കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഘപരിവാറിന്റെ അക്ഷര വിരോധം; തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ് മാഗസിന്‍ പെട്രോളൊഴിച്ച് കത്തിച്ചു

ആസാദി മുദ്രാവാക്യം അച്ചടിച്ചതാണ് സംഘപരിവാറിന്റെ അക്ഷര വിരോധത്തെ പ്രകോപിപ്പിച്ചത്.

  • By വരുണ്‍
Google Oneindia Malayalam News

പാലക്കാട്: ആസാദി മുദ്രാവാക്യം കോളേജ് മാഗസിനില്‍ ഉള്‍പ്പെടുത്തിയെന്നാരോപിച്ച് എബിവിപി പ്രവര്‍ത്തകര്‍ കോളേജ് മാഗസിന്‍ കത്തിച്ചു. പാലക്കാട് എലവഞ്ചേരി തുഞ്ചത്തെഴുത്തച്ഛന്‍ കോളേജ് മാഗസിനാണ് എബിവിപി പ്രവര്‍ത്തകര്‍ കത്തിച്ചത്. ആസാദി മുദ്രാവാക്യം അച്ചടിച്ചതാണ് സംഘപരിവാറിന്റെ അക്ഷര വിരോധത്തെ പ്രകോപിപ്പിച്ചത്.

സംഘപരിവാറിന്റെ വര്‍ഗ്ഗീയതയ്ക്കും അക്ഷരവിരോധത്തെയും തുറന്ന് കാട്ടുന്നതായിരുന്നു കോളേജ് മാഗസിന്‍. സംഘപരിവാരിനെ വിമര്‍ശിച്ചതാണ് എബിവിപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചത്. കോളേജ് മാഗസിനുകള്‍ കൂട്ടിയിട്ട് പെട്രോളൊഴിച്ചാണ് ഒരു സംഘം എബിവിപി പ്രവര്‍ത്തകര്‍ കടലാസ് എന്ന് പേരിട്ട് എസ്എഫ്‌ഐ യൂണിയന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ മാഗസിന്‍ കത്തിച്ചത്.

 burn-kerala

മാഗസിന്റെ പുറംചട്ടയില്‍ വര്‍ഗീയവാദികളാല്‍ കൊല്ലപ്പെടുകയും ഭീഷണി നേരിടുകയും ചെയ്ത കല്‍ബുര്‍ഗി, പന്‍സാരെ, എഴുത്തുകാരന്‍ പെരുമാള്‍ മുരുഗന്‍, രോഹിത് വെമുല, കനയ്യകുമാര്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി എന്നിവരുടെ ചിത്രങ്ങളും ആസാദി മുദ്രാവാക്യങ്ങളും എഴുതിയിരുന്നു.

മാഗസിന്‍ കത്തിച്ച നടപടിക്കെതിരെ എസ്എഫ്ഐ നേതൃത്വത്തില്‍ സാംസ്‌ക്കാരിക കൂട്ടായ്മ സംഘടിപ്പിച്ചു. സംഘപരിവാര്‍ ശക്തികള്‍ക്കെതിരെ ആരും ഒന്നും പറയാന്‍ പാടില്ലെന്ന ഫാസിസ്റ്റ് അജണ്ടയെ ചെറുത്ത് തോല്‍പ്പിക്കണമെന്ന് മാഗസിന്‍ എഡിറ്റര്‍ റൈന പറഞ്ഞു.

English summary
ABVP Student burn college magazine in palakkad Thunjathezhuthachan college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X