കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭയ കേസില്‍ നിര്‍ണായകമായി ശാസ്‌ത്രീയ തെളിവുകള്‍;ഹൈമനോ പ്ലാസ്റ്റിക് സര്‍ജറിയും നാര്‍ക്കോ അനാലിസിസും

Google Oneindia Malayalam News

കൊച്ചി: കേരള സംസ്ഥാനത്ത്‌ ഏറ്റവും ചര്‍ച്ചചെയ്യപ്പെടുകയും ശ്രദ്ധേയവുമായ കേസായിരുന്നു സിസ്റ്റര്‍ അഭയ കൊലക്കേസ്‌. ഇന്ന്‌ സിബിഐ പ്രത്യേക കോടതി സിസ്‌റ്റര്‍ അഭയകേസിലെ പ്രതികള്‍ കുറ്റാക്കാരാണെന്ന്‌ വിധിച്ചു കഴിഞ്ഞു. കേരളാ പൊലീസും ക്രൈബ്രാഞ്ചും ആത്മഹത്യായാണെന്ന്‌ എഴുതി തള്ളിയ കേസില്‍ നിരവധി ശാസ്‌ത്രീയമായ തെളിവുകളുടെ കൂടി പിന്‍ബലത്തിലാണ്‌ സിബിഐ പ്രതികള്‍ കുറ്റാക്കാരാണെന്ന്‌ കണ്ടെത്തുന്നത്‌.

കന്യകത്വം സ്ഥിപിക്കാന്‍ ഹൈമനോ പ്ലാസ്റ്റിക്‌ സര്‍ജറി

കന്യകത്വം സ്ഥിപിക്കാന്‍ ഹൈമനോ പ്ലാസ്റ്റിക്‌ സര്‍ജറി

അഭയ കേസിലെ മൂന്നാം പ്രതിയായ സിസ്റ്റര്‍ സെഫി കന്യകയെന്ന്‌ സ്ഥാപിക്കാന്‍ ബൈമനോ പ്ലാസ്റ്റി സര്‍ജറി നടത്തിയെന്ന സിബിഐയുടെ കണ്ടെത്തല്‍ അഭയ കൊലക്കേസില്‍ നിര്‍ണായക വഴിത്തിരിവാകുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ വൈദ്യപരീശോധനയിലാണ്‌ സിസ്‌റ്റര്‍ സെഫി ഹൈമനോ പ്ലാസ്റ്റി സര്‍ജറി നടത്തിയാതായി വെളിപ്പെട്ടത്‌. സിസ്റ്റര്‍ സെഫി കന്യകയാണെന്ന്‌ സ്ഥാപിച്ചാല്‍ പ്രോസിക്യൂഷന്‍ ആരോപണം മറികടക്കാമെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ്‌ ശസ്‌ത്രക്രീയ നടത്തിയതെന്ന്‌ സിബിഐ കോടതിയില്‍ ചൂണ്ടിക്കാട്ടി.

നിര്‍ണായകമായി പൊലീസ്‌ സര്‍ജന്റെ മൊഴി

നിര്‍ണായകമായി പൊലീസ്‌ സര്‍ജന്റെ മൊഴി

2008ല്‍ അഭയകൊലക്കേസില്‍ അറസ്റ്റിലായ ശേഷം നടത്തിയ വൈദ്യ പരിശോധനയില്‍ സെഫി ഹൈമനോ പ്ലാസ്റ്റി നടത്തിയതായി കണ്ടെത്തിയത്‌ പൊലീസ്‌ സര്‍ജന്‍ ഡോ. ലളിതാംബിക കരുണാകര്‍ ആയിരുന്നു. ഇത്‌ സംബന്ധിച്ച സര്‍ജന്റെ മൊഴി രേഖപ്പെടുത്തിയ കോടതി 29ാം സാക്ഷിയായി ഡോക്ടറെ കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു.ഒന്നാം പ്രതിയായ ഫാ തോമസ്‌ കോട്ടൂര്‍, പ്രതിപ്പട്ടികയില്‍ നിന്ന്‌ ഒഴിവാക്കപ്പെട്ട ഫാ. ജോസ്‌ പിതൃക്കയില്‍ എന്നിവര്‍ക്ക്‌ പയസ്‌ ടെന്‍ത്‌ കോണ്‍വെന്റിലെ സിസ്‌റ്റര്‍ സെഫിയുമായി വഴിവിട്ട ബന്ധം ഉണ്ടെന്നായിയിരുന്നു സിബിഐ കണ്ടെത്തല്‍, ഇത്‌ നേരിട്ട്‌ കാണാന്‍ ഇടവന്നതാണ്‌ സിസ്റ്റര്‍ അഭയയുടെ കൊലപാതകത്തില്‍ കലാശിച്ചതെന്നാണ്‌ അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

നാര്‍ക്കോ അനാലിസിസ്‌

നാര്‍ക്കോ അനാലിസിസ്‌

അഭയ കേസ്‌ പ്രതികളെ നാര്‍ക്കോ അനാലിസിസ്‌ പരിശോധനക്ക്‌ വിധേയമാക്കിയത്‌ കേസില്‍ ഏറെ ശ്രദ്ധ നേടിയ സംഭവം ആയിരുന്നു. പ്രധാന പ്രതികളായ ഫാ. തോമസ്‌ കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെയാണ്‌ നാര്‍ക്കോ അനാലിസിസ്‌ പരിശോധനക്ക്‌ വിധേയമാക്കിയത്‌. പ്രതികളെ സാസ്‌ത്രീയമായ നുണ പരിശോധനക്ക്‌ വിധേയമാക്കിയതിലൂടെ അഭയ കേസ്‌ വലിയ രീതിയില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. 2007ലാണ്‌ പ്രതികളായ ഫാ. തോമസ്‌ കോട്ടൂര്‍, സിസ്‌റ്റര്‍ സെഫി എന്നിവരെ നാര്‍ക്കോ പരിശോധനയക്ക്‌ വിധേയരാക്കിയത്‌.

നുണപരിശോധനക്കെതിരെ പ്രതികള്‍ കോടതിയില്‍

നുണപരിശോധനക്കെതിരെ പ്രതികള്‍ കോടതിയില്‍

അഭയകോസിലെ മുഖ്യപ്രതികളായ ഫാദര്‍ തോമസ്‌ കോട്ടൂരിനേയും സിസ്‌റ്റര്‍ സെഫിയയേയും നുണപരിശോധനക്ക്‌ വിധേയരാക്കിയെങ്കിലും സിബ്‌ഐ നടത്തിയ തെളിവു ശേഖരണത്തിനെത്രെ പ്രതികള്‍ കോഠതിയെ സമീപിക്കുകയായിരുന്നു. നിര്‍ബന്ധിത കെളിവ്‌ ശേഖരണം നടത്തിയെന്നാരോപിച്ചാണ്‌ കോടതിയെ സമീപിച്ചത്‌. നിര്‍ബന്ധിത തെളിവ്‌ ശേഖരണം മൗലിക അവകാശങ്ങളുടെ ലംഘനമാണെന്ന്‌ ചൂണ്ടിക്കാട്ടി പബോക്കോടതി അനാലിസിസ നടത്തിയ ഡോക്ടര്‍മാരുടെ വിസ്‌താരം തടഞ്ഞു. ഡേ. എന്‍ കൃഷ്‌ണ വേണി , ഡോ പ്രവീണ്‍ പര്‍വ്വതപ്പ എന്നിവരുടെ വിസ്‌താരമാണ്‌ കോടതി തടഞ്ഞത്‌. എന്നാല്‍ വസ്‌തുതകള്‍ കണ്ടെത്താന്‍ മാത്രമാണ്‌ പരിശോധന നടത്തിയതെന്ന്‌ സിബിഐ കോടതിയില്‍ വാദിച്ചു.

ഒടുവില്‍ കുറ്റക്കാര്‍

ഒടുവില്‍ കുറ്റക്കാര്‍

28 വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്കും കോടതി വ്യവഹാരങ്ങള്‍ക്കുമൊടുവിലാണ്‌ സിബിഐ പ്രത്യേക കോടതി അഭയകൊലക്കേസിലെ പ്രതകളെ ഇന്ന്‌ കുറ്റക്കാരയി കമ്‌ടെത്തിയതായി വിധി പുറപ്പെടുവിക്കുന്നത്‌. കോട്ടയം പയസ്‌ ടെന്‍ത്‌ കോണ്‍വെന്റില്‍ വെച്ച്‌ 1992ലാണ്‌ സിസ്റ്റര്‍ അഭയ കൊല്ലപ്പെടുന്നത്‌. ലോക്കല്‍ പൊലീസും. ക്രൈംബ്രാഞ്ചും കേസന്വേഷിച്ചെങ്കിലും അഭയയുടെ മരണം ആത്മഹത്യയാണെന്ന നിഗമനത്തില്‍ എത്തിച്ചേരുകയായിരുന്നു.പിനീനട്‌ കേസ്‌ സിബിഐ ഏറ്റെടുത്തതോടെയാണ്‌ കേസന്വേഷണത്തില്‍ പുരോഗതി ഉമ്‌ടാകുന്നത്‌. കൊലക്കുറ്റം തെളിഞ്ഞതായും സാക്ഷി മൊഴികള്‍ വിശ്വസനീയമാണെന്നും കോടതി പറഞ്ഞു. തെളിവ്‌ നശിപ്പിച്ചതിനും ഇരുവരും കുറ്റക്കാരാമ്‌ പ്രതികള്‍ക്കുള്‌ല ശിക്ഷ നാളെ പ്രസ്‌താവിക്കും.
അഭയ കേസില്‍ നിര്‍ണായകമായി ശാസ്‌ത്രീയ തെളിവുകള്‍ ഹൈമനോ പ്ലാസ്റ്റിക സര്‍ജറിയും

Recommended Video

cmsvideo
മകള്‍ ആത്മഹത്യ ചെയ്യില്ലെന്നുറപ്പിച്ചു പറഞ്ഞ ജോസും ലീലാമ്മയും

https://malayalam.oneindia.com/news/chennai/dmk-starts-mission-200-to-destroy-aiadmk-in-tamil-nadu-stalin-will-lead-272573.html

English summary
abhaya case verdict; scientific evidence helps to CBI to prove case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X