സംസ്ഥാനത്ത് 500 കുട്ടികള്‍ ബധിരരാകാന് സാധ്യത? ഒന്നും കേള്‍ക്കാതെ സര്‍ക്കാര്‍
തിരുവനന്തപുരം: കേരളത്തിലെ 500 ഓളം കുട്ടികള്‍ സമ്പൂര്‍ണ്ണ ബധിരതയിലേക്ക് തള്ളപ്പെടാന്‍ പോകുന്നു. കേള്‍വി ശക്തിയില്ലാത്തവരുടെ ചികിത്സയ്ക്കായി ആവിഷ്കരിച്ച ശ്രുതിതരംഗം പദ്ധതി നിലച്ചതാണ് ഇതിന് കാരണം. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ നിസംഗതയാണ് കാണിക്കുന്നത് എന്നാണ് പദ്ധതിയുടെ ഭാഗമായി ശ്രവണ ഉപകരണങ്ങള്‍ ലഭിച്ച കുട്ടികളുടെ കുടുംബം പറയുന്നത്.
നിലവില്‍ പ്രത്യേകിച്ച് ഒരു വകുപ്പിനും കീഴിലല്ലാത്ത അനാഥാവസ്ഥയിലാണ് ശ്രുതിതരംഗം പദ്ധതി. 2021 വരെ ഇത് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷനില്‍ ആയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷം മുതല്‍ കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ആരോഗ്യ ഏജന്‍സി 'ശ്രുതിതരംഗം' നടപ്പിലാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഇത് സംബന്ധിച്ച വിവരമൊന്നുമില്ലെന്നാണ് ഓണ്‍മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നത്.

കേരള സോഷ്യല്‍ സെക്യൂരിറ്റി മിഷന് ശ്രുതിതരംഗത്തിനായി ഇനി ഫണ്ട് ഇല്ലെന്നാണ് വിശദീകരണം. എന്നാല്‍ പദ്ധതി നടപ്പാക്കാനുള്ള വഴികളെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നാണ് ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിശദീകരണം. അതിനിടെ ശ്രുതിതരംഗം ആരംഭിച്ച വര്‍ഷമായ 2012 ഫെബ്രുവരിക്ക് മുമ്പ് ഓപ്പറേഷന് നടത്തിയ കുട്ടികള്‍ക്ക് മാത്രം ശ്രവണ ഉപകരണങ്ങളുടെ അപ്ഗ്രേഡേഷന്റെ ആനുകൂല്യങ്ങള്‍ പരിമിതപ്പെടുത്തും എന്ന സര്‍ക്കാര്‍ ഉത്തരവും ഇത്തരം കുട്ടികള്‍ക്ക് തിരിച്ചടിയാണ്.
എന്നാല്‍ ഈ ഉത്തരവ് പുനഃപരിശോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. അല്ലാത്തപക്ഷം കോക്ലിയാര്‍ ഇംപ്ലാന്റേഷന് ശസ്ത്രക്രിയയ്ക്ക് വിധേയരായ 500-ഓളം കുട്ടികളാണ് എന്നെന്നേക്കുമായി ബധിരതയിലേക്ക് എത്തിപ്പെടുക. ശസ്ത്രക്രിയയ്ക്ക് വിധേയരായ ശ്രവണ ഉപകരണം ഘടിപ്പിച്ച പല കുട്ടികളും ഇന്ന് വീണ്ടും നിശബ്ദതയുടെ ലോകത്തേക്ക് പോയിക്കൊണ്ടിരിക്കുകയാണ്.
പലരുടേയും ഉപകരണം കേടായി. ഇതിന്റെ ബാറ്ററിക്ക് ഏകദേശം 11000 രൂപ വില വരും. ഹെഡ്പീസിന് 22000 രൂപയാണ് വില. ഹെഡ്പീസില് പ്രൊസസര്‍ ഘടിപ്പിക്കുന്ന കോയിലിന് പോലും 1250 രൂപ നല്‍കണം. പ്രോസസറിന് 3.5 ലക്ഷം മുതല്‍ 5.5 ലക്ഷം വരെയാണ് വിപണി വില. അതിനിടെ ശ്രവണ ഉപകരണങ്ങള്‍ പലതിന്റെയും ഉത്പാദനം കമ്പനികള്‍ നിര്‍ത്തിയതും തിരിച്ചടിയാണ്. ആഗോള ശ്രവണ ഇംപ്ലാന്റ് കമ്പനിയായ മെഡ്-എല്‍ അതിന്റെ ഉത്പാദനം നിര്‍ത്തി.
2021 മുതല്‍ ഉപകരണങ്ങളുടെ നവീകരണത്തിനായി പണം അനുവദിക്കുന്നത് സര്‍ക്കാര്‍ നിര്‍ത്തിയിരിക്കുകയാണ്. അഡ്വാന്‍സ്ഡ് ബയോണിക്സ് അതിന്റെ പ്ലാറ്റിനം പതിപ്പ് 2022 മാര്‍ച്ചില്‍ നിര്‍ത്തി. 2023 മാര്‍ച്ചില്‍ ഹാര്‍മണി ആന്‍ഡ് ന്യൂക്ലിയര്‍ പതിപ്പുകള്‍ പിന്‍വലിക്കുകയും ചെയ്തു. നിലവിലുള്ള കോക്ലിയര്‍ എന്ന കമ്പനി അതിന്റെ ഫ്രീഡം വേരിയന്റ് ഈ ഡിസംബറില്‍ നിര്‍ത്താനൊരുങ്ങുകയാണ്.
ഫ്രീഡം കൂടി ഇല്ലാതാകുമ്പോള്‍ ശ്രവണ ഉപകരണങ്ങളുടെ അപ്ഗ്രേഡേഷനായി 500 ലധികം കുട്ടികള്‍ കാത്തിരിക്കേണ്ടി വരും എന്ന് കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് നവാസ് ഇടത്തിണ്ണയില്‍ പറയുന്നു. പ്രതിമാസം 20000 രൂപയില്‍ താഴെ വരുമാനമുള്ള ഒരു കുടുംബത്തിന് 4-5 ലക്ഷം രൂപയ്ക്ക് അപ്ഗ്രേഡ് സ്വന്തമായി ചെയ്യുന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല.
കോക്ലിയര്‍ ഇംപ്ലാന്റീസ് അസോസിയേഷന് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റിയുടെ കണക്കുകള്‍ പ്രകാരം ദരിദ്ര കുടുംബങ്ങളിലെ 35 കുട്ടികള്‍ ഇതിനകം ബധിരരായിട്ടുണ്ട്. പല കുട്ടികളുടേയും പഠനം പോലും ഇക്കാരണത്താല്‍ നിലച്ച അവസ്ഥയിലാണ് എന്നാണ് വിവിധ കുടുംബങ്ങള്‍ ഓണ്മനോരമയോട് പറഞ്ഞിരിക്കുന്നത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications