സര്‍ക്കാരിന്റെ പദ്ധതികളെല്ലാം പാളുന്നു; എബിസി പദ്ധതിയും പാളി, എന്താണ് എബിസി പദ്ധതി?

  • By: Akshay
Subscribe to Oneindia Malayalam

തിരുവനന്തപുരം: സംസ്ഥാനത്ത് എബിസി പദ്ധതി പാളി. തെരുവ് നായകളെ വന്ധ്യംകരിക്കുന്നതിനുള്ള പദ്ധതിയാണ് എബിസി പദ്ധതി. നായകളില്‍ വന്ധ്യംകരണം സജീവമായി നടപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിച്ചിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാല്‍ പദ്ധതി നടത്തിപ്പ് ഫലപ്രദമാകാത്തതിനാല്‍ തെരുവ് നായ ശല്ല്യം രൂക്ഷമായി തുടരുകയാണ്.

നായ്ക്കളെ പിടിയ്ക്കുന്നതിന് ആളെകിട്ടുന്നില്ലെന്ന് മൃഗസംരക്ഷണ വകുപ്പ് പറയുന്നത്. മലബാറില്‍ പദ്ധതി നടത്തിപ്പേറ്റെടുത്ത ബെംഗളൂരുവിലെ ഏജന്‍സി പിന്മാറിയതും വകുപ്പിന് തലവേദനയായി. ഒന്നരക്കോടി രൂപ പദ്ധതി നടത്തിപ്പിനായി കോഴിക്കോട് ജില്ലാപഞ്ചായത്ത് നീക്കിവെച്ചിട്ടും ഏറ്റെടുക്കാന്‍ ആളില്ലാത്ത അവസ്ഥയാണ്.

 മൃഗസംരക്ഷണ വകുപ്പ് കുടുങ്ങി

മൃഗസംരക്ഷണ വകുപ്പ് കുടുങ്ങി

എബിസി പദ്ധതിയുടെ നടത്തിപ്പിനായി ഏജന്‍സികളെ അന്വേഷിച്ച് മൃഗസംരക്ഷണ വകുപ്പ് കുഴങ്ങി. ബാംഗ്ലൂര്‍ ആനിമല്‍ റൈറ്റ് ഫണ്ട് തുടക്കത്തില്‍ തന്നെ പിന്മാറിയതോടെ മലബാറില്‍ വന്ധ്യംകരണം നടത്താനായില്ല.

 അഞ്ച് തൊഴിലാളികള്‍ മാത്രം

അഞ്ച് തൊഴിലാളികള്‍ മാത്രം

കോഴിക്കോട് കോര്‍പ്പറേഷന്‍ പരീശിലപ്പിച്ചെടുത്ത അഞ്ച് തൊഴിലാളികള്‍ മാത്രമാണ് നായ്ക്കളെ പിടിക്കാനുള്ള മലബാറിലെ ഏക ആശ്രയം.

 തൊഴിലാളികളെ പരിശീലിപ്പിച്ചില്ല

തൊഴിലാളികളെ പരിശീലിപ്പിച്ചില്ല

കൂടുതല്‍ തൊഴിലാളികളെ പരിശീലിപ്പിക്കാനോ അതിനുവേണ്ട കാര്യങ്ങള്‍ ചെയ്യാനോ തദേശസ്ഥാപനങ്ങള്‍ക്കായിട്ടില്ല.

 ഇതര സംസ്ഥാന തൊഴിലാളികളുമില്ല

ഇതര സംസ്ഥാന തൊഴിലാളികളുമില്ല

ഒരു പട്ടിയെ വന്ധ്യംകരിക്കാന്‍ ആയിരത്തഞ്ഞൂറ് രൂപയാണ് വാഗ്ദാനം പക്ഷെ പട്ടിപിടുത്തത്തിനായി തൊഴിലാളികളില്ല . ഇതര സംസ്ഥാന തൊഴിലാളികളെ ആശ്രയിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു.

 മൊബൈല്‍ വന്ധ്യംകരണ യൂണിറ്റ്

മൊബൈല്‍ വന്ധ്യംകരണ യൂണിറ്റ്

മൊബൈല്‍ വന്ധ്യംകരണ യൂണിറ്റ് വാങ്ങാനായിരുന്നു തുടക്കത്തില്‍ ആസൂത്രണം ചെയ്തിരുന്നത് പിന്നീട് ജില്ലയില്‍ പലയിടങ്ങളിലായി വികേന്ദ്രീകരിച്ച് വന്ധ്യംകരണ യൂണിറ്റുകള്‍ രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

 സുസ്ഥിര നഗര വികസന പദ്ധതി പാളി

സുസ്ഥിര നഗര വികസന പദ്ധതി പാളി

അതേസമയം സര്‍ക്കാരിന്റെ സുസ്ഥിര നഗര വികസന പദ്ധതി പാളിയെന്ന് കണ്‍ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. എഡിബി ധനസഹായത്തോടെയുള്ള 1442 കോടിയുടെ സുസ്ഥിര നഗരവികസന പദ്ധതിയാണ് പാളിയത്.

 റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

റിപ്പോര്‍ട്ടില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം

എഡിബി വായ്പയായി നല്‍കിയ 995 കോടിയില്‍ പകുതി മാത്രമേ ചെലവഴിക്കാനായുള്ളൂ. അഞ്ച് നഗരസഭകള്‍ക്കും സര്‍ക്കാരിനും റിപ്പോര്‍ട്ടില്‍ നിശിത വിമര്‍ശനമാണ് ഉയര്‍ന്നത്.

 പിഴയടക്കേണ്ടി വന്നത് 43.66 കോടി

പിഴയടക്കേണ്ടി വന്നത് 43.66 കോടി

സര്‍ക്കാര്‍ വീഴ്ച മൂലം 43.66 കോടി പിഴയടക്കേണ്ടി വന്നുവെന്നും നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സിഎജി കുറ്റപ്പെടുത്തുന്നു. പൂര്‍ത്തിയാക്കാനായത് 24ല്‍ താഴെ പദ്ധതികള്‍ മാത്രമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

വാര്‍ത്തകള്‍ അറിയാന്‍ വണ്‍ഇന്ത്യ സന്ദര്‍ശിക്കൂ

സര്‍ക്കാരിന് കനത്ത തിരിച്ചടി; സുസ്ഥിര നഗര വികസ പദ്ധതി പാളി, പിഴയടക്കേണ്ടിവന്നത് 44 കോടി...കൂടുതല്‍ വായിക്കാം

വീണ്ടും തീവണ്ടിയില്‍ പീഡന ശ്രമം; മംഗലാപുരം സ്വദേശിനി മലപ്പുറംകാരനെ കുടുക്കിയത് ഇങ്ങനെ..!കൂടുതല്‍ വായിക്കാം

English summary
ABC project fails to curb dog menace in Kerala
Please Wait while comments are loading...