Get Updates
Get notified of breaking news, exclusive insights, and must-see stories!

വെറും രണ്ട് ലക്ഷം രൂപക്ക് ഞാന്‍ അഭിനയിക്കുമോ.. എങ്കില്‍ ഞാന്‍ പാന്റൂരി നടക്കും.. കോടീശ്വരനാണ്; വീണ്ടും ബാല

കൊച്ചി: ഉണ്ണിമുകുന്ദന്‍ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിലെ പ്രതിഫല തര്‍ക്ക വിവാദത്തില്‍ വീണ്ടും പ്രതികരണവുമായി നടന്‍ ബാല. തനിക്ക് രണ്ട് ലക്ഷം രൂപ തന്നു എന്ന് പറയുന്നത് പച്ചക്കള്ളമാണ് എന്നും തനിക്ക് കാശ് തന്നതിന്റെ തെളിവുകള്‍ പുറത്ത് വിടട്ടെ എന്നും ബാല പറഞ്ഞു. വണ്‍ഇന്ത്യ മലയാളത്തിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബാല. ബാലയുടെ വാക്കുകള്‍ ഇങ്ങനെയാണ്...

സിനിമയില്‍ ജോലി ചെയ്യുന്നവര്‍ക്ക് വേറെ ജോലി അറിയാമോ. സിനിമാക്കാര്‍ക്ക് അങ്ങനെ പ്രത്യേകത ഉണ്ട്. പേടിച്ചിട്ടാണ് ചെയ്യാത്തത്. എല്ലാവരും എന്നെ പറ്റിക്കുക ആയിരുന്നോ. എനിക്ക് എത്ര കാശ് തന്നു എന്ന് അവര്‍ തെളിയിക്കട്ടെ. രണ്ട് ലക്ഷം രൂപക്ക് എന്നെ പോലെ ഒരാള്‍ സിനിമയില്‍ അഭിനയിക്കുമോ. എന്റെ പടത്തില്‍ ഉണ്ണിമുകുന്ദന്‍ അഭിനയിച്ചപ്പോള്‍ ഒരു ദിവസത്തിന് ഒരുലക്ഷം രൂപ കൊടുത്തു.

1

ഒരു ലക്ഷം രൂപ ഉണ്ണിമുകുന്ദന് കൊടുത്തപ്പോള്‍ ടി ഡി എസ് കട്ട് ചെയ്ത് 90000 രൂപ കൊടുത്തു. കുറച്ച് ദിവസം കഴിഞ്ഞിട്ട് 10000 രൂപക്ക് വേണ്ടി എന്നെ 10 ദിവസം വിളിച്ചു. ഞാന്‍ പറഞ്ഞു അത് വിട് മോനെ അത് ജി എസ് ടിയില്‍ പിടിച്ചു, അത് ടാക്‌സാണ്. അങ്ങനെ പറഞ്ഞ മനുഷ്യനാണ്. 24 ദിവസം ഞാന്‍ അഭിനയിച്ചിട്ടുണ്ട്. ഞാന്‍ കൊടുത്ത 90000 രൂപ തിരിച്ചു കൊടുത്തു. അേ്രത ഉള്ളൂ. എന്റെ നന്‍പനെ വിശ്വസിച്ച് പോയി.

2

എന്റെ വീട്ടില്‍ എല്ലാ ടെക്‌നീഷ്യന്‍സും കരഞ്ഞപ്പോള്‍ അവര്‍ക്ക് വേണ്ടിയാണ് ഞാന്‍ ഈ വോയിസ് കൊടുത്തത്. എല്ലാവരും ഫേസ്ബുക്കില്‍ കയറി എനിക്ക് എഗൈന്‍സ്റ്റ് ആയി. ഇത് തന്നെയാണ് നിങ്ങളുടെ പരിപാടി. അവര്‍ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്‌മെന്റ് കാണിക്കും എന്നാണ് പറയുന്നത്. ഞാന്‍ കൊടുത്ത ഒരു ലക്ഷം എനിക്ക് തിരിച്ചുതന്നു. അല്ലാതെ രണ്ട് ലക്ഷം എനിക്ക് തന്നിട്ടില്ല. അതിനുള്ള തെളിവ് അവര്‍ പുറത്ത് വിടട്ടെ.

3

അപ്പോള്‍ മനസിലാകും ആര് പറയുന്നതാണ് സത്യം എന്ന്. ഉണ്ണിമുകുന്ദന്‍ നീതി തന്നിട്ടാണോ ഞാന്‍ ജീവിക്കാന്‍ പോകുന്നത്. ഞാന്‍ ആള്‍റെഡി കോടീശ്വരനാണ്. ഞാന്‍ സിനിമ നടനായിട്ടല്ല, ഒരു വ്യക്തിയായിട്ട് ആയിരം പിള്ളേരെ പഠിപ്പിക്കുന്നുണ്ട്. അത് എന്താണ് ആരും തിരിച്ചറിയാത്തത്. രണ്ട് ലക്ഷം രൂപ എനിക്ക് ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് പറഞ്ഞില്ലേ. അത് തന്നെ എനിക്ക് നാണക്കേടല്ല. രണ്ട് ലക്ഷം രൂപക്ക് ഞാന്‍ ഒരു പടം ചെയ്യുമോ.

4

ഞാന്‍ തുറന്ന് പറഞ്ഞപ്പോള്‍ എല്ലാവരും വായടച്ചു, മനോജ് കെ ജയന്‍, സിദ്ദിക്കയുടെ മകന്‍ ഷൈന്‍ എല്ലാവരും വായടച്ചു. പബ്ലിസിറ്റി സ്റ്റണ്ട് എന്നാണ് പറയുന്നത്. സ്റ്റണ്ട് അറിയുന്ന ആളാണ് ഞാന്‍, റിയല്‍ ഫൈറ്റും അറിയാം. അപ്പനെ അപ്പന്‍ എന്ന് വിളിക്കണം. മമ്മൂക്കയെയും സുരേഷ് ഗോപിയേയും എനിക്ക് ഭയങ്കര ഇഷ്ടമാണ്. ഒരു ഘട്ടത്തില്‍ അവരും എന്നെ തെറ്റിദ്ധരിച്ചു. മോഹന്‍ലാല്‍ എന്നെ തെറ്റിദ്ധരിച്ചിട്ടില്ല. ഇന്ദ്രജിത്ത് എന്നെ രണ്ട് ദിവസം മുന്‍പ് വിളിച്ചിരുന്നു.

5

ഞങ്ങള്‍ എല്ലാം ഒരു കുടുംബമാണ്. രണ്ട് ലക്ഷം രൂപ എനിക്ക് തന്നു എന്ന് അവര്‍ തെളിയിക്കട്ടെ. തന്നിട്ടില്ലെങ്കില്‍ അവന്‍ പാന്റൂരി നടക്കട്ടെ, ഉണ്ടെങ്കില്‍ ഞാന്‍ പാന്റൂരി നടക്കും. സത്യം തെളിയിക്കട്ടെ. അവര്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റ് പുറത്തുവിടട്ടെ. ബാക്കി എന്നിട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+