Get Updates
Get notified of breaking news, exclusive insights, and must-see stories!

'മകളെ കണ്ടതോടെ കെട്ടിപ്പിടിച്ച് കുറെ ഉമ്മ കൊടുത്തു, ബാലയെ കണ്ട് പുറത്തേക്ക് ഇറങ്ങി ഉണ്ണി കരഞ്ഞു'

മകൾ പാപ്പുവിനെ കണ്ടപ്പോഴുള്ള ബാലയുടെ പ്രതികരണത്തെ കുറിച്ചും ബാദുഷ പറഞ്ഞു.

Actor Bala

കൊച്ചി: കരൾ രോഗത്തെ തുടർന്ന് ഇന്നലെയായിരുന്നു നടൻ ബാലയെ കൊച്ചി അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് സിനിമാ മേഖലയിൽ നിന്നുള്ള പലരും അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഇക്കൂട്ടത്തിൽ നടൻ ഉണ്ണി മുകുന്ദനും ഉണ്ടായിരുന്നു. ഇപ്പോഴിതാ ഉണ്ണി ബാലയെ കണ്ട് സംസാരിച്ചതിനെ കുറിച്ച് പറയുകയാണ് പ്രൊഡക്ഷൻ കണ്‍ട്രോളർ ബാദുഷ. മകൾ പാപ്പുവിനെ കണ്ടപ്പോഴുള്ള ബാലയുടെ പ്രതികരണത്തെ കുറിച്ചും ബിഹൈന്റ്വവുഡ്സിന് നൽകിയ അഭിമുഖത്തിൽ ബാദുഷ പറഞ്ഞു. വായിക്കാം

 ഉണ്ണി മുകുന്ദനെ വിളിച്ച് വിവരം പറഞ്ഞിരുന്നു

ഉണ്ണി മുകുന്ദനെ വിളിച്ച് വിവരം പറഞ്ഞിരുന്നു

സംവിധായകന്‍ വിനോദ് ഗുരുവായൂര്‍ ആണ് ഇങ്ങനെ ഒരു സംഭവം അറിഞ്ഞെന്നും വിളിച്ച് അന്വേഷിക്കണമെന്നും പറഞ്ഞത്. അങ്ങനെയാണ് പെട്ടെന്ന് ബാലയുടെ കൂടെയുള്ള രാജേഷിനെ വിളിച്ചത്. അങ്ങനെയാണ് ആശുപത്രിയിലേക്ക് പോകുന്നത്.അതിന് മുന്‍പ് ഞാന്‍ ഉണ്ണി മുകുന്ദനെ വിളിച്ച് വിവരം പറഞ്ഞിരുന്നു. ഞാനും വരുന്നുവെന്ന് ഉണ്ണി പറഞ്ഞു.
ആശുപത്രിയിലെത്തി ആദ്യം ഡോക്ടറെയാണ് കണ്ടത് . കുറച്ച് പ്രശ്നങ്ങൾ ഉണ്ട് പക്ഷേ മെഡിസിന്‍സ് എല്ലാം സ്റ്റാര്‍ട് ചെയ്തിട്ടുണ്ടെന്നാണ് ഡോക്ടർ പറഞ്ഞു.അതിന്റെ ഫലം അറിയാൻ 24 -48 മണിക്കൂർ എടുക്കുമെന്ന് പറഞ്ഞു.

 ബാലയുടെ കണ്ണുകളും നിറഞ്ഞ് കണ്ടു

ബാലയുടെ കണ്ണുകളും നിറഞ്ഞ് കണ്ടു

അകത്ത് കയറി കാണാമോയെന്ന് ചോദിച്ചപ്പോൾ അനുവദിച്ചു. ആദ്യം ഉണ്ണി കയറി കണ്ട് സംസാരിച്ചു. അതിന് ശേഷം ഞാനും മേപ്പടിയാൻ സിനിമ ഡയറക്ടർ വിഷ്ണുവും കയറി കണ്ടു.
ഉണ്ണി മുകുന്ദൻ അകത്ത് കയറി സംസാരിച്ച് ഇറങ്ങി വന്നത് കരഞ്ഞ് കൊണ്ടായിരുന്നു. അകത്തേക്ക് കയറിയപ്പോള്‍ ബാലയുടെ കണ്ണുകളും നിറഞ്ഞ് കണ്ടു.എന്താണ് അവർ സംസാരിച്ചതെന്ന് തനിക്ക് അറിയില്ല.കുറെ നേരം സംസാരിച്ചു. പുള്ളിക്ക് ടെൻഷൻ ന്യൂസാായോ എന്നായിരുന്നു. അത് ചോദിച്ചിരുന്നു.

 ബാലക്ക് കരൾമാറ്റ ശസ്ത്രക്രിയ വേണ്ടി വന്നേക്കും

ബാലക്ക് കരൾമാറ്റ ശസ്ത്രക്രിയ വേണ്ടി വന്നേക്കും

വളരെ എനർജെറ്റിക് ആയാണ് സംസാരിച്ചത്. പുള്ളിക്ക് മകളെ കാണണമെന്ന് ഉണ്ടായിരുന്നു, എങ്ങനെയാണെന്ന് അറിയില്ലെന്ന് പറഞ്ഞപ്പോൾ വഴിയുണ്ടാക്കാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ച് ഞങ്ങൾ ഇറങ്ങി. പിന്നെ മോളെ കാണിക്കാനുള്ള കാര്യങ്ങൾ ചെയ്തു.
ഉച്ചയോടെ തന്നെ ബാലയുടെ സഹോദരൻ ചെന്നൈയിൽ നിന്നെത്തിയിരുന്നു. ഡോക്ടർമാരുമായി അദ്ദേഹവും ഞങ്ങളും കണ്ടിരുന്നു. കരൾമാറ്റ ശസ്ത്രക്രിയ ആയിരിക്കും നല്ലതെന്നാണ് ഡോക്ടർ നിർദ്ദേശിച്ചത്. അതിന്റെ കാര്യങ്ങൾ അവർ നീക്കുന്നുണ്ട്.

 മകളെ കണ്ടപ്പോൾ ബാലക്ക് വലിയ സന്തോഷമായി

മകളെ കണ്ടപ്പോൾ ബാലക്ക് വലിയ സന്തോഷമായി

ബാലയുടെ സഹോദരൻ വൈകീട്ടോടെ ചെന്നൈക്ക് തിരിക്കും. അവർ മടങ്ങിയെത്തിയ ശേഷമായിരിക്കും അത് സംബന്ധിച്ചെല്ലാം തീരുമാനിക്കുക. മരുന്നുകൾ എല്ലാം തുടങ്ങിയിട്ടുണ്ട്.
മകളെ കണ്ടപ്പോൾ ബാലക്ക് വലിയ സന്തോഷമായി, അമൃത കൂടെ ഉണ്ടായിരുന്നു. ആദ്യം കണ്ട് സംസാരിച്ച് പുറത്തിറങ്ങിയ ശേഷം വീണ്ടും മകളെ കാണണമെന്ന് പറഞ്ഞു. അമൃത പറഞ്ഞത് കുഞ്ഞിനെ കണ്ട് കെട്ടിപിടിച്ച് ഉമ്മയൊക്കെ കൊടുത്ത് സംസാരിച്ചതിന് ശേഷമാണ് വിട്ടതെന്നാണ്.

ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും

ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും

ഇന്നലെ വൈകീട്ട് ബുദ്ധിമുട്ട് തോന്നിയതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബാലയ്ക്ക് അസുഖമുള്ളതായി ഞങ്ങൾക്ക് അറിയില്ലായിരുന്നു. ബാലയുടെ ഭാര്യ എലിസബത്തും കുടുംബവും അവിടെ ആശുപത്രിയിൽ ഉണ്ട്. ബാലയെ ചെന്നൈയിലേക്ക് മാറ്റുന്നതും മറ്റുമായ കാര്യങ്ങളൊന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ലിക്വിഡ് ഫുഡ് ഒക്കെയാണ് കൊടുക്കുന്നത്. ഞങ്ങളെ കണ്ടപ്പോൾ വളരെ എനർജറ്റിക്ക് ആയാണ് സംസാരിച്ചത്. ഇത്തരം അസുഖം ഉണ്ടാകുമ്പോൾ ക്ഷീണവും അസ്വസ്ഥതയും ഉണ്ടാകുമല്ലോ അത് മാത്രമേ ഉള്ളൂ. ഞാൻ തിരിച്ചുവരും, സിനിമയിൽ സജീവമാവും എല്ലാവരുടേയും പിന്തുണ വേണം എന്നാണ് പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+