• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കമന്റിടുന്നവര്‍ ഫോണ്‍ നമ്പറോ അഡ്രസോ വെക്കണം; പലരെയും വിശ്വസിച്ചു.... തോറ്റ് പോയിട്ടുണ്ടെന്ന് ബാല

Google Oneindia Malayalam News

മലയാള സിനിമയിലേക്ക് ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുകയാണ് നടന്‍ ബാല. വിവാഹത്തിന് ശേഷം ഒരുപാട് വിവാദങ്ങളിലും താരം വീണിരുന്നു. മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധം വരെ ഇതിനിടെ പുറത്തുവന്നിരുന്നു. ഇതിനിടെ എലിസബത്ത് കം ഹിയര്‍ എന്ന ബാലയുടെ കമന്റും, 250 കോടി രൂപയുടെ അണ്ണാത്തെയില്‍ വില്ലനാണെന്നുള്ള താരത്തിന്റെ അവകാശവാദങ്ങളുമെല്ലാം വലിയ രീതിയില്‍ ട്രോളുകള്‍ക്ക് വഴിയൊരുക്കയിരുന്നു.

എന്റെ കൂടെയുള്ള സ്ത്രീകള്‍ ഇപ്പോഴുമുണ്ട് കൂടെ.... നിങ്ങളെ കാണുകയേ വേണ്ട, വീണ്ടും വിനായകന്‍എന്റെ കൂടെയുള്ള സ്ത്രീകള്‍ ഇപ്പോഴുമുണ്ട് കൂടെ.... നിങ്ങളെ കാണുകയേ വേണ്ട, വീണ്ടും വിനായകന്‍

ഇപ്പോഴിതാ ദീര്‍ഘമായൊരു ഇടവേളയ്ക്ക് ശേഷം ബാല വിവാദങ്ങളിലൊക്കെ പ്രതികരിച്ചിരിക്കുകയാണ്. ഭാര്യ എലിസബത്തും ഈ വീഡിയോയിലുണ്ട്. പലരെയും വിശ്വസിച്ച് തനിക്ക് പണി കിട്ടിയിട്ടുണ്ടെന്ന് ബാല കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നുണ്ട്.

1

എന്റെ മനസ്സില്‍ കുറച്ച് വിഷമങ്ങളുണ്ടായിരുന്നുവെന്ന് ബാല പറയുന്നു. അതോടെ മലയാളം സിനിമകളില്‍ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരുന്നു. അങ്ങനെയാണ് ചെന്നൈയിലേക്ക് പോയത്. സ്റ്റുഡിയോ ഗ്രീനിന് വേണ്ടി സൂര്യയുടെ പടം ഞാന്‍ ചെയ്യുന്നുണ്ട്. ഞാനാണ് സംവിധാനം ചെയ്യുന്നത്. അങ്ങനെ സന്തോഷമുള്ള കാര്യങ്ങളുമുണ്ട്. സ്റ്റുഡിയോ ഗ്രീനിന് വേണ്ടി എന്റെ ചേട്ടനും സംവിധാനം ചെയ്യുന്നുണ്ട്. മൂന്ന് പടങ്ങള്‍ നിര്‍മിക്കാനും പോകുന്നുണ്ട്. കൊച്ചിയില്‍ സെറ്റിലാവാന്‍ തീരുമാനിച്ചിട്ടില്ല. എവിടെ സ്‌നേഹമുണ്ടോ, എവിടെ മനസ്സമാധാനമുണ്ടോ, എവിടെ ബന്ധങ്ങളുണ്ടോ അവിടെ സെറ്റില്‍ ചെയ്യാനാണ് തീരുമാനമെന്നും ബാല പറഞ്ഞു.

2

ഞാന്‍ എത്രയോ പേരുടെ ഓപ്പറേഷന് സഹായിച്ചിട്ടുണ്ട്. ഇതിന്റെ ഒന്നും പ്രാധാന്യം ആള്‍ക്കാര്‍ക്ക് മനസ്സിലാവുന്നില്ല. നമ്മളെ കുറിച്ച് മോശം പറഞ്ഞാല്‍ തിരിഞ്ഞ് നോക്കാന്‍ ആളുകള്‍ക്ക് വലിയ ഇഷ്ടമുണ്ട്. ഞാനും എന്റെ ഭാര്യയും പിരിഞ്ഞു. എന്തൊക്കെയാണ് ആളുകള്‍ വിളിച്ച് പറഞ്ഞത്. ഒരു കാര്യം എല്ലാവരോടും പറയാനുണ്ട്. ആരെയും വേദനിപ്പിക്കരുത്. നെഗറ്റീവ് കമന്റുകള്‍ വളരെ ഈസിയാണ്. ഒരു വീടുണ്ടാക്കി കൊടുക്കുക എന്നത് വളരെ കഷ്ടപ്പാടുള്ള കാര്യമാണ്. എന്നാല്‍ അതേ വീട് പൊളിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യവും. പൊളിക്കുന്നതില്‍ വലിയ ആണത്തമൊന്നും ഇല്ല. കെട്ടിക്കൊടുക്കുന്നതിലാണ് അതുള്ളതെന്നും ബാല പറഞ്ഞു.

3

യുട്യൂബില്‍ മോശം കമന്റിടുന്നവര്‍ സ്വന്തം ഫോണ്‍ നമ്പര്‍ വെക്കണം. അല്ലെങ്കില്‍ അച്ഛനമ്മമാരുടെ പേരോ മറ്റോ വെക്കണം. അഡ്രസ് എങ്കിലും വെച്ചിട്ട് കമന്റ് ചെയ്യണം. തിരിച്ച് ഇത്തരക്കാരുടെ അമ്മയെയോ പെങ്ങളെയോ മോശമായി ഞാന്‍ പറഞ്ഞാലോ. വളരെ മോശമായിരിക്കും. പക്ഷേ ആ സംസ്‌കാരം എനിക്കില്ല. നിങ്ങള്‍ അത് നിര്‍ത്തണം. ഞങ്ങളെ ഇത്തരക്കാര്‍ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട്. എലിസബത്ത് പ്രപ്പോസ് ചെയ്തപ്പോ ഞാന്‍ പറ്റില്ല എന്നാണ് പറഞ്ഞത്. എന്നെ പോലൊരു മനുഷ്യനെ വിവാഹം കഴിക്കരുത്. നീ പൃഥ്വിരാജിനെ പോലെ ഒരു ബ്യൂട്ടിഫുള്‍ ആയൊര ആളെ വിവാഹം ചെയ്യണമെന്നാണ് പറഞ്ഞത്. ഞാന്‍ വേണ്ട എന്ന് പറഞ്ഞിരുന്നുവെന്നും ബാല വ്യക്തമാക്കി.

4

എന്നെ പോലൊരാളെ ഒരിക്കലും വിവാഹം ചെയ്യരുതെന്ന് ഞാന്‍ എലിസബത്തിനോട് പറഞ്ഞിരുന്നു. പക്ഷേ പരിചയപ്പെട്ട് എട്ട് മാസത്തിനുള്ളില്‍ വിവാഹം നടന്നുവെന്നും എലിസബത്ത് പറഞ്ഞു. ബാലയുടെ ഡാന്‍സാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന് എലിസബത്ത് പറഞ്ഞു. വീട്ടിലാവുമോ രാത്രി നല്ല ഡാന്‍സായിരിക്കുമെന്ന് അവര്‍ വ്യക്തമാക്കി. മോന്‍സനെ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ചിട്ടുണ്ട്. മോന്‍സനെ മാത്രം എടുത്ത് പറയേണ്ട കാര്യമില്ല. നിരവധി പേരെ അതുപോലെ വിശ്വസിച്ചിട്ടുണ്ട്. അങ്ങനെ തോറ്റുപോയിട്ടുണ്ടെന്നും ബാല പറഞ്ഞു. മോന്‍സനുമായി പൈസയുടെ ഡീലിംഗ് ഒന്നും ഇല്ലായിരുന്നു. അയാള്‍ ഒരുപാട് പേരെ സഹായിക്കുന്നുണ്ട്. അത്തരത്തില്‍ വിശ്വസിച്ച് പോയതാണെന്നും ബാല വ്യക്തമാക്കി.

5

ആദ്യമൊക്കെ ബാലയുടെ പേരില്‍ വരുന്ന നെഗറ്റീവ്‌സ് തന്നെ ബാധിച്ചിരുന്നുവെന്നും എലിസബത്ത് പറഞ്ഞു. ഒരു ഗേ ആയിരുന്നയാള്‍ ഇതുപോലെ നെഗറ്റീവ് കമന്റിന്റെ പേരില്‍ ആത്മഹത്യ ചെയ്തിരുന്നു. അയാളുടെ കുടുംബത്തിന് മാത്രമാണ് നഷ്ടമുണ്ടായത്. ഇക്കാര്യങ്ങളൊക്കെ നിങ്ങള്‍ മനസ്സിലാക്കണം. കഴിഞ്ഞ ഒരു വര്‍ഷം തന്നെയും എലിസബത്തിനെയും ഒരുപാട് വേദനിപ്പിച്ച കാര്യങ്ങളാണ് സോഷ്യല്‍ മീഡിയ കമന്റുകളെന്നും ബാല പറഞ്ഞു. എന്തായാലും ഞാനും ഭാര്യയും ഒരുമിച്ചാണ് നില്‍ക്കുന്നത്. നല്ല മനപ്പൊരുത്തം ഉള്ളത് കൊണ്ട് ഈ കമന്റുകള്‍ക്കൊന്നും ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. തനിക്ക് ഇപ്പോഴും ആ വിഷമം ഉണ്ടെന്നും ബാല പറഞ്ഞു.

തെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യതെരുവില്‍ സോപ്പ് വില്‍ക്കുന്നത് പബ്ലിസിറ്റിക്കാണോ? അമ്മയുമായി പ്രശ്‌നങ്ങള്‍, വെളിപ്പെടുത്തി ഐശ്വര്യ

English summary
actor bala comments on all the negative comments against him and an advice to trolls goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X