ദേ ഗോതമ്പുണ്ട! നടൻ ദിലീപ് റിമാൻഡിൽ, ഇനി ആലുവ സബ് ജയിലിലേക്ക്,ഭയപ്പെടാനില്ലെന്ന് ദിലീപ്...

  • By: ഡെന്നീസ്
Subscribe to Oneindia Malayalam

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കഴിഞ്ഞ ദിവസം രാത്രി അറസ്റ്റിലായ നടൻ ദിലീപിനെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി. ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ജൂലായ് 11 ചൊവ്വാഴ്ച രാവിലെ ആറ് മണിയോടെയാണ് ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്.

ആലുവ പോലീസ് ക്ലബിൽ നിന്നും വൻ പോലീസ് സന്നാഹത്തോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്. അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിലും കനത്ത സുരക്ഷയാണ് പോലീസ് ഒരുക്കിയിരുന്നത്. നിരവധി പോലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ദിലീപിനെ അങ്കമാലിയിലെത്തിച്ചത്. വൻ ജനക്കൂട്ടമാണ് റോഡിനിരുവശവും നടനെ കാണാനായി തടിച്ചുകൂടിയത്.

മജിസ്ട്രേറ്റിന് മുന്നിലേക്ക്...

മജിസ്ട്രേറ്റിന് മുന്നിലേക്ക്...

കഴിഞ്ഞ ദിവസം അറസ്റ്റിലായ ദിലീപിനെ രാത്രി തന്നെ അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുമെന്നാണ് കരുതിയിരുന്നെങ്കിലും ജനങ്ങളുടെ പ്രതിഷേധങ്ങൾ കണക്കിലെടുത്താണ് ചൊവ്വാഴ്ച രാവിലെ ഹാജരാക്കാൻ തീരുമാനിച്ചത്.

കനത്ത സുരക്ഷ....

കനത്ത സുരക്ഷ....

ജനങ്ങളുടെ പ്രതിഷേധം കണക്കിലെടുത്ത് വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെയാണ് ദിലീപിനെ ആലുവയിൽ നിന്നും അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിയിലെത്തിച്ചത്.

റിമാൻഡിൽ...

റിമാൻഡിൽ...

നടിയെ അക്രമിച്ച കേസിലെ പ്രതി ദിലീപിനെ അങ്കമാലി മജിസ്ട്രേറ്റ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മജിസ്ട്രേറ്റിന്റെ വസതിയിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.

ആലുവ ജയിലിലേക്ക്...

ആലുവ ജയിലിലേക്ക്...

റിമാൻഡ് ചെയ്ത ദിലീപിനെ ആലുവ സബ് ജയിലിലേക്കാണ് കൊണ്ടുപോകുന്നത്. കനത്ത സുരക്ഷയോടെയാണ് ദിലീപിനെ അങ്കമാലിയിൽ നിന്നും ആലുവയിലേക്ക് എത്തിക്കുന്നത്.

പ്രതികരണം...

പ്രതികരണം...

നേരത്തെ ആലുവ പോലീസ് ക്ലബിൽ നിന്നുമിറങ്ങുന്ന സമയത്ത് എല്ലാം കഴിയട്ടെയെന്നായിരുന്നു ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഭയപ്പെടാനില്ലെന്ന്...

ഭയപ്പെടാനില്ലെന്ന്...

അങ്കമാലി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം പോലീസ് വാഹനത്തിലേക്ക് കയറുന്ന സമയത്തും ദിലീപ് മാധ്യമങ്ങളോട് പ്രതികരിച്ചു. ഒന്നും ഭയപ്പെടാനില്ലെന്നാണ് ദിലീപ് പോലീസ് വാഹനത്തിലേക്ക് കയറുന്നതിന് മുൻപ് പറഞ്ഞത്.

Dileep Arrested; Social Medie Appreciate Pinarayi Vijayan
പ്രതിഷേധങ്ങളും...

പ്രതിഷേധങ്ങളും...

അങ്കമാലി മജിസ്ട്രേറ്റിന്റെ വസതിക്ക് മുന്നിൽ തടിച്ചു കൂടിയ ജനങ്ങൾ കൂക്കിവിളിച്ചാണ് നടനെ എതിരേറ്റത്. സ്വന്തം നാട്ടുകാർ വരെ ദിലീപിനെതിരെ ശക്തമായി രംഗത്തെത്തുകയും ചെയ്തിരുന്നു.

English summary
actor dileep remanded for 14 days.
Please Wait while comments are loading...