കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസി വ്യവസായിയുടെ കൊല; 7 പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം

  • By Gokul
Google Oneindia Malayalam News

കാസര്‍ഗോഡ്: പ്രമുഖ പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി. അബ്ദുള്‍സലാം ഹാജിയെ (59) ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ ഏഴു പ്രതികള്‍ക്കും ഇരട്ട ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. കാസര്‍ഗോഡ് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (മൂന്ന്) ആണ് ശിക്ഷ വിധിച്ചത്. പ്രതികള്‍ ഒരു ലക്ഷത്തോളം രൂപ പിഴയടക്കണമെന്നും പിഴ ഒടുക്കിയില്ലെങ്കില്‍ പകരം തടവും അനുഭവിക്കണമെന്നും ജഡ്ജി ഇ.ബി. രാജന്‍ വിധിച്ചു.

അബ്ദുല്‍സലാം ഹാജിയുടെ ബന്ധു നീലേശ്വരം ആനച്ചാല്‍ സി.കെ. മുഹമ്മദ് നൗഷാദ്(34), കണ്ണൂര്‍ എടചൊവ്വ പുളിയങ്ങോത്ത് സി.നിമിത്(42), മലപ്പുറം ആലങ്കോട് മാതളത്ത് ഹൗസില്‍ എം.കെ.ജഷീര്‍(21) തൃശൂര്‍ കേച്ചേരി കിനാനല്ലൂരിലെ ഒ.എം.അസ്‌കര്‍(30), സഹോദരന്‍ ഒ.എം.ഷിഹാബ്(32), നീലേശ്വരം കോട്ടപ്പുറം മുഹമ്മദ് റമീസ്(27), മലപ്പുറം ചെങ്ങരംകുളം അമേല്‍ ഹൗസില്‍ കെ.പി.അമീര്‍(24) എന്നിവരാണ് കേസിലെ പ്രതികള്‍.

kasarcode-map

2013 ഓഗസ്റ്റ് നാലിനു രാത്രി 11നാണു അബ്ദുള്‍സലാം ഹാജി കൊല്ലപ്പെട്ടത്. നോമ്പ് കാലമായതിനാല്‍ പള്ളിയിലെ രാത്രി നിസ്‌കാരത്തിനുശേഷം വീട്ടില്‍ വിശ്രമിക്കുകയായിരുന്നു സലാം ഹാജി. ബെല്‍ അടിക്കുന്ന ശബ്ദം കേട്ടു വാതില്‍ തുറന്ന സലാം ഹാജിയെ മുഖമൂടി ധരിച്ച സംഘം കീഴ്‌പ്പെടുത്തിയശേഷം ടേപ്പ് കൊണ്ട് വായും മുഖവും വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിച്ചു കൊലപ്പെടുകയായിരുന്നു.

ശബ്ദം കേട്ട് പുറത്തുവന്ന സലാം ഹാജിയുടെ മക്കളെയും ഭാര്യയെയും ഭീഷണിപ്പെടുത്തി മുറിക്കകത്ത് പൂട്ടിയിടുകയും ചെയ്തു. കവര്‍ച്ച നടത്തുകയായിരുന്നു പ്രതികളുടെ ഉദ്ദേശം. സ്വര്‍ണാഭരണങ്ങളും പണവും ഇലട്രോണിക് സാധനങ്ങളുമടക്കം ഏകദേശം ഏഴരലക്ഷത്തോളം രൂപയുടെ കൊള്ളയാണ് സലാം ഹാജിയുടെ വീട്ടില്‍ നടന്നത്.

പ്രമാദമായ കൊലക്കേസില്‍ പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെയാണ് പ്രതികളെ പിടികൂടിയത്. സൈബര്‍ സെല്ലിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലൂടെ പ്രതികളെ കുടുക്കുകയായിരുന്നു.

English summary
Kasaragod Dubai-based businessman Abdul Salam Haji murder case; Seven get double life term
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X