ഗാഡ്ഗിലിനെ പിന്തുണച്ചതിന് 'വ്യാജ നാമധാരികളുടെ സഭ' പിടി തോമസ് ജീവിച്ചിരിക്കെ ശവസംസ്‌കാരം നടത്തി'
കോഴിക്കോട്: കഴിഞ്ഞ ദിവസം അന്തരിച്ച കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പിടി തോമസിനെ അനുസ്മരിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ജീവിതത്തില്‍ പുലര്‍ത്തിയ സാമൂഹ്യപ്രതിബദ്ധതയും മനുഷ്യനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന അവരുടെ ഇച്ഛാശക്തിയുമാണ്. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം പി ടി തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തകന്‍ എനിക്ക് പ്രിയങ്കരനാകുന്നതെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു.
2021 ലെ പ്രതിഷേധങ്ങള്‍: ദ്വീപ് ജനതയ്ക്ക് മേല്‍ അസ്വസ്ഥത വിതറിയ പ്രഫുല്‍ പട്ടേലും സംഘപരിവാർ അജണ്ടയും
കേരളത്തിന്റെ പാരിസ്ഥിതിതികമായ വിഷയങ്ങളില്‍ കൃത്യവും സത്യസന്ധവുമായ നിലപാടെടുത്തതിന് പി ടി തോമസ് എന്ന നിയമസഭാ സാമാജികനെപ്പോലെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിവന്ന മറ്റൊരാളുണ്ടാവില്ല. ഗാഡ്ഗില്‍ എന്ന ശാത്രജ്ഞനെ പിന്തുണച്ചതിനു ക്രിസ്ത്യാനികള്‍ എന്നപേരിലുള്ള ചില 'വ്യാജ നാമധാരികളുടെ സഭ 'ഇദ്ദേഹത്തെ ജീവിച്ചിരിക്കെ ശവസംസ്‌കാരം നടത്തി
ആഘോഷിച്ചിട്ടും തന്റെ നിലപാടില്‍ ഉറച്ചുനിന്ന പോരാളിയായിരുന്നു പി ടി തോമസ് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം...
ചില മനുഷ്യരുടെ വേര്‍പാടുകള്‍ സമൂഹത്തിനാകെ നഷ്ടമാകുന്നത് ,അവര്‍ ജീവിതത്തില്‍ പുലര്‍ത്തിയ സാമൂഹ്യപ്രതിബദ്ധതയും
മനുഷ്യനന്മയെ ലാക്കാക്കി പ്രവര്‍ത്തിക്കുന്ന അവരുടെ ഇച്ഛാശക്തിയുമാണ്. ഇതുകൊണ്ടൊക്കെയാണ് രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ക്കപ്പുറം പി ടി തോമസ് എന്ന രാഷ്ട്രീയ പ്രവര്‍ത്തന്‍ എനിക്ക് പ്രിയങ്കരനാകുന്നത് .
കേരളത്തിന്റെ പാരിസ്ഥിതിതികമായ വിഷയങ്ങളില്‍ കൃത്യവും സത്യസന്ധവുമായ നിലപാടെടുത്തതിന് പി ടി തോമസ് എന്ന നിയമസഭാ സാമാജികനെപ്പോലെ പഴിയും പരിഹാസവും കേള്‍ക്കേണ്ടിവന്ന മറ്റൊരാളുണ്ടാവില്ല .വികസനത്തിന്റെ പേരില്‍ പാറമടകള്‍ ഇടിച്ചു നിരത്തുകയും കുന്നുകളും മലകളും പുഴകളും ഇല്ലാതാക്കി കൊടിയ ദുരന്തങ്ങളിലേക്ക് മാനവരാശിയെ തള്ളിയിടുകയും ചെയ്യുന്ന അധികാര ഗര്‍വ്വിന്റെ അശാസ്ത്രീയതക്കെതിരെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയ ഗാഡ്ഗില്‍ എന്ന ശാത്രജ്ഞനെ പിന്തുണച്ചതിനു ക്രിസ്ത്യാനികള്‍ എന്നപേരിലുള്ള ചില 'വ്യാജ നാമധാരികളുടെ സഭ 'ഇദ്ദേഹത്തെ ജീവിച്ചിരിക്കെ ശവസംസ്‌കാരം നടത്തി ആഘോഷിച്ചിട്ടും തന്റെ നിലപാടില്‍ ഉറച്ചുനിന്ന പോരാളിയായിരുന്നു പി ടി തോമസ് .
തിരിച്ചറിവുള്ള ജനം അദ്ദേഹത്ത വീണ്ടും വീണ്ടും തങ്ങളുടെ എം എല്‍ എ ആയി തെരഞ്ഞെടുത്തതും ഇതുകൊണ്ടൊക്കെയാണ് .എന്റെ അറിവില്‍ നമുക്കുള്ള നൂറ്റിനാല്പത് എം എല്‍ എ മാരില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് വായിച്ചു പഠിച്ച ഒരേയൊരാള്‍ പി ടി തോമസ് എം എല്‍ എ ആയിരുന്നു. ഇദ്ദേഹത്തിന്റെ വേര്‍പാട് പരിസ്ഥിതിയെയും മാനവകുലത്തെയും സ്‌നേഹിക്കുന്ന കേരളീയ സമൂഹത്തിനാകെ വലിയൊരു നഷ്ടമാണ് എന്ന് പറയാതെ വയ്യ . ധീര യോദ്ധാവിനു അഭിവാദനങ്ങള്‍ !- ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു