കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വെന്‍റിലേറ്റര്‍ വിട്ടു നല്‍കാതെ ആശുപത്രി, മരണത്തോട് മല്ലടിച്ച് രോഗി, ഇവരോടൊക്കെ ക്ഷമിക്കണോ?

ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് വിളിച്ച് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് അറിയിച്ചത് ഇതിനു ശേഷമാണ് സനലിനെ ഇവിടേക്ക് കൊണ്ടു വന്നത്.

  • By Gowthamy
Google Oneindia Malayalam News

തിരുവനന്തപുരം : അപകടത്തില്‍പ്പെട്ട് ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലെത്തിച്ചയാളോട് ആശുപത്രി അധികൃതരുടെ അവഗണന. ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ വിട്ടുകൊടുക്കാതിരുന്നതിനെ തുടര്‍ന്ന് ആലപ്പുഴ സ്വദേശി സനലിന് മൂന്നു മണിക്കൂറോളം ആംബുലന്‍സില്‍ കിടക്കേണ്ടി വന്നു. അതും മരണത്തെ മുഖാമുഖം കണ്ട്.

തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലാണ് സംഭവം. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സനലിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് എത്തിക്കുകയായിരുന്നു.

Ambulance

ആശുപത്രിയില്‍ വെന്റിലേറ്റര്‍ ഒഴിവുണ്ടോ എന്ന് വിളിച്ച് ചോദിച്ചപ്പോള്‍ ഉണ്ടെന്നാണ് അറിയിച്ചത് ഇതിനു ശേഷമാണ് സനലിനെ ഇവിടേക്ക് കൊണ്ടു വന്നത്. എന്നാല്‍ ഇവിടെ എത്തിയപ്പോള്‍ വെന്റിലേറ്റര്‍ ഇല്ലെന്നാണ് അധികൃതര്‍ അറിയിച്ചത്.

ആശുപത്രി അധികൃതര്‍ വെന്റിലേറ്റര്‍ നല്‍കാതിരുന്നതിനെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ചികിത്സ കിട്ടാതെ സനല്‍ ആംബുലന്‍സില്‍ തന്നെ കിടന്നു. തുടര്‍ന്ന് ബന്ധുക്കള്‍ ഇയാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെന്റിലേറ്റര്‍ ഒഴിവില്ലാത്തതിനെ തുടര്‍ന്നാണ് ഇങ്ങനെ സംഭവിച്ചതെന്നാണ് അത്യാഹിത വിഭാഗം സൂപ്രണ്ട് ഡോ. സന്തോഷിന്റെ പ്രതികരണം. ഒഴിവുണ്ടായിരുന്ന രണ്ട് വെന്റിലേറ്റര്‍ കഴിഞ്ഞ ദിവസം ശബരിമലയില്‍ കൊണ്ടു പോയെന്നും അദ്ദേഹം പറഞ്ഞു.

English summary
Accident patient waiting for three hours in ambulance lack of ventilator in medical college.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X