ആർഎസ്എസുകാരനെ കൊന്ന സിപിഎമ്മുകാരെ കൈയ്യാമം വച്ചു!! പിണറായിക്കു സഹിച്ചില്ല? സംഭവിച്ചത്!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആർഎസ്എസ് പ്രവർത്തകനായ കതിരൂർ മനോജിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരെ കൈയ്യാമം വച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. 16 ഉദ്യോഗസ്ഥർക്കെതിരെയാണ് അച്ചടക്ക നടപടി സ്വീകരിച്ചിരിക്കുന്നത്.

എറണാകുളം സബ്ജയിലിൽ നിന്ന് കൊച്ചിയിലെ സിബിഐ കോടതിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് കൈയ്യാമം വച്ചത്. ഇതാണ് ആഭ്യന്തര വകുപ്പിനെ പ്രകോപിപ്പിച്ചത്. പ്രതികളെ കോടതിയിലേക്ക് കൊണ്ടുപോയ കൊച്ചി സിറ്റി എആർ ക്യാംപിലെ 15 പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും ഇവരെ ഡ്യൂട്ടിക്ക് നിയോഗിച്ച ഗ്രേഡ് എസ്ഐക്കെതിരെയുമാണ് നടപടി.

hand cuffed

എകെ ശശീന്ദ്രന്റെ കേസിൽ അറസ്റ്റിലായ പ്രതികളായ മാധ്യമ പ്രവർത്തകരെപ്പോലും വിലങ്ങ് വച്ചാണ് കോടതിയിലെത്തിച്ചത്.ഇതിന് പോലീസ് ആസ്ഥാനത്തു നിന്ന് നിർദേശവും നൽകിയിരുന്നു. അതിനിടെയാണ് കൊലക്കേസ് പ്രതികളെ കൈയ്യാമം വച്ചതിന് നടപടി സ്വീകരിച്ചിരിക്കുന്നത്. സംഭവത്തിൽ വിശദീകരണം ആവശ്യപ്പെട്ടാണ് ഉദ്യോഗസ്ഥർക്ക് മെമ്മോ നൽകിയിരിക്കുന്നത്.

എൽഡിഎഫ് സർക്കാരിന്റെ ഒന്നാം വാർഷിക ദിനത്തിലാണ് പ്രതികളെ കൈയ്യാമം വച്ച് കോടതിയിലെത്തിച്ചത്. വിവരം ഉടൻ തന്നെ ഉന്നതങ്ങളിലെത്തിയിരുന്നു. ഇവരെ തിരികെ ജയിലിലേക്ക് കൊണ്ടുപോകുന്നതിനിടെ കൈയ്യാമം മാറ്റുന്നതിന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു.

കൈയ്യാമം വച്ച സംഭവത്തിൽ പ്രതികൾ ജയിൽ സൂപ്രണ്ടിനും പരാതി നൽകി. പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് സമ്മർദം ചെലുത്തിയെന്നാണ് പുറത്തു വരുന്ന വിവരം. മനുഷ്യാവകാശ ലംഘനത്തിന്റെ സാധ്യതകൾ ഉണ്ടാകാതിരിക്കത്തക്ക വിധം വേണമായിരുന്നു പ്രതികളെ കോടതിയിലെത്തിക്കാനെന്നും ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്നും ആരോപിച്ചാണ് നടപടി. 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാനാണ് നിർദേശം.

പ്രതികൾ രക്ഷപ്പെടാൻ സാധ്യതയുണ്ടെന്ന് സംശയിക്കുന്ന സന്ദർഭങ്ങളിൽ നിർബന്ദമായും കൈയ്യാമം വച്ചിരിക്കണമെന്നാണ് ചട്ടം. ഇത് നടപ്പാക്കിയതിനാണ് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.

2016 സെപ്തംബർ ഒന്നിനാണ് കതിരൂർ മനോജിനെ കൊലപ്പെടുത്തിയത്. കേസിന്റെ വിചാരണ സിബിഐ കോടതിയിൽ നടക്കുന്നുണ്ട്. കേസിലെ ഒന്നാംപ്രതി വിക്രമൻ അടക്കമുള്ളവരാണ് റിമാൻഡിലുള്ളത്. ഗൂഢാലോചനക്കേസിൽ പി ജയരാജൻ അടക്കം ഒമ്പത് പേർക്ക് ജാമ്യം ലഭിച്ചിരുന്നു.

English summary
action against police officers who handcuffed cpm workers accused in kathiroor manoj murder case.
Please Wait while comments are loading...