കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജലാശയത്തില്‍ നിന്ന് പുറത്തെടുക്കുമ്പോഴും അനിലിന് ജീവനുണ്ടായിരുന്നു, പിന്നീട് സംഭവിച്ചത് ഇങ്ങനെ

Google Oneindia Malayalam News

തൊടുപുഴ: നടന്‍ അനില്‍ നെടുമങ്ങാടിന്റെ മരണത്തില്‍ മലയാള സിനിമാ ലോകം ഞെട്ടലിലാണ്. എന്നാല്‍ ജലാശയത്തില്‍ കയത്തില്‍ മുങ്ങി പോയ അനിലിനെ പുറത്തെടുക്കുന്നത് ജീവനോടെ തന്നെയാണെന്ന് പരിസരവാസികള്‍ പറയുന്നു. അദ്ദേഹത്തിന് ജീവനുള്ളത് കൊണ്ട് അതിവേഗം ആശുപത്രിയിലെത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് മരണം സംഭവിക്കുകയായിരുന്നുവെന്ന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പാലാ സ്വദേശി അരുണ്‍ രാജ് പറഞ്ഞു.

1

ക്രിസ്മസ് ദിനത്തില്‍ വൈകീട്ട് അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. സുഹൃത്തുക്കള്‍ക്കൊപ്പം ജലാശയത്തില്‍ കുളിക്കാനിറങ്ങിയ അനില്‍ ആഴമേറിയ കയത്തില്‍ മുങ്ങി താഴുകയായിരുന്നു. സുഹൃത്തുക്കള്‍ സമീപവാസികളെ അറിയിക്കുകയും, പ്രദേശവാസിയായ യുവാവ് മിനുട്ടുകള്‍ക്കുള്ളില്‍ എത്തി അനിലിനെ കരയ്‌ക്കെത്തിക്കുകയും ചെയ്യുകയായിരുന്നു. ആംബുലന്‍സിലേക്ക് കയറ്റുമ്പോള്‍ അനിലിന് ജീവനുണ്ടായിരുന്നു. എന്നാല്‍ ഡാം സെറ്റില്‍ നിന്നും അനിലിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ മരണം അതിനോടകം സംഭവിച്ചിരുന്നു.

്അതേസമയം മരിച്ച നിലയിലാണ് അനിലിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. വെള്ളത്തില്‍ മുങ്ങി എട്ട് മിനുട്ടിനുള്ളില്‍ തന്നെ അനിലിനെ കരയ്‌ക്കെത്തിച്ചിരുന്നു. ഇക്കാര്യം സുഹൃത്തുക്കളും സ്ഥിരീകരിക്കുന്നു. ജോജു ജോര്‍ജ് നായകനായ പീസ് എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ക്രിസ്മസ് പ്രമാണിച്ച് ഇവിടേക്ക് പാലായില്‍ നിന്നും അരുണും മറ്റൊരു സുഹൃത്തും കൂടി എത്തുകയായിരുന്നു. തുടര്‍ന്നാണ് ഷൂട്ടിംഗ് ലൊക്കേഷന് അടുത്തുള്ള ഡാം സൈറ്റിലെത്തി ഇവര്‍ കുളിക്കാന്‍ ഇറങ്ങിയത്. അനിലിന് നീന്തല്‍ അറിയാമായിരുന്നുവെന്ന് അരുണ്‍ പറഞ്ഞു.

Recommended Video

cmsvideo
2020ലെ മാസ്സ് ഡയലോഗ് പറഞ്ഞ് അനിൽ യാത്രയായി | Oneindia Malayalam

അതേസമയം മലയാള സിനിമാ ലോകം ഒന്നടങ്കം അനിലിന്റെ മരണത്തില്‍ അനുശോചിച്ചു. വളരെ ഇന്റലിജന്റായിട്ടുള്ള ആക്ടര്‍ ആണ് അനിലെന്ന് സംവിധായകനും നടനുമായ മധുപാല്‍ പറഞ്ഞു. പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന സിനിമ ഞങ്ങള്‍ ഒരുമിച്ച് ചെയ്തിരുന്നു. ഒത്തിരി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ള ആക്ടറായിരുന്നു അനിലെന്നും മധുപാല്‍ പറഞ്ഞു. അനില്‍ ഇനി ഇല്ല എന്നെങ്ങിനെ ഞാന്‍ എന്നെ തന്നെ വിശ്വസിപ്പിക്കും എന്നായിരുന്നു നടന്‍ ബിജു മേനോന്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

English summary
actor anil nedumangadu death: his freind remembers the accident
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X