താങ്ങായി, തണലായി,സേവന സന്നദ്ധരായി കലാ കായികവേദിപ്രവർത്തകർ

  • Posted By:
Subscribe to Oneindia Malayalam

മലയോര മേഖലയിലെ മരുതോങ്കര പഞ്ചായത്ത് കള്ളാട് അക്വഡേറ്റ് നവധാരാ കാലാ കായിക വേദി പ്രവർത്തകർ കള്ളാട് ഒറുവയിൽ കനാൽ കരയിലെ പുളിയുള്ളതിൽ അബ്ദുൾഹമീദിന്റെ വാസസ്ഥലം ശുചീകരിച്ചു. മാനസീക ആരോഗ്യം നഷ്ടപെട്ട ഹമീദിന്റെ വീടിനുള്ളിലും പരിസരങ്ങളിലും അവശിഷ്ടമാലിന്യങ്ങൾ കുമിഞ്ഞുകിടക്കുകയായിരുന്നു. മാലിന്യം കെട്ടിക്കിടക്കുന്ന വീട്ടിനുള്ളിൽ തന്നെയായിരുന്നു ഇദ്ദേഹത്തിന്റെ പാചകവും വിശ്രമവും.

ഇസ്ലാം സ്വീകരിക്കുന്നത് 1200 പേര്‍; കൂടുതലും ഇടതുപക്ഷ ചിന്താഗതിക്കാര്‍!! ലൗ ജിഹാദിന് തെളിവില്ല

പാചകം ചെയ്ത് കൊണ്ടിരുന്ന പാത്രങ്ങൾ ഏറെ നാളുകളായി ശുചികരിക്കാതെ അലക്ഷ്യമായി വലിചെറിഞ്ഞ നിലയിലായിരുന്നു. ഒറ്റ നോട്ടത്തിൽ അസുഖലക്ഷണം കാണിക്കാത്ത ഇദ്ദേഹത്തിന്ന് നല്ല രീതിൽ ചികിൽസകൾ നടത്തിയാൽ സാധാരണ നിലയിൽ എത്തിപെടാൻ പറ്റുമെന്നാണ് പറയപെടുന്നത്. നാട്ടുകാരുടെയും പരിസരവാസികളുടെയും അകമഴിഞ്ഞസഹായ പ്രവർത്തനങ്ങളാണ് ഇദ്ദേഹത്തിന്റെ ഇപ്പോഴത്തെ താൽക്കാലികാശ്വാസത്തിന്ന് കാരണം. വിദ്യാസമ്പന്നനായ അബ്ദുൾ ഹമീദ് അദ്ധ്യാപനവൃത്തിയിൽ ഏർപെട്ടിരുന്നുവെങ്കിലും മാനസീക അസ്വാത്ഥ്യം കാരണം ഒറ്റപെടുകയായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.

volunteers

ഉപ്പയും ഉമ്മയും നേരെത്തെ മരണപെട്ടിരുന്നു പതിനഞ്ച് വർഷങ്ങൾക്ക് മുൻപ്കല്ല്യാണം കഴിച്ചിരുന്നെങ്കിലും വിധി ഭാര്യയും ഏക മകനും കൂടെ താമസിക്കാനുള്ള സാഹചര്യം നഷ്പെടുത്തുകയായിരുന്നു.അവർ ബന്ധുക്കളുടെ തണലിലാണ് കഴിയുന്നത്.ഈ സാഹചര്യത്തിലാണ് അബ്ദുൾ ഹമീദിന്റെ മാനസിക ആരോഗ്യനില സാധാരണ നിലയിൽ എത്തിക്കാൻ വേണ്ട നടപടികൾക്കായി ജീവകാരുണ്യ പ്രവർത്തകർ രംഗത്തിറങ്ങണമെന്ന അഭ്യർത്ഥനയുമായി കളളാട് ,അക്വഡേറ്റ് നവധാരകലാ കായിക വേദി പ്രവർത്തകർ ആദ്യഘട്ടമായിവീടും പരിസരവും ശുചീകരണം നടത്തി സേവന സന്നദ്ധതയുമായി മുന്നോട്ടിറങ്ങിയിരിക്കുന്നത്.

English summary
Act sports activists volunteers for helping

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്