മലപ്പുറം ടൗണിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി, ആറ് ഹോട്ടലുകള്‍ക്കെതിരെ നടപടി

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മലപ്പുറം ടൗണിലെ ഹോട്ടലുകളില്‍നിന്ന് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടി, ആറ് ഹോട്ടലുകള്‍ക്കെതിരെ നടപടി. മലപ്പുറം നഗരസഭ ആരോഗ്യ വിഭാഗം ഹോട്ടലുകളില്‍ നടത്തിയ പരിശോധനയിലാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തത്. മലപ്പുറം നഗരസഭയിലെ കിഴക്കേത്തല, മേല്‍മുറി, ആലത്തൂര്‍പടി, കുന്നുമ്മല്‍, മുണ്ടുപറമ്പ്, മൂന്നാംപടി, കാവുങ്ങല്‍ ഭാഗങ്ങളിലെ പത്ത് ഹോട്ടലുകളിലായിരുന്നു പരിശോധന.

പിസി ജോർജിനെതിരെ യൂത്ത് ഫ്രണ്ടിന്റെ പ്രതിഷേധം; അതും നായക്ക് ചോറ് വിളമ്പി, എന്താ കഥ!!

ഇതില്‍ ആറ് ഹോട്ടലുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്തു.

malappuram

ചോറ്, നെയ്‌ച്ചോറ്, ഉപ്പേരി, മാംസ വിഭവങ്ങള്‍, പഴങ്ങള്‍ തുടങ്ങിയവ പിടിച്ചെടുത്തു. ഈ ഹോട്ടലുകള്‍ അടച്ച്പൂട്ടുന്നതടക്കമുള്ള തുടര്‍ നടപടിക്കായി ആരോഗ്യ വിഭാഗം നഗരസഭാ സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറി. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കെ. സുമതിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ആരോഗ്യ വിഭാഗം ജീവനക്കാരായ ജെ എ നുജൂം, വി.പി സക്കീര്‍, ടി. റിയാസ് എന്നിവരും പരിശോധന സംഘത്തിലുണ്ടായിരുന്നു.


(വീഡിയോ അടിക്കുറിപ്പ്)

മലപ്പുറത്തെ ഹോട്ടലുകളില്‍നിന്ന് പിടിച്ചെടുത്ത പഴകിയ ഭക്ഷണ സാധനങ്ങള്‍ ആരോഗ്യവകുപ്പ് പ്രദര്‍ശിപ്പിച്ചപ്പോള്‍.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Actions against 6 hotels for expired food in malappuram

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്