നിഥിന മടങ്ങി; ചോരയൊഴുകുന്ന കണ്ണീരുമായി തലയോലപറമ്പ്; പ്രതിയുമായി കോളേജിൽ തെളിവെടുപ്പ്
തലയോലപറമ്പ്/കോട്ടയം: പാലാ സെൻ്റ് തോമസ് കോളേജ് ഗ്രൗണ്ടിൽ വച്ച് കോളേജിലെ മൂന്നാംവർഷ ഫുഡ് പ്രോസസിംഗ് വിദ്യാർഥിനിയായ നിഥിനയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയും സഹപാഠിയുമായ അഭിഷേക് ബൈജുവിനെ കോളേജിലെത്തിച്ച് തെളിവെടുത്തു. കൊലപാതകം നടത്തിയ രീതി അഭിഷേക് പൊലീസിനോട് വിശദീകരിച്ചു. പത്ത് മിനിട്ട് നീണ്ട തെളിവെടുപ്പ് നടത്തിയ ശേഷം ഉദ്യോഗസ്ഥർ പ്രതിയുമായി മടങ്ങി. അഭിഷേകിനെ ഇന്ന് കോടതിയിൽ ഹാജരാക്കും.

അതേസമയം, മരിച്ച നിഥിനയുടെ മൃതദേഹം സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ നിഥിനയുടെ ചേതനയറ്റ ശരീരം ഉച്ചയ്ക്ക് 12:15ഓടെ വീട്ടിലെത്തിച്ചു. തുടർന്ന് രണ്ടു മണിക്കൂർ കളപ്പുരയ്ക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം തുറുവേലിക്കുന്നിലെ ബന്ധുവിൻ്റെ വീട്ടിലെത്തിച്ച് സംസ്കരിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് പ്രതി അഭിഷേക് ബൈജുവിനെ സെൻ്റ് തോമസ് കോളേജിലെത്തിച്ചത്. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ സിഐ, എസ്ഐ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്. ആദ്യം നിഥിനയെ കൊലപ്പെടുത്തിയ കോളേജ് ഗ്രൗണ്ടിന് സമീപമെത്തിച്ചു.
പച്ചപനംതത്തയായി സാരിയിൽ അനുമോൾ കാർത്തു... വൈറൽ ചിത്രങ്ങൾ

പിന്നീട്, നിഥിനയെ കഴുത്തറുത്ത് കൊന്നത് വിശദീകരിച്ചു. അതിന് ശേഷം, കൊല ചെയ്ത ശേഷം വിശ്രമിച്ച കോളേജ് ഗ്രൗണ്ടിന് സമീപത്തെ ബെഞ്ചിലിരുന്നതിനെക്കുറിച്ചും പ്രതി പൊലീസിനോട് പറഞ്ഞു. നിഥിനയെ കൊലപ്പെടുത്തിയത് എങ്ങനെയാണെന്നുള്ളത് ചെറിയ രീതിയിലുള്ള പുനരാവിഷ്കരണത്തിലൂടെ അഭിഷേക് ഉദ്യോഗസ്ഥർക്ക് വിശദീകരിച്ചുകൊടുത്തു.

പത്ത് മിനിട്ട് നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി പ്രതിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. അഭിഷേകിനെ ഉച്ചയ്ക്കുശേഷം കോടതിയിൽ ഹാജരാക്കും. കൂടുതൽ തെളിവെടുപ്പുകൾ വരും ദിവസങ്ങളിൽ ഉണ്ടാകുമെന്നാണ് വിവരം. ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ ചോദിക്കാനാണ് പൊലീസിൻ്റെ ആലോചന. നേരത്തെ പ്രതിയെ ഇന്നലെയും ഇന്നുമായി വിശദമായി ചോദ്യം ചെയ്തിരുന്നു. അതേസമയം, മരിച്ച നിഥിനയുടെ മൃതദേഹം സംസ്കരിച്ചു. കോട്ടയം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടത്തിയ നിഥിനയുടെ ചേതനയറ്റ ശരീരം ഉച്ചയ്ക്ക് 12:15ഓടെ വീട്ടിലെത്തിച്ചു. തുടർന്ന് രണ്ടു മണിക്കൂർ കളപ്പുരയ്ക്കലിലെ വീട്ടിൽ പൊതുദർശനത്തിന് വച്ച ശേഷം തുറുവേലിക്കുന്നിലെ ബന്ധുവിൻ്റെ വീട്ടിലെത്തിച്ച് സംസ്കരിച്ചു.

കോളേജിലേക്ക് പരീക്ഷയ്ക്കായി പോയ നിഥിനയെ ചേതനയറ്റ് വീട്ടിലെത്തിച്ചപ്പോൾ അത് കണ്ടു നിന്നവരുടെ കണ്ണുകളെയും ഈറനണിയിച്ചു. അമ്മ ബിന്ദുവും നിഥിനയുടെ ബന്ധുക്കളുമെല്ലാം അലമുറയിട്ട് നിലവിളിച്ച് കരഞ്ഞു നിൽക്കുന്ന കാഴ്ചകൾ നാടിൻ്റെ നൊമ്പരമായി മാറി. പൊതുപ്രവർത്തകരും സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നിരവധി പ്രമുഖരും വീട്ടിലെത്തി അവസാനമായി യാത്രയപ്പ് നൽകി.

പഠന പാഠ്യേതര പ്രവർത്തനങ്ങൾക്കപ്പുറം നാടിൻ്റെ അഭിമാനമായിരുന്നു ഈ പെൺകുട്ടി. പൊതുപ്രവർത്തന രംഗത്തും രാഷ്ട്രീയ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അതിനാൽ, തന്നെ നാട്ടുകാർക്കും നല്ല അഭിപ്രായം മാത്രമാണ് ഈ കുടുംബത്തെ കുറിച്ച് പറയാനുള്ളത്. രോഗി ആയിരുന്നിട്ടു പോലും അമ്മ ബിന്ദുവിന് മകൾ പഠിച്ചുവളർന്ന് നല്ലൊരു ജോലി നേടി ഉന്നത സ്ഥാനങ്ങളിലെത്തണമെന്ന ആഗ്രഹമായിരുന്നു ഉണ്ടായിരുന്നത്. അതിനായി അത്രത്തോളം കഷ്ടപ്പെട്ടിരുന്നു അമ്മ. അമ്മയുടെ ചികിത്സയ്ക്കും മറ്റുമായി പാർടൈം ജോലി ചെയ്യാനും നിഥിന തയ്യാറായിരുന്നു. അങ്ങനെ, ഇല്ലായ്മകൾക്കപ്പുറത്തുനിന്ന് ജീവിതത്തിൻ്റെ രണ്ടറ്റം കൂട്ടി മുട്ടിക്കാൻ ഈ കുടുംബം നടത്തിയ പരിശ്രമങ്ങളാണ് ഒറ്റനിമിഷം കൊണ്ട് പേപ്പർ കട്ടർ ഉപയോഗിച്ച് കഴുത്തറുത്ത് കൊന്നതിലൂടെ അസ്തമിച്ചത്.

നിഥിനമോളെ കൊലപ്പെടുത്താന്‍ ബ്ലേഡ് വാങ്ങിയെന്നാണ് പ്രതി അഭിഷേക് ബൈജു ഇന്ന് പൊലീസിന് മൊഴി നൽകിയത്. പേപ്പര്‍ കട്ടറിലെ പഴയ ബ്ലേഡ് മാറ്റി പുതിയതിട്ടെന്നും അഭിഷേക് പൊലീസിനോട് പറഞ്ഞു. നിഥിനയുടെ അമ്മയ്ക്ക് അടക്കം അഭിഷേക് ഭീഷണി സന്ദേശം അയച്ചിരുന്നതായും മൊഴി നൽകിയിരുന്നു. വെള്ളിയാഴ്ച രാവിലെ 11.15 ന് നിതിന പരീക്ഷ കഴിഞ്ഞിറങ്ങിയപ്പോഴാണ് അഭിഷേക് ക്രൂരമായി കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം കത്തിയുമായി സമീപത്തിരുന്ന സഹപാഠി കൂത്താട്ടുകുളം കോഴിപ്പള്ളി ഉപ്പനായിൽ പുത്തൻപുരയിൽ അഭിഷേക് ബൈജുവിനെ (20) പൊലീസെത്തി അറസ്റ്റ് ചെയ്തു.

പ്രണയനൈരാശ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി അഭിഷേക് കഴിഞ്ഞദിവസം പൊലീസിന് മൊഴി നൽകിയത്. രണ്ട് വർഷമായി താനും പെൺകുട്ടിയും പ്രണയത്തിലായിരുന്നുവെന്നും നിഥിന ബന്ധത്തിൽ അകൽച്ച കാണിച്ചതാണ് വൈരാഗ്യത്തിന് കാരണമായതെന്നും അഭിഷേക് പറഞ്ഞിരുന്നു. കൊലപ്പെടുത്തണമെന്ന് ഉദ്ദേശമുണ്ടായിരുന്നില്ല. ആയുധം കൊണ്ടുവന്നത് സ്വന്തം കൈഞരമ്പ് മുറിച്ച് നിഥിനയെ ഭയപ്പെടുത്താനായിരുന്നുവെന്നും അഭിഷേക് പൊലീസിന് കഴിഞ്ഞദിവസം മൊഴി നൽകിയിരുന്നു.
Recommended Video
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications