ജനറൽ ബിപിൻ റാവത്തിനെ അപമാനിച്ചവർക്കെതിരെ നടപടിയെടുക്കണം: കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഹെലികോപ്ടർ അപകടത്തിൽ ജീവൻ വെടിഞ്ഞ സംയുക്തസേനാ മേധാവി ജനറൽ ബിപിൻ റാവത്തിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചവർക്കെതിരെ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യം വലിയ ദുരന്തം നേരിട്ടപ്പോൾ ആഹ്ലാദിക്കുന്നവർ രാജ്യത്തിൻ്റെ ശത്രുക്കളാണ്. കേരള സർക്കാരിൻ്റെ ഹൈക്കോടതിയിലെ അഭിഭാഷക നീചമായ രീതിയിലാണ് രാജ്യത്തിൻ്റെ ധീര സൈനികനെ അപമാനിച്ചത്. എന്തുകൊണ്ടാണ് ഇടതുസർക്കാർ ഇതിൽ നടപടിയെടുക്കാത്തത്. സർക്കാരിനും ഇതേ നിലപാട് തന്നെയാണോയെന്നും അങ്ങനെയാണെങ്കിൽ മുഖ്യമന്ത്രി അത് വ്യക്തമാക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.
ഹൈക്കോടതിയിലെ കേരള സർക്കാരിൻ്റെ അഭിഭാഷകക്കെതിരെ നടപടിയെടുക്കണമെന്ന് സുരേന്ദ്രൻ പറഞ്ഞു. ഇവരെ ഗവൺമെൻറ് പ്ലീഡർ തസ്തികയിൽ നിന്ന് ഒഴിവാക്കണം. കോപ്റ്റർ അപകടത്തിൽ ജീവൻ വെടിഞ്ഞ ധീര സൈനികനെ നീചമായ തരത്തിൽ അപമാനിക്കുന്നത് ശരിയല്ല. ഈ സമയത്തും അഹ്ലാദം കണ്ടെത്തുന്നവർ രാജ്യത്തിൻ്റെ ശത്രുക്കളാണ്. കേരളത്തിൽ പിണറായിയുടെ ഭരണത്തിൽ ആർക്കും പരസ്യമായി ദേശവിരുദ്ധത പറയാമെന്ന സ്ഥിതിയാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയുടെ ഭരണ ഘടന സങ്കൽപങ്ങൾ മറികടന്ന് ബിപിൻ ലക്ഷ്മൺ സിംഗ് റാവത്ത് പ്രവർത്തിച്ചുവെന്നായിരുന്നു കേരള ഹൈക്കോടതിയിലെ സർക്കാരിൻ്റെ ഗവൺമെൻറ് പ്ലീഡർ അഡ്വ. രശ്മിത രാമചന്ദ്രൻ കുറിപ്പിട്ടത്. സമൂഹമാധ്യമത്തിൽ ഇവർ പോസ്റ്റ് ചെയ്ത കുറുപ്പിന് പൊങ്കാലയുമായി നിരവധി പേരാണ് എത്തിയത്. പൗരത്വ പ്രക്ഷോഭ സമര കാലത്ത് ദില്ലിയിലും കേരളത്തിലും അടക്കം സമരവേദികളിൽ സജീവ സാന്നിധ്യമായിരുന്നു അഡ്വ. രശ്മിത.
ഹോട്ട് ലുക്കില്‍ ഞെട്ടിക്കുന്ന ഫോട്ടോഷൂട്ടുമായി അഭയ ഹിരണ്‍മയി; പൊളി ഫോട്ടോഷൂട്ടെന്ന് സോഷ്യല്‍ മീഡിയ
പുറത്തുള്ള ശത്രുവിനേക്കാൾ അപകടകാരി അകത്തുള്ളവർ തന്നെയാണെന്നും ഈ പോസ്റ്റിലൂടെ അവരെ തിരിച്ചറിയാൻ കഴിഞ്ഞെന്നും വ്യാപക നെഗറ്റീവ് കമൻറുകൾ ഉയർന്നിരുന്നു. ആദ്യം രാഷ് ട്രപിതാവിനെ കൊലപ്പെടുത്തിയ അകത്തെ ശത്രുക്കൾക്കെതിരെ നടപടി എടുത്തു കൊണ്ട് തുടങ്ങാം എന്നും രശ് മിത മറുപടി നൽകിയിട്ടുണ്ട് . രശ് മിത രാമചന്ദ്രന്‍റെ ഫേസ് ബുക്ക് കുറിപ്പിനെതിരെ സംഘ് പരിവാർ അനുകൂലി ശ്രീജിത്ത് രാമചന്ദ്രൻ അടക്കമുള്ളവരും രംഗത്തെത്തിയിരുന്നു. സമൂഹമാധ്യമത്തിൽ വലിയ ചർച്ചകൾക്കാണ് ഇത് വഴിവെച്ചത്.
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications