'ചെകുത്താന്റെ' വീട്ടില്‍ കയറി ഭീഷണിപ്പെടുത്തിയോ? വീഡിയോ പുറത്ത് വിട്ട് ബാല, 'നിന്റെ സ്വഭാവം അവര്‍ മനസിലാക്കും'
കൊച്ചി: വീട്ടില്‍ കയറി വന്ന് ഭീഷണിപ്പെടുത്തിയെന്ന 'ചെകുത്താന്‍' എന്ന പേരില്‍ അറിയപ്പെടുന്ന യുട്യൂബര്‍ അജു അലക്‌സിന്റെ ആരോപണത്തില്‍ മറുപടിയുമായി നടന്‍ ബാല. താന്‍ ഇല്ലാത്ത സമയത്ത് വീട്ടിലേക്ക് വന്ന് തന്റെ ഒപ്പം താമസിക്കുന്ന സുഹൃത്ത് മുഹമ്മദ് അബ്ദുള്‍ ഖാദറിനെ ബാല ഭീഷണിപ്പെടുത്തി എന്നായിരുന്നു അജു അലക്‌സ് പറഞ്ഞിരുന്നത്. ഇതിനാണ് മറുപടിയുമായി ഫേസ്ബുക്ക് വീഡിയോയിലൂടെ ബാല രംഗത്തെത്തിയത്.
അജു അലക്‌സിന്റെ ആരോപണം തള്ളിയ ബാല യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്താണ് എന്ന് വെളിപ്പെടുത്തുന്ന തരത്തില്‍ ഒരു വീഡിയോ പങ്ക് വെച്ചിട്ടുണ്ട്. മുഹമ്മദ് അബ്ദുള്‍ ഖാദറുമായി ബാല സംസാരിക്കുന്നതും ചെകുത്താന്‍ വീഡിയോയിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടുന്നതുമായി വീഡിയോ ആണ് ബാല പങ്ക് വെച്ചിരിക്കുന്നത്. ചെകുത്താന്‍ പൊലീസില്‍ പരാതി നല്‍കും എന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് വീഡിയോ എടുത്തത് എന്നാണ് ബാല പറയുന്നത്. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

'ദൈവമുണ്ട്, സാത്താനുണ്ട്. അവന്റെ പേരില്‍ തന്നെയുണ്ട്-ചെകുത്താന്‍. മിസ്റ്റര്‍ ചെകുത്താന്‍, നിങ്ങളുടെ വീട്ടില്‍ ഞാന്‍ പോയി തോക്കെടുത്തു എല്ലാം ചെയ്തല്ലേ. പക്ഷെ ദൈവം സഹായിച്ച് നിങ്ങളിതൊക്കെ ചെയ്യും പൊലീസ് സ്റ്റേഷനില്‍ പോകും എന്ന് അറിഞ്ഞിട്ട് തന്നെയാണ് എല്ലാ വീഡിയോയും ഞാന്‍ എടുത്തത്. കാണിച്ച് തരട്ടെ ഞാന്‍ എന്താണ് സംസാരിച്ചത് എന്ന്.
കേട്ട് നോക്ക്. മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍, മനുഷ്യന്‍മാരിവിടെ ഉണ്ടെങ്കില്‍ നിന്റെ സ്വഭാവം എന്താണ് എന്ന് അവര്‍ മനസിലാക്കും. ഇപ്പോഴും ഞാന്‍ താങ്കള്‍ എന്നാണ് വിളിക്കുന്നത്. ദയവ് ചെയ്ത് ചെറിയ കുട്ടികള്‍ക്ക് വേണ്ടി നിങ്ങളുടെ നാവ് കുറച്ച് അടക്കണം. ഇത് വാണിംഗ് അല്ല. ഡിസിഷനാണ്', എന്നാണ് ബാല വീഡിയോയില്‍ പറയുന്നത്. ശേഷം ബാല പങ്ക് വെച്ച വീഡിയോയിലെ സംഭാഷണം ഇങ്ങനെയാണ്.
ബാല: ഇവന്‍ പറയുന്നത് കറക്ടാണ്. ഇവന്റെ റൂം മേറ്റാണ്. ആര്‍ക്ക് വേണമെങ്കില്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷെ ചീത്ത വാക്കുകള്‍ പറയാന്‍ ആര്‍ക്കും പറ്റില്ല.
മുഹമ്മദ് അബ്ദുള്‍ ഖാദര്‍: ചീത്ത വാക്കുകള്‍ ഉപയോഗിക്കാന്‍ പാടില്ല. പക്ഷെ ചിലരുടെ വ്യക്തിപരമായ താല്‍പര്യമായിരിക്കും അത് അവര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനകത്ത് നമുക്കൊന്നും ചെയ്യാന്‍ പറ്റില്ലല്ലോ ബാല ചേട്ടാ.
ബാല: ചെയ്യാന്‍ പറ്റും അതുകൊണ്ടാണ് ഞാനിവിടെ നില്‍ക്കുന്നത്. തീര്‍ച്ചയായും ചെയ്യാന്‍ പറ്റും.
മുഹമ്മദ് അബ്ദുള്‍ ഖാദര്‍: എന്ത് ചെയ്യാന്‍ പറ്റും. ആളെ മാറ്റാന്‍ പറ്റുമോ. അല്ലെങ്കില്‍ ആളെ ഉദ്‌ബോധിപ്പിക്കാന്‍ പറ്റുമോ. ഞാന്‍ പുള്ളിയോട് പറയാറുണ്ട് ഇങ്ങനെയുള്ള വാക്കുകളൊന്നും ഉപയോഗിക്കരുത് എന്ന്. അവ നമ്മുടെ സമൂഹത്തില്‍ മോശമാകും എന്ന്. പക്ഷെ പുള്ളി വര്‍ഷങ്ങളായി ചെയ്യുന്നത് ഇതാണ്. പുള്ളി വിമര്‍ശിക്കുന്നത് പുള്ളിയുടേതായ രീതിയിലാണ്. ഞാന്‍ ന്യായീകരിക്കുന്നില്ല.
അതേസമയം ബാല തോക്ക് ചൂണ്ടിയാണ് ഭീഷണിപ്പെടുത്തിയതെന്നും വീട്ടിലെ സാധനങ്ങള്‍ വലിച്ചുവാരിയിട്ടെന്നുമാണ് അജു അലക്‌സ് പറയുന്നത്. സംഭവത്തില്‍ ബാലയ്‌ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മുഹമ്മദ് അബ്ദുല്‍ ഖാദര്‍ ആണ് പരാതിക്കാന്‍. തനിക്കെതിരെ അജു അലക്‌സ് വീഡിയോ ചെയ്തതിലുള്ള വിരോധമാണ് ബാലയുടെ പ്രവര്‍ത്തിക്ക് കാരണം എന്നാണ് എഫ് ഐ ആറില്‍ പറഞ്ഞിരിക്കുന്നത്.
ആറാട്ട് അണ്ണന്‍ എന്ന് വിളിപ്പേരുള്ള സന്തോഷ് വര്‍ക്കിയെയും കൊണ്ടാണ് ബാല തന്റെ റൂമില്‍ വന്നെന്നും ഒപ്പം രണ്ട് ഗുണ്ടകള്‍ ഉണ്ടായിരുന്നുവെന്നുമാണ് അജു അലക്‌സ് പറഞ്ഞത്. സന്തോഷ് വര്‍ക്കി വഴി കാണിച്ച് കൊടുക്കാന്‍ വന്നതാണെന്നും സന്തോഷിന്റെ മൊബൈലില്‍ നിന്നാണ് ഇവര്‍ വിളിച്ചത് എന്നും അജു പറയുന്നു. നേരത്തെ ആറാട്ടണ്ണനെ കൊണ്ട് മാപ്പ് പറയിക്കുന്ന ഒരു വീഡിയോ ബാല പോസ്റ്റ് ചെയ്തിരുന്നു.
അതിനെക്കുറിച്ച് താന്‍ പങ്ക് വെച്ച ട്രോള്‍ വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് പറഞ്ഞാണ് ഇപ്പോള്‍ ബാല ഈ കയ്യാങ്കളിയൊക്കെ കാണിക്കുന്നത് എന്നാണ് അജു അലക്‌സ് പറയുന്നത്. ബാലയുടെ കൈയ്യില്‍ ലൈസന്‍സുള്ള ഗണ്‍ ആണ് ഇരിക്കുന്നതെങ്കില്‍ അത് തിരിച്ചെടുക്കണം എന്നും അജു പറഞ്ഞിരുന്നു.












Click it and Unblock the Notifications