അധ്യാപകരുടെ പ്രമോഷൻ,സ്ഥലംമാറ്റം എന്നിവയിൽ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകും: വി ശിവന്‍കുട്ടി
തിരുവനന്തപുരം: അധ്യാപകരുടെ പ്രമോഷൻ,സ്ഥലംമാറ്റം എന്നിവയിൽ നിയമാനുസരണം എത്രയും പെട്ടെന്ന് നടപടി ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇതിന് ആവശ്യമായ നിർദ്ദേശം നൽകിയിട്ടുണ്ട്. എൽപി,യുപി ഹെഡ്മാസ്റ്റർമാരുടെ പ്രമോഷൻ സംബന്ധിച്ച് നിലനിൽക്കുന്ന കേസ് എത്രയും പെട്ടെന്ന് തീർപ്പാക്കാൻ വേണ്ട പരിശ്രമങ്ങൾ നടത്തും . അധ്യാപക ദിനത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ അധ്യാപക ദിനാഘോഷ യോഗത്തിൽ ഇക്കാര്യങ്ങൾ വ്യക്തമാക്കിയെന്നും മന്ത്രി പത്രക്കുറിപ്പിലൂടെ അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് ഐഎഎസ് അധ്യക്ഷൻ ആയിരുന്നു. പൊതുവിദ്യാഭ്യാസ ഡയറക്ടർ കെ ജീവൻബാബു ഐ എ എസ് യോഗത്തിൽ സ്വാഗതം ആശംസിച്ചു. പ്ലസ് വൺ പരീക്ഷ സംബന്ധിച്ച് പതിമൂന്നാം തീയതി കേസ് പരിഗണിക്കുമ്പോൾ വേണ്ട വിവരങ്ങൾ ബഹുമാനപെട്ട സുപ്രീം കോടതിക്ക് കൈമാറും. പരീക്ഷ നടത്തുക എന്നത് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതലയാണ്. കോവിഡ് മഹാമാരിക്കാലത്ത് തന്നെയാണ് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ വിജയകരമായി നടത്തി ഫലം പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ വിവിധ കോഴ്സുകളിൽ ചേരാൻ കേരളത്തിലെ കുട്ടികൾക്ക് ഗ്രേഡ് / മാർക്ക് രേഖപെടുത്തിയ സർട്ടിഫിക്കറ്റ് വേണ്ടിവരും.വരുംകാലങ്ങളിലെ മത്സര പരീക്ഷകൾക്കും ഈ സർട്ടിഫിക്കറ്റ് ഉപയോഗപ്പെടും. സുപ്രീംകോടതി വിധി എന്തായാലും നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചില സംസ്ഥാനങ്ങളിൽ മാർക്കോ,ഗ്രേഡോ ഇല്ലാതെ ഓൾ പ്രൊമോഷൻ നൽകിയത് ആ കുട്ടികൾക്ക് കേരളത്തിലെ കോഴ്സുകളിലേക്ക് അഡ്മിഷൻ നടത്തുന്നതിന് തടസം ആയിട്ടുണ്ട്. ഇക്കാര്യത്തിൽ എന്ത് ചെയ്യാനാകും എന്ന് വിദ്യാഭ്യാസ വകുപ്പ് പരിശോധിക്കുകയാണ്. കുട്ടികളെ സഹായിക്കുക തന്നെയാണ് ലക്ഷ്യം. പരീക്ഷയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ ഒരു വിഭാഗം എതിർ പ്രചാരണങ്ങൾ നടത്തുന്നുണ്ട്. ഇത് വിദ്യാർഥികളിലും രക്ഷിതാക്കളിലും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ അവസ്ഥ ഉണ്ടാകും വിധമുള്ള പ്രചാരണങ്ങളിൽ നിന്ന് ബന്ധപ്പെട്ടവർ പിൻമാറണമെന്നും അദ്ദേഹം പറഞ്ഞു.
പെര്‍ഫെക്ട് ഓകെ; മോഹന്‍ലാലിനൊപ്പമുള്ള വര്‍ക്കൗട്ട് ചിത്രങ്ങള്‍ പങ്കുവച്ച് കല്യാണി പ്രിയദര്‍ശന്‍
അതേസമയം, അധ്യാപകർക്കുള്ള രാഷ്ട്രപതിയുടെ പുരസ്കാരം മന്ത്രി രാവിലെ വിതരണം ചെയ്തിരുന്നു. . കോവിഡ് പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നടന്ന ലളിതമായ ചടങ്ങിലാണ് പുരസ്കാരങ്ങൾ വിതരണം ചെയ്തത്. തൃശ്ശൂർ വരവൂർ ജി.എൽ.പി.എസ് ഹെഡ്മാസ്റ്റർ പ്രസാദ് മണ്ണാപ്പറമ്പിൽ ഭാസ്‌കരൻ, കഴക്കൂട്ടം സൈനിക് സ്‌കൂൾ അധ്യാപകൻ മാത്യു കെ തോമസ്, പട്ടം കേന്ദ്രീയ വിദ്യാലയം എസ്.എൽ. റ്റി.ജി.റ്റി. (ലൈബ്രറേറിയൻ) ഫൈസൽ എന്നിവർക്കാണ് രാഷ്ട്രപതിയുടെ പുരസ്‌കാരം ലഭിച്ചത്.












Click it and Unblock the Notifications