കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു; സംഭവം വടകരയില്‍

Subscribe to Oneindia Malayalam

വടകര: കെഎസ്ആര്‍ടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് മൂന്ന് യുവാക്കള്‍ മരിച്ചു. വടകരയിലെ കൈനാട്ടിയില് ദേശീയ പാതയില്‍ വച്ചായിരുന്നു അപകടം നടന്നത്.

മരിച്ചവരില്‍ രണ്ട് പേരെ ആണ് ആദ്യം തിരിച്ചറിഞ്ഞിട്ടുള്ളത്. കൊയിലാണ്ടി സ്വദേശികളായ ശ്രീജിത്ത്(21), അനന്തു(22) എന്നിവരുടെ മൃതദേഹങ്ങള്‍ ആണ് തിരിച്ചറിഞ്ഞത്.

Accident

തലശ്ശേരി ഭാഗത്ത് നിന്ന് വരികയായിരുന്ന ബസ് എതിര് ദിശയില്‍ നിന്ന് വന്ന കെഎസ്ആര്‍ടിസി ബസ്സുമായി കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കില്‍ മൂന്ന് പേര്‍ ഉണ്ടായിരുന്നു.

ഒരാള്‍ അപകട സ്ഥലത്ത് വച്ച് തന്നെ കൊല്ലപ്പെട്ടു. മൃതദേഹങ്ങള്‍ വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തില്‍ മരിച്ച മൂന്നാമത്തെ ആളെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്.

English summary
Accident at Vatakara: Three killed.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്