തിരുവനന്തപുരത്ത് ഓട്ടോറിക്ഷാ അപകടത്തിൽ പെട്ടു; വിദ്യാർത്ഥിയുടെ കാൽ നഷ്ടപ്പെട്ടു
കല്ലമ്പലം : നിയന്ത്രണം തെറ്റിയ പെട്ടിഓട്ടോ റോഡിന് സൈഡിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയിലിടിച്ച് ഡ്രൈവറായിരുന്ന വിദ്യാർത്ഥിയുടെ കാൽ അറ്റുപോയി.
നാവായിക്കുളം വൈരമല നാസർ മൻസിലിൽ ബധിരനായ നാസറിന്റെയും ഷാനിഫാ ബീവിയുടെയും മകൻ അൽ അമീന്റെ (22) കാലാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. അവസാനവർഷ ഡിഗ്രി വിദ്യാർത്ഥിയാണ് അമീൻ. ഇന്നലെ രാവിലെ
തുമ്പോട് റോഡിൽ ഐറ്റിൻ ചിറയ്ക്കു സമീപമായിരുന്നു അപകടം.നാവായിക്കുളത്ത് നിന്നും ഡീസന്റ് മുക്ക് ഭാഗത്തേക്ക് പിക് അപ് ആട്ടോയിൽ
പോകുകയായിരുന്ന അൽ അമീൻ എതിർ ദിശയിൽ നിന്നെത്തിയ ബൈക്കിൽ ഇടിക്കാതിരിക്കാൻ വെട്ടിത്തിരിക്കുകയായിരുന്നു.നിയന്ത്രണം വിട്ട ആട്ടോ റോഡരികിൽ സ്ഥാപിച്ചിരുന്ന ഇരുമ്പ് വേലിയിലിടിച്ച് കയറി.ഇടിയുടെ ആഘാതത്തിൽ ആട്ടോയുടെ മുൻഭാഗം തകർന്ന് പുറത്തേക്ക് തള്ളി നിന്ന വേലിയുടെ മുൻഭാഗം തുളച്ച് കാലിൽ കയറുകയായിരുന്നു. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് അമീനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.

അവിടെയെത്തിയ ശേഷമാണ് കാൽ നഷ്ട്ടപ്പെട്ട വിവരം അറിയുന്നത്.കാലിന്റെ മുട്ടിന് താഴെ വച്ച് മുറിഞ്ഞ് പോയ നിലയിലായിരുന്നു.തുടർന്ന് നാട്ടുകാർ സംഭവ സ്ഥലത്ത് നിന്നും അറ്റുപോയ കാൽ ആശുപത്രിയിലെത്തിച്ചെങ്കിലും സമയം അതിക്രമിച്ചതിനാൽ തുന്നിച്ചേർക്കാനായില്ല.അശാസ്ത്രീയമായി സ്ഥാപിച്ച ബാരിക്കേഡാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു.












Click it and Unblock the Notifications