Get Updates
Get notified of breaking news, exclusive insights, and must-see stories!

'ജയിലില്‍ നക്ഷത്രയുടെ ചിത്രങ്ങള്‍ വയ്ക്കണം, ഇനിയുള്ള കാലം അതിലും വലിയ ശിക്ഷ കിട്ടാനില്ല'

കൊച്ചി: ആറ് വയസുകാരി നക്ഷത്രയെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീമഹേഷിന് കടുത്ത ശിക്ഷ നല്‍കണമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള. 'ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വയ്ക്കണം, അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ലെന്ന്' അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

'ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു. പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്'- അഭിലാഷ് പിള്ള ഫേസ്ബുക്കില്‍ കുറിച്ചു.

nakshra

അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്...

പെണ്‍കുട്ടികള്‍ക്ക് എന്നും അച്ഛന്മാരോട് ഇഷ്ടം കൂടുതലാണ് അവരുടെ കണ്ണ് ഒന്ന് നിറഞ്ഞാല്‍ സഹിക്കാന്‍ പറ്റില്ല, ഉറപ്പിച്ചു പറയാന്‍ കാരണം എനിക്കും രണ്ട് പെണ്‍കുട്ടികളാണ്, ഇന്ന് കേട്ട ഈ വാര്‍ത്ത വല്ലാതെ വേദനിപ്പിച്ചു അച്ഛന്‍ സര്‍പ്രൈസ് തരാം എന്ന് പറഞ്ഞപ്പോള്‍ കണ്ണടച്ച് ആ കുഞ്ഞു നിന്നതും ആഗ്രഹിച്ചതും അച്ഛന്‍ കൈയില്‍ വെച്ച് തരാന്‍ പോകുന്ന സമ്മാനം ആയിരുന്നു. പിന്നില്‍ നിന്നും കോടാലിക്കു വെട്ടി മരണം സമ്മാനിച്ച ആ അച്ഛനോട് അവള്‍ക്കു ഒരിക്കലും ദേഷ്യം കാണില്ല കാരണം ആര് പറഞ്ഞാലും അവള്‍ വിശ്വസിക്കില്ല അച്ഛന്‍ അവളെ കൊന്നു എന്ന്...

നക്ഷത്രയുടെ ആത്മാവിന് ശാന്തി കിട്ടാന്‍ പ്രാര്‍ത്ഥിക്കുന്നു. ജയിലില്‍ അയാളെ താമസിപ്പിക്കുന്ന മുറിയില്‍ ആ കുട്ടിയുടെ ചിത്രങ്ങള്‍ വെയ്ക്കണം അത് കണ്ടു വേണം ഇനിയുള്ള കാലം അയാള്‍ ജീവിക്കാന്‍ അതിലും വലിയ ശിക്ഷ കിട്ടാനില്ല.

അതേസമയം, ബുധാഴ്ച രാത്രിയാണ് മാവേലിക്കരയില്‍ ആറ് വയസുകാരി നക്ഷത്രയെ സ്വന്തം അച്ഛൻ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകം ആസൂത്രിതമായിരുന്നെന്നാണ് പൊലീസ് പറയുന്നത്. കൂടാതെ പ്രതി നക്ഷത്ര അടക്കം മൂന്ന് പേരെ കൊലപ്പെടുത്താനും പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞിരുന്നു.

മകള്‍ നക്ഷത്ര, അമ്മ സുനന്ദ, ശ്രീ മഹേഷിന്റെ രണ്ടാം വിവാഹം ഉറപ്പിച്ചിരുന്ന പൊലീസ് ഉദ്യോഗസ്ഥ എന്നിവരെയാണ് കൊലപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത്. ഇതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതിയിട്ടത്. വ്യാഴാഴ്ച അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തതില്‍ നിന്നാണ് ശ്രീ മഹേഷില്‍ നിന്ന് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്. വൈരാഗ്യത്തിന്റ പേരിലാണ് മകളെ കൊലപ്പെടുത്തിയതെന്നാണ് എഫ് ഐ ആറില്‍ വ്യക്തമാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+