കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഭാവി പ്രധാനമന്ത്രി ആകേണ്ടയാളല്ലേ രാഹുൽ ഗാന്ധി;അദ്ദേഹം ഇവിടെ മത്സരിച്ചത് തന്നെ ഭാഗ്യമല്ലേ'

Google Oneindia Malayalam News

കൊച്ചി; കോൺഗ്രസ് എം പി രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അടിച്ച് തകർത്ത സംഭവത്തിൽ പ്രതികരിച്ച് നടനും ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുമായ ധർമജൻ ബോൾഗാട്ടി.രാഹുൽ ഗാന്ധിയെ പോലെ രാജ്യത്തെ ഏറ്റവും മുതിർന്ന നേതാവിന്റെ ഓഫീസ് അടിച്ച് തകർത്തുവെന്നത് മോശപ്പെട്ട കാര്യമാണെന്ന് ധർമജൻ പറഞ്ഞു. ട്വിന്റിഫോർ ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'ബിജെപിയെ ഭയപ്പെട്ടില്ല, പിന്നെയാണ് കുട്ടി സഖാക്കളുടെ പേക്കൂത്തിനെ: പിണറായിക്ക് ഇരട്ടത്താപ്പ്''ബിജെപിയെ ഭയപ്പെട്ടില്ല, പിന്നെയാണ് കുട്ടി സഖാക്കളുടെ പേക്കൂത്തിനെ: പിണറായിക്ക് ഇരട്ടത്താപ്പ്'

ഭാവിയിൽ പ്രധാനമന്ത്രി


ഭാവിയിൽ പ്രധാനമന്ത്രി വരെ ആകേണ്ട രാജ്യത്തെ മുതിർന്ന നേതാവാണ് രാഹുൽ ഗാന്ധി. മുൻ പ്രധാനമന്ത്രിയുടെ മകനും കൊച്ചുമകനുമൊക്കെയാണ്. അത്തരമൊരു നേതാവിന്റെ ഓഫീസാണ് തല്ലിപ്പൊളിച്ചത്. അപ്പോൾ സാധാരണക്കാരുടെ അവസ്ഥയൊക്കെ എന്താകുമെന്ന് ധർമജൻ ചോദിച്ചു.

കേരളത്തിൽ മത്സരിച്ചുവെന്നത്


രാഹുൽ ഗാന്ധിയെ പോലൊരു നേതാവ് കേരളത്തിൽ എത്തി മത്സരിച്ചുവെന്നത് തന്നെ നമ്മളെ സംഹന്ധിച്ച് അഭിമാനിക്കേണ്ട കാര്യമാണെന്നും ധർമജൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സ്ഥലങ്ങളാണ് ഓരോ പൊതുപ്രവർത്തകന്റേയും ഓഫീസുകൾ. അത്തരം ഓഫീസുകൾക്കെതിരെ നടക്കുന്ന ആക്രമങ്ങൾ മോശം കാര്യം തന്നെയാണെന്നും നടൻ പറഞ്ഞു.

പ്രതികരിപ്പിക്കാനാവില്ല


'ഇഡി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തെ ചോദ്യം ചെയ്ത് കൊണ്ടിരിക്കുകയാണ്. ബഫർ സോൺ വിഷയത്തിൽ എപ്പോൾ പ്രതികരിക്കണമെന്ന് അദ്ദേഹത്തിന് തോന്നുന്നുവോ അപ്പോൾ പ്രതികരിക്കുമെന്നും പ്രതികരണം നിർബന്ധിച്ചും ആക്രമിച്ചും നടത്തിക്കാൻ സാധിക്കില്ല',ധർമജൻ പറഞ്ഞു.

'കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാൻ തോന്നുന്നുവെന്ന് ഭാവന';കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം'കുട്ടിക്കാലത്തേക്ക് തിരിച്ച് പോകാൻ തോന്നുന്നുവെന്ന് ഭാവന';കുട്ടിക്കാലത്തെ ക്യൂട്ട് ചിത്രങ്ങളുമായി താരം

കടുത്ത സൈബർ ആക്രമണം


അതേസമയം നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ചതിന് ശേഷം കടുത്ത സൈബർ ആക്രമണമാണ് നടക്കുന്നതെന്നും താരം വ്യക്തമാക്കി. സോഷ്യൽ മീഡിയയിലൂടെ താൻ ഇപ്പോൾ ഒന്നും പങ്കുവെയ്ക്കാറില്ലെന്നും ഒരു ഫോട്ടോ പോലും പോസ്റ്റ് ചെയ്യാറില്ലെന്നും താരം പ്രതികരിച്ചു.

അതേസമയം രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച സംഭവത്തിൽ വലിയ പ്രതിഷേധമാണ് കോൺഗ്രസ് നടത്തിയത്. ഇന്ന് വൈകീട്ട് വയനാട്ടിൽ യുഡിഎഫിലെ പ്രമുഖ നേതാക്കളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് കൊണ്ടുള്ള വമ്പൻ പ്രതിഷേധ റാലി വയനാട്ടിൽ നടത്തുമെന്ന് നേതൃത്വം അറിയിച്ചു. എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എം പിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് ,മുസ്ലിം ലീഗ് നേതാക്കളായ കെ എം ഷാജി, പി എം എ സലാം അടക്കമുള്ള പ്രമുഖ നേതാക്കളും റാലിയുടെ ഭാഗമാകും.

Recommended Video

cmsvideo
രാഹുൽ​ഗാന്ധി വയനാട്ടിലെത്തും, മൂന്ന് ദിവസം മണ്ഡലത്തില്‍ |*Politics

English summary
Actor Dharmajan bolgatty responds to Wayanad issue goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X