പത്രത്തിനെതിരെ മാനനഷ്ട കേസ് ഫയല്‍ ചെയ്യുമെന്നും ആഷിക് അബു വ്യക്തമാക്കുന്നുണ്ട്. വ്യക്തി വിരോധമോ രാഷ്ട്രീയ വിരോധമോ തീര്‍ക്കാനാണ് ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതെന്നും അത് സിനിമ മേഖലയില്‍ ഉള്ളവരെ കുറിച്ചാകുമ്പോള്‍ കൂടുതല്‍ ചെലവാകുമെന്നും ആഷിക് പറയുന്നു.

ചാരക്കേസില്‍ വ്യാജവാര്‍ത്ത എഴുതി കേരളതിതിലെ മാധ്യമങ്ങള്‍ ജീവിതം നശിപ്പിച്ച നമ്പി നാരായാണനും ആഷികിന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ട്. മാനനഷ്ട കേസില്‍ ലഭിക്കുന്ന പണം നമ്പി നാരായണ് നല്‍കുമെന്നാണ് ആഷിക് പറയുന്നത്.
ഷൈന്‍ ടോം ചാക്കോ തന്റെ സുഹൃത്തും സഹ പ്രവര്‍ത്തകനും ആണ്. ഇനിയും ആയിരിക്കും. ഷൈന്‍ നിയമത്തിന് എതിരായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ നിയമപ്രകാരം ശിക്ഷിക്കപ്പെടും. അതിന് നാട്ടില്‍ പോലീസും നിയമവും ഒക്കെ നിലവില്‍ ഉണ്ട്- ആഷിക് പറയുന്നു.
എന്ത് തരത്തിലുള്ള അന്വേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും തങ്ങള്‍ എല്ലാവരും തയ്യാറാണ്. അതിനി രാഷ്ട്രീയ പകപോക്കല്‍ ആണെങ്കില്‍ പോലും എന്ന് പറഞ്ഞുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. മിണ്ടിയാല്‍ മാവോയിസ്റ്റ്, അല്ലെങ്കില്‍ കൊക്കെയ്ന്‍ എന്ന തലക്കെട്ടോടെയാണ് ആഷികിന്റെ ഫേസ്ബുക് പോസ്റ്റ്.












Click it and Unblock the Notifications