സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകന്‍; മദനി
കൊച്ചി: മുസ്ലീം ലീഗിന് പിന്നാലെ വിവാദ മതപ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ പുകഴ്ത്തി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി. സാക്കിര്‍ നായിക്ക് യഥാര്‍ഥ മനുഷ്യാവകാശ പ്രവര്‍ത്തകനാണെന്നും അദ്ദേഹം ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന ആളല്ലെന്നും മദനി പറഞ്ഞു. ജാമ്യകാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് ബെംഗളൂരുവിലേക്ക് മടങ്ങുന്നതിന് മുമ്പാണ് അദ്ദേഹം സാക്കിര്‍ നായിക്കുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിച്ചത്.
സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ താന്‍ കേട്ടിട്ടില്ല. എന്നാല്‍, അദ്ദേഹം ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമെന്ന് താന്‍ കരുതുന്നില്ലെന്നും മഅദനി വ്യക്തമാക്കി. ബംഗ്ലാദേശിലെ ധാക്കയിലുണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ടവര്‍ക്ക് സാക്കിര്‍ നായിക്കിന്റെ പ്രസംഗം പ്രചോദനമായെന്ന് ആരോപണമുണ്ടായിരുന്നു. ഇതേ തുടര്‍ന്നാണ് സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ വാര്‍ത്തയായത്.

അസുഖബാധിതയായ അമ്മയെ കാണാനാണ് മദനിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. എന്‍ഐഎ കോടതി 8 ദിവസം നാട്ടിലേക്ക് പോകാനായി മദനിക്ക് അനുവാദവും നല്‍കി. പെരുന്നാള്‍ നാട്ടില്‍ ആഘോഷിച്ചശേഷമാണ് മദനി ബെംഗളുരുവിലേക്ക് മടങ്ങുന്നത്. കേസില്‍ വിചാരണ തടവുകാരനാണ് ഇപ്പോള്‍ അബ്ദുള്‍ നാസര്‍ മദനി.
നേരത്തെ മുസ്ലീം ലീഗും സാക്കിര്‍ നായിക്കിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു. സാക്കിര്‍ നായിക്കിനെതിരായ സര്‍ക്കാര്‍ നീക്കം മതസ്വാതന്ത്ര്യം വിലക്കുന്നതാണെന്നും സാക്കിര്‍ നായിക്ക് ഭീകരവാദം പ്രോത്സാഹിപ്പിക്കുന്ന വ്യക്തിയല്ലെന്നുമാണ് മുസ്ലീം ലീഗ് നേതാവ് ഇടി മുഹമ്മദ് ബഷീര്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications