കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍ഡിഎഫിലേക്ക് മുഹമ്മദിനെ നയിച്ച് പിതാവ്, ഇബ്രാഹിം മൗലവിയുടെ പ്രവര്‍ത്തനം ഉസ്താദിന്‍റെ വേഷത്തില്‍

  • By Desk
Google Oneindia Malayalam News

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രധാനപ്രതിയായ മുഹമ്മദിനെ പോലീസ് അറസ്റ്റ് ചെയ്തത്. കോളേജ് കാമ്പസ് ഫ്രണ്ട് യൂണിറ്റ് പ്രസിഡന്‍റും മൂന്നാംവര്‍ഷ അറബിക് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ആണ് അഭിമന്യുവിനെ കോളേജിലേക്ക് വിളിച്ചുവരുത്തി ആക്രമിച്ചതെന്നാണ് പോലീസ് പറയുന്നത്.

പഴയ എന്‍ഡിഎഫിന്‍റേയും പോപ്പുലര്‍ ഫ്രണ്ടിന്‍റേയും തീവ്ര ആശയങ്ങള്‍ പിന്തുടര്‍ന്ന് പോന്നിരുന്ന മുഹമ്മദ് കോളേജിലും സ്വന്തം നാട്ടിലും തീവ്രവാദ രാഷ്ട്രീയത്തിന് നേതൃത്വം കൊടുത്തിരുന്നെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. അതേസമയം തീവ്രവാദ രാഷ്ട്രീയത്തിലേക്ക് മുഹമ്മദിനെ വഴി തെളിയിച്ചത് സ്വന്തം പിതാവ് ഇബ്രാഹിം തന്നെയാണ്.

എസ്എഫ്ഐ

എസ്എഫ്ഐ

എന്ത് വിലകൊടുത്തും മഹാരാജാസിലെ എസ്എഫ്ഐയെ ഒരു പാഠം പഠിപ്പിക്കണമെന്ന ഉറച്ച തിരുമാനത്തിലാണ് അഭിമന്യുവിന്‍റെ നെഞ്ചിലേക്ക് കത്തിയാഴ്ത്തിയതെന്ന് മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിരുന്നു. കോളേജിലെ ചുവരെഴുത്ത് നടത്താന്‍ കാമ്പസ് ഫ്രണ്ട് തിരുമാനിച്ചിരുന്നു. അഭിമന്യുവിനെ കൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പ് തന്നെ ആരെയെല്ലാം ആക്രമിക്കാമെന്നും മുഹമ്മദും പോപ്പുലര്‍ ഫ്രണ്ടും പദ്ധതി തയ്യാറാക്കിയിരുന്നത്രേ.

പുറത്തു നിന്ന്

പുറത്തു നിന്ന്

അഭിമന്യുവിനെ കൊല്ലുന്നതിന് മൂന്ന് ദിവസം മുന്‍പേ തന്നെ പുറത്തുനി്ന് കൊലപാതകം നടത്തുന്നതിന് വിദഗ്ദരെ കാമ്പസിലേക്ക് അയക്കണമെന്നും മുഹമ്മദ് ആവശ്യപ്പെട്ടിരുന്നത്രേ. കൊലനടന്ന ദിവസം ചുവരെഴുത്ത് തടയാന്‍ അഭിമന്യു തടസം നിന്നതോടെ അഭിമന്യുവിനെ വകവരുത്തുകയായിരുനെന്നും മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

പിതാവിന്‍റെ വഴി

പിതാവിന്‍റെ വഴി

പിതാവ് ഇബ്രാഹിം മൗലിയുടെ തീവ്ര നിലപാടുകളില്‍ ആകൃഷ്ടനായാണ് മുഹമ്മദ് കാമ്പസ് ഫ്രണ്ടിന്‍റേയും പോപ്പുലര്‍ ഫ്രണ്ടിന്‍റേയും പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനാകുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്‍റെയും കാമ്പസ് ഫ്രണ്ടിന്‍റേയും സജീവ പ്രവര്‍ത്തകനായ മൗലവി പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംസ്ഥാന സമിതി അംഗമായിരുന്നു.

ഉസ്താദായി

ഉസ്താദായി

പാര്‍ട്ടിയുടെ നിര്‍ദ്ദേശം അനുസരിച്ച് മഞ്ചേരി കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം.മഞ്ചേരിയിലെ ഒരു പള്ളിയില്‍ ഉസ്താദ് ആയിരിക്കെ അതിന്‍റെ മറപറ്റിയാണ് മൗലവി സംഘപടനാ പ്രവര്‍ത്തനം നടത്തിയിരുന്നതെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

കുടുംബം

കുടുംബം

മുഹമ്മദിന്‍റെ പിതാവും കുടുംബവുമെല്ലാം നേരത്തേ തന്നെ പോപ്പുലര്‍ ഫ്രണ്ടിന്‍റെ പ്രവര്‍ത്തകരായിരുന്നു. അതുകൊണ്ട് തന്നെ ചെറുപ്പം മുതല്‍ പോപ്പുലര്‍ ഫ്രണ്ടിന്‍റെ ക്ലാസുകളിലും പരിശീലന കളരികളില്‍ എല്ലാം മുഹമ്മദും സജീവമായി പങ്കെടുത്തിട്ടുണ്ട്.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

ആലപ്പുഴയില്‍ എസ്ഡിപിഐയുടെ ശക്തി കേന്ദ്രമായ അരുകുറ്റിയിലും പോപ്പുലര്‍ ഫ്രണ്ടിന്‍റെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ മുഹമ്മദ് സജീവമായി ഇടപെട്ടിരുന്നു. പിതാവ് മൗലവി അരുകുറ്റിയിലെ 11ാം വാര്‍ഡില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോഴും പ്രചരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചതും മുഹമ്മദായിരുന്നു.

സമൂഹ മാധ്യമങ്ങളില്‍

സമൂഹ മാധ്യമങ്ങളില്‍

സമൂഹമാധ്യമങ്ങളിലൂടെയും ഇയാള്‍ വര്‍ഗീയ നിലപാടുകള്‍ പ്രചരിപ്പിച്ചതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇയാളുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലും മതസ്പര്‍ദ്ധ വളര്‍ത്തുന്ന ലേഖനങ്ങളും ലഘുവിവരങ്ങളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

25 പ്രതികള്‍

25 പ്രതികള്‍

അഭിമന്യുവിനെ കൊലപ്പെടുത്താന്‍ 25 പേരാണ് ഉണ്ടായിരുന്നതെന്ന് മുഹമ്മദ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ കൃത്യത്തില്‍ പങ്കെടുത്തത് 15 പേരായിരുന്നത്രേ. പ്രതികളെ ഒളിവില്‍ പോകാന്‍ സഹായിച്ചത് എസ്ഡിപിഐ സംസ്ഥാന നേതൃത്വം തന്നെയാണെന്നും മുഹമ്മദ് പോലീസിനോട് സമ്മതിച്ചിട്ടുണ്ട്.

ഗോവയിലേക്ക്

ഗോവയിലേക്ക്

കഴിഞ്ഞ ദിവസം മംഗലാപുരം അതിര്‍ത്തിയില്‍ നിന്നാണ് മുഹമ്മദ് പോലീസ് പിടിയിലാകുന്നത്. കൃത്യത്തിന് ശേഷം കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത ആലുവ ചുണങ്ങംവേലി സ്വദേശിയും കാമ്പസ് ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗവുമായ ആദിലിന് ഒപ്പമായിരുന്നു അഭിമന്യു നാടുവിട്ടത്.

ആലപ്പുഴയില്‍

ആലപ്പുഴയില്‍

സംഭവ ശേഷം ഇരുവരും ആദ്യം ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ എത്തി. പിന്നീട് അവിടെ നിന്ന് ഗോവയിലേക്ക് കടക്കുകയായിരുന്നു. പിന്നീട് മുഹമ്മദ് ഒരു പള്ളിയില്‍ അഭയം തേടുകയായിരുന്നത്രേ.എന്നാല്‍ വീണ്ടും മംഗലാപുരത്തേക്ക് വരും വഴിയാണ് മുഹമ്മദിനെ പോലീസ് പൊക്കിയത്.

13 പേര്‍

13 പേര്‍

കേസില്‍ ഇതുവരെ 13 പേരാണ് പോലീസിന്‍റെ പിടിയിലായത്. ബാക്കിയുള്ളവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതപെടുത്തി. അതേസമയം മുഹമ്മദിന്‍റെ മാതതാപിതാക്കള്‍ ഇപ്പോഴും ഒളിവിലാണ്.

വിദ്യാര്‍ത്ഥിനികള്‍

വിദ്യാര്‍ത്ഥിനികള്‍

കേസില്‍ മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേര്‍ക്ക് പങ്കുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പെണ്‍കുട്ടികള്‍ മുഹമ്മദിന്‍റെ അടുത്ത സുഹൃത്തുക്കളാണ്. ഇവര്‍ കൊലപാതകത്തിന് ശേഷം ഇതുവരെ കോളേജില്‍ എത്തിയിട്ടില്ല. ഇവരുടെ പേരില്‍ എടുത്ത സിം ഉപയോഗിച്ചാണ് പ്രതികള്‍ പരസ്പരം ബന്ധപ്പെട്ടിരുന്നതെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നുണ്ട്.

English summary
abhimanyu murder case new developments
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X