അജു വർഗീസ് നടിയുടെ പേര് വെളിപ്പെടുത്തിയത് ഇങ്ങനെയായിരുന്നു!! ഒന്നും അറിയില്ലായിരുന്നുവത്രേ!!

  • Posted By:
Subscribe to Oneindia Malayalam

കൊച്ചി: ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ച് വിവാദത്തിലായിരിക്കുകയാണ് നടൻ അജു വർഗീസ്. സംഭവത്തിൽ അജുവിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. എന്നാൽ പേര് പരാമർശിച്ചത് എങ്ങനെയാണെന്ന് അജു തന്നെ പറയുകയാണ്. തന്റെ അറിവില്ലായ്മ കൊണ്ടാണ് ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിക്കേണ്ടി വന്നതെന്ന് അജു പറയുന്നു. ഇക്കാര്യത്തിൽ താൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചതാണെന്നും അജു വർഗീസ് പറയുന്നു.

അതേസമയം തനിക്കെതിരായ കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങളൊന്നും പോലീസിൽ നിന്ന് ലഭിച്ചിട്ടില്ലെന്നും അജു പറയുന്നു. സിനിമയിലെ വനിത സംഘടനയായ വിമൺ കളക്ടീവും മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദുകൃഷ്ണയുമാണ് അജുവിനെതിരെ പരാതി നൽകിയത്.

പേര് പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്

പേര് പരാമർശിച്ച് ഫേസ്ബുക്ക് പോസ്റ്റ്

ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിച്ച് ഫോസ്ബുക്ക് പോസ്റ്റിട്ടതാണ് അജുവിന് പണിയായത്. ദിലീപിനെ പിന്തുണച്ചു കൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലാണ് അജു ആക്രമണത്തിനിരയായ നടിയുടെ പേര് പരാമര്‍ശിച്ചത്.

ഇരയ്ക്ക് അപമാനം

ഇരയ്ക്ക് അപമാനം

ഇത്തരത്തിൽ ആക്രമണത്തിനിരയായ നടിയുടെ പേര് പരാമർശിക്കുന്നത് നടിക്ക് തന്നെ അപമാനമായെന്ന് കാട്ടിയാണ് പരാതി നൽകിയിരിക്കുന്നത്. സിനിമയിലെ വനിത കൂട്ടായ്മയായ വിമൺ കളക്ടീവ് നൽകിയ പാരാതിയിൽ വനിത കമ്മീഷനാണ് കേസെടുത്തിരിക്കുന്നത്. മഹിള കോൺഗ്രസ് അധ്യക്ഷ ബിന്ദു കൃഷ്ണയും ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ട്.

എഫ്ഐആർ രജിസ്റ്റർ ചെയ്തു

എഫ്ഐആർ രജിസ്റ്റർ ചെയ്തു

നടിയെ അപമാനിക്കുന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തിൽ നടൻ അജു വർഗീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിടടുണ്ട്. ഇക്കാര്യത്തിൽ കൂടുതൽ വിവരങ്ങളൊന്നും അറിയില്ലെന്നും അജു പറയുന്നു.

അറിവില്ലായ്മ കൊണ്ട്

അറിവില്ലായ്മ കൊണ്ട്

ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തിയത് മനഃപൂർവമല്ലെന്നാണ് അജു വർഗീസ് പറയുന്നത്. അറിവില്ലായ്മ കൊണ്ടാണ് പേര് പരാമർശിച്ചതെന്നും സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ടെന്നും അജു പറയുന്നു.

ദിലീപിനെതിരെയും കേസ്

ദിലീപിനെതിരെയും കേസ്

നടിയെ അവഹേളിക്കുന്ന തരത്തിൽ പരാമർശം നടത്തിയ ആരോപണ വിധേയനായ നടൻ ദിലീപിനെതിരെ ആരോപണം ഉയർന്നിട്ടുണ്ട്. നടിയും പ്രതിയായ പള്‍സർ സുനിയും സുഹൃത്തുക്കളാണെന്നും ആരോടൊക്കെ കൂട്ടുകൂടണമെന്ന് അവരവരാണ് തീരുമാനിക്കേണ്ടതെന്നും ദിലീപ് ചാനൽ ചർച്ചയിൽ പറഞ്ഞതാണ് വിവാദമായത്.

വെറും രണ്ടര മണിക്കൂർ

വെറും രണ്ടര മണിക്കൂർ

ചാനൽചർച്ചയ്ക്കിടെ നടിക്കെതിരെ അപകീർത്തികരമായ പരാമർശം നടത്തിയ സജി നന്ത്യാട്ടിനെതിരെയും കോസുണ്ട്. നടി വെറും രണ്ടര മണിക്കൂറല്ലേ പീഡിപ്പിക്കപ്പെട്ടതെന്നും ഇതിന്റെ പേരിൽ നടൻ ഒരു മാസത്തോളമായി പീഡിപ്പിക്കപ്പെടുന്നുവെന്നും സജി പറഞ്ഞതാണ് വിവാദമായത്.

നുണ പരിശോധന വേണം

നുണ പരിശോധന വേണം

നടി നുണ പറയുകയാണെന്ന തരത്തിൽ പരാമർശം നടത്തിയ നടൻ സലം കുമാറിനെതിരെയും കേസുണ്ട്. നടിയെ നുണ പരിശോധനയ്കക്ക് വിധേയമാക്കണമെന്ന് സലിംകുമാർ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിരുന്നു. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിച്ച് മാപ്പ് പറഞ്ഞു.

ഇന്നസെന്റിനെതിരെ അന്വേഷണം

ഇന്നസെന്റിനെതിരെ അന്വേഷണം

നടിയെ കുറിച്ച് നടത്തിയ പരാമർശത്തിലും വനിത താരങ്ങളുടെ കാസ്റ്റിങ് കൗച്ചിനെ കുറിച്ച് നടത്തിയ പരാമർശത്തിലും നടനും എംപിയുമായ ഇന്നസെന്റിനെതിരെ വനിത കമ്മീഷൻ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

English summary
actor aju varghees says about actress name in face bookpost
Please Wait while comments are loading...