Get Updates
Get notified of breaking news, exclusive insights, and must-see stories!

'ദിലീപ് മദ്യലഹരിയില്‍ എല്ലാ സത്യവും പറഞ്ഞു, ബോധം കെട്ടിരുന്നില്ല, മറ്റുള്ളവര്‍ക്ക് ബോധമുണ്ട്'

കൊച്ചി: ദിലീപിനെതിരെ വീണ്ടും നിര്‍ണായക വെളിപ്പെടുത്തലുമായി ബാലചന്ദ്രകുമാര്‍. ദിലീപ് പല കാര്യങ്ങളും പറയുമ്പോള്‍ മദ്യപിക്കുക കൂടി ചെയ്തിട്ടുണ്ടെന്ന്് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ട് ടിവിയോട് വെളിപ്പെടുത്തി. അതേസമയം ബാലചന്ദ്രകുമാറിനോട് തയ്യാറായിരിക്കാന്‍ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്. ഏത് നിമിഷവും അദ്ദേഹത്തില്‍ നിന്ന മൊഴി എടുക്കാനാണ് തീരുമാനം.

നടന്‍ ദിലീപിനെ പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഇതിന് ശേഷമായിരിക്കും അദ്ദേഹത്തെ ചോദ്യം ചെയ്യുക. ദിലീപിനെ വീണ്ടും കുരുക്കായി പല കാര്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. മുദ്രവെച്ച കവറില്‍ പോലീസ് കോടതിയില്‍ നല്‍കിയ വിവരങ്ങളും നിര്‍ണായകമാകും.

1

ബാലചന്ദ്രകുമാര്‍ തന്നെ അന്വേഷണ സംഘം കൊച്ചിയിലേക്ക് വിളിപ്പിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഗൂഢാലോചന കേസില്‍ ചൊവ്വാ്‌ഴ്ച്ച വരെയാണ് ദിലീപ് അടക്കമുള്ള അഞ്ച് പ്രതികളെ ചദ്യം ചെയ്യാന്‍ കോടതി അനുമതി നല്‍കിയിരിക്കുന്നത്. ബാലചന്ദ്രകുമാറിനെ മൊഴി ഇതിന് ശേഷമെടുക്കും. തന്നോട് കൊച്ചിയിലേക്ക് ,തിരിക്കാന്‍ തയ്യാറായിരിക്കാനാണ് പോലീസ് ഇന്നലെ വൈകീട്ട് നിര്‍ദേശം നല്‍കിയതെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ട് ടിവിയോട് പറഞ്ഞു. അതേസമയം ദിലീപില്‍ നിന്ന് പണം ആവശ്യപ്പെട്ടെന്ന ആരോപണം ബാലചന്ദ്രകുമാര്‍ നിഷേധിച്ചു. ദിലീപിമായി ചേര്‍ന്നുള്ള സിനിമ തന്നെ വേണ്ടെന്ന് പറഞ്ഞത് താനാണെന്നും അദ്ദേഹം പറഞ്ഞു.

2

ഏതെങ്കിലും സമയത്ത് താനുമൊന്നിച്ചുള്ള സിനിമ വേണ്ടെന്ന് ദിലീപ് പറഞ്ഞിട്ടുണ്ടെങ്കില്‍ അതിന് തെളിവ് അദ്ദേഹം കാണിക്കട്ടെ. ഞാനാണ് സിനിമ വേണ്ടെന്ന് തീരുമാനിച്ചത്. ദിലീപ് മദ്യപിച്ചിട്ടുണ്ടായിരുന്നു. അതുകൊണ്ടാണ് പല കാര്യങ്ങള്‍ പുറത്തുവന്നത്. അദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നുള്ള കാര്യം ഞാന്‍ പറഞ്ഞിട്ടുണ്ട്. പോലീസില്‍ കൊടുത്ത മൊഴി പറയാനാവില്ല. ദിലീപ് മദ്യപിച്ച് ബോധം കെട്ട അവസ്ഥയിലാണെന്ന് എന്റെ മൊഴിയില്‍ ഇല്ല. ആ സമയത്ത് ദിലീപിനൊപ്പമുണ്ടായിരുന്നവരെല്ലാം മദ്യപിച്ചതായും ഞാന്‍ പറഞ്ഞിട്ടില്ല. പല ക്രിമിനലുകളും വലിയ പല രഹസ്യങ്ങളും വെളിപ്പെടുത്തിയിട്ടുള്ള മദ്യത്തിന്റെ പുറത്താണെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

3

അതേസമയം നടിയെ ആക്രമിച്ച കേസിലെ ജാമ്യവുമായി ബന്ധപ്പെട്ട ബാലചന്ദ്രകുമാര്‍ ഭീഷണിപ്പെടുത്തിയെന്ന് ദിലീപ്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യമുള്ളത്. തനിക്ക് ജാമ്യം ലഭിച്ചത് നെയ്യാറ്റിന്‍കര ബിഷപ്പ് ഇടപെട്ടത് കൊണ്ടാണെന്ന് ബാലചന്ദ്രകുമാര്‍ തന്നെ തെറ്റിദ്ധരിപ്പിച്ചു. ബിഷപ്പിന് പണം നല്‍കണമെന്ന ആവശ്യം താന്‍ നിരസിച്ചതോടെ തന്നോട് ശത്രുതയായി. ബാലചന്ദ്രകുമാര്‍ ബിഷപ്പിനൊപ്പം നില്‍ക്കുന്ന ഫോട്ടോ അന്വേഷണ സംഘം വീട്ടില്‍ നിന്ന് പിടികൂടിയിട്ടുണ്ടെന്നും ദിലീപ് സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. ബാലചന്ദ്രകുമാറുമായി പിക്ക് പോക്കറ്റ് എന്ന സിനിമയുടെ പേരിലുള്ള ബന്ധം മാത്രമാണ് ഉള്ളതെന്ന് ദിലീപ് പറഞ്ഞു.

4

ബാലചന്ദ്രകുമാര്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി പത്ത് ലക്ഷം രൂപ കൈപ്പറ്റിയിട്ടുണ്ടെന്ന് ദിലീപ് പറയുന്നു. കടബാധ്യതകള്‍ പരിഹരിക്കാന്‍ സഹായിക്കണമെന്നാണ് ആവശ്യപ്പെട്ടത്. ജാമ്യം റദ്ദാക്കുമെന്ന് ഭീഷണിപ്പെടുത്തി. എഡിജിപി സന്ധ്യയാണ് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ക്ക് പിന്നില്‍ എന്നും ദിലീപിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു. അതേസമയം കോടതി ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ അതീവ ഗൗരവമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെട്ടതെന്നും, അന്വേഷണം സംരക്ഷിക്കപ്പെടണമെന്നും കോടതി അറിയിച്ചു. ഗൂഢാലോചന അന്വേഷിക്കാന്‍ തടസ്സം നില്‍ക്കില്ലെന്ന് കോടതി വ്യക്തമാക്കി.

5

ദിലീപിനെതിരെ ശക്തമായ തെളിവുകള്‍ കൈമാറിയെന്നാണ് ക്രൈംബ്രാഞ്ച് സൂചിപ്പിക്കുന്നത്. ദിലീപിന്റെ നേതൃത്വത്തില്‍ നടന്ന വധശ്രമങ്ങളുടെ തെളിവുകള്‍ കിട്ടിയെന്ന സൂചനയാണ് അന്വേഷണ സംഘം നല്‍കുന്നത്. മുദ്രവെച്ച കവറിലാണ് തെളിവുകള്‍ കോടതിക്ക് നല്‍കിയത്. സ്വതന്ത്രസാക്ഷികളുടെ മൊഴികളും ഈ മുദ്രവെച്ച കവറിലുണ്ടെന്നാണ് വിവരം. അതേസമയം അന്വേഷണ ഉദ്യോഗസ്ഥരില്‍ പലരും അപകടങ്ങള്‍ നേരിടുന്നതായി പലരും തന്നെ ഫോണില്‍ വിളിച്ച് പറഞ്ഞിട്ടുണ്ടെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. കേസിലെ പല തെളിവുകളും അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്നായിരുന്നു ഹൈക്കോടതി നിരീക്ഷണം.

6

അതേസമയം തനിക്ക് മലയാള സിനിമയിലെ നിരവധി താരങ്ങളും പിന്തുണ ലഭിച്ചെന്ന് ബാലന്ദ്രകുമാര്‍ പറയുന്നു. കേസിലെ വെളിപ്പെടുത്തലുകള്‍ക്ക് ശേഷമാണിത്. മലയാളത്തിലെ ഒരു സൂപ്പര്‍ താരവും തന്നെ പിന്തുണച്ചവരിലുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപ് ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന് ശേഷം ഈ സൂപ്പര്‍ എനിക്ക് മെസേജ് അയച്ചു. കേസുമായി മുന്നോട്ട് പോവാന്‍ അദ്ദേഹം പിന്തുണച്ചു. തന്നെ അറിയുന്നവരും അറിയാത്തവരുമായ ഒരുപാട് താരങ്ങള്‍ പിന്തുണയറിയിച്ച് മെസേജ് അയക്കുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+