തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി

  • Posted By:
Subscribe to Oneindia Malayalam

വടകര: തിരുവള്ളൂരിനെ വൃക്കരോഗ വിമുക്തമാക്കാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. തിരുവള്ളൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ വൃക്ക രോഗികൾക്ക് ആശ്വാസമേകാൻ മുയിപ്പോത്ത് ആരംഭിക്കുന്ന ക്രസന്റ് തണൽ ഡയാലിസിസ് നിധിലേക്ക് ജനുവരി 13,14 ന് നടക്കുന്ന ജനകീയ വിഭവസമാഹരണം വിജയിപ്പിക്കാൻ തിരുവള്ളൂർ പഞ്ചായത്തിലെ ഹെഡ്മാസ്റ്റർ മാരുടെയും പിടിഎ. പ്രസിഡന്റുമാരുടെയും തീരുമാനിച്ചു.

പുതുവൈപ്പ് ഐഒസി പ്ലാന്‍റ് നിര്‍മ്മാണം; സമരക്കാര്‍ സമര്‍പ്പിച്ച ഹർജി ഹരിത ട്രൈബ്യൂണൽ തള്ളി

വിദ്യാർഥികളിലൂടെയാണ് പദ്ധതി നടപ്പാക്കുക. കുട്ടികളെ ഇതിനായി ബോധവത്ക്കരിക്കും. വൃക്കരോഗ വിദഗ്ധരുടെ ക്ലാസ്സുകൾ, സ്കൂൾ സ്മാർട്ട് റൂമിൽ പ്രദർശിപ്പിക്കാനുള്ള ഡോക്യുമെന്ററികൾ അടങ്ങിയ സിഡികൾ എല്ലാ വിദ്യാലയങ്ങൾക്കും വിതരണം ചെയ്യും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് പ്രദർശനങ്ങളും,വൃക്ക രോഗ നിർണ്ണയ പരിശോധനയും ഒരുക്കും. സ്ഥിരമായി വ്യായാമം ചെയ്യുക, ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക, സ്വയം ചികിത്സ ഒഴിവാക്കുക, അനാവശ്യ മരുന്നു സേവ ഒഴിവാക്കുക, ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുക, ആവശ്യത്തിന് വെള്ളം കുടിക്കുക, മല മൂത്ര ശങ്ക കളെ പിടിച്ചു നിർത്താതിരിക്കുക തുടങ്ങിയ മാർഗ്ഗ നിർദ്ദേശങ്ങൾ അടങ്ങിയ ലഘുലേഖകൾ സ്കൂളുകളിൽ വിതരണം ചെയ്യും. വിഷയം ചർച്ചചെയ്യാൻ സ്കൂളുകളിൽ പ്രത്യേക സ്റ്റാഫ് യോഗം, പിടിഎ യോഗം, അസംബ്ലി എന്നിവ ചേരും.

kidney

ക്രസന്റ് തണൽ ഡയാലിസിസ് നിധിയിലേക്ക് ഹൈസ്കൂളിൽ നിന്നും 25,000 രൂപയും, യുപി.സ്കൂളിൽ നിന്നും 10000 രൂപയും, എൽപി സ്കൂളിൽ നിന്നും 5000 രൂപയും ശേഖരിച്ച് നൽകാനും യോഗത്തിൽ തീരുമാനമായി. സ്റ്റാഫും രക്ഷിതാക്കളും സംയുക്തമായാണ് തുക ശേഖരിക്കുക. സ്ക്വാഡുകൾ നടത്തുന്ന വിഭവ സമാഹരണത്തെ ബാധിക്കാത്ത രീതിയിലാണ് ഫണ്ട് ശേഖരണം. പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് മെമ്പർ ഡി. പ്രജീഷ് അധ്യക്ഷത വഹിച്ചു. തണൽ മേനേജർ കെ.ഇല്യാസ് പ്രഭാഷണം നടത്തി.ജനറൽ കൺവീനർ ആർ.കെ.മുഹമ്മദ്,കോ-ഓർഡിനേറ്റർ വടയക്കണ്ടി നാരായണൻ, എഫ്. എം. മുനീർ, മേലത്ത് സുധാകരൻ, വികെ.ശൈലജ, വിഎൻ മുരളീധരൻ തുടങ്ങിയവർ പ്രസംഗിച്ചു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
activites started to make thiruvallur free of kidney disease

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്