Get Updates
Get notified of breaking news, exclusive insights, and must-see stories!

കാവ്യ മാധവന്‍ കോടതിയിലെത്തും; പോലീസിന് നല്‍കിയ മൊഴി ഇങ്ങനെ... മാര്‍ച്ചില്‍ മാറ്റിവച്ച വിസ്താരം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാമാധവനെ കോടതി ഇന്ന് വിസ്തരിക്കും. കേസിലെ പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയാണ് കാവ്യ മാധവന്‍. ഇവരുടെ സഹോദരനെ നേരത്തെ കോടതി വിസ്തരിച്ചിരുന്നു. ഈ കേസില്‍ രണ്ടാം തവണയാണ് കാവ്യ വിചാരണ കോടതിയില്‍ എത്തുന്നത്. നേരത്തെ പോലീസിന് നല്‍കിയ മൊഴി അവര്‍ ആവര്‍ത്തിക്കുമെന്നാണ് വിവരം.

ഓണം വരവായി; മലയാളി മങ്കമാരായി പ്രിയ നടിമാർ

ഇതുവരെ കേസില്‍ 178 പേരുടെ വിസ്താരം നടന്നു. വിചാരണ ആഗസ്റ്റില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ വിചാരണ കോടതി തടസം അറിയിച്ചിട്ടുണ്ട്. അതിനിടെയാണ് കാവ്യ മാധ്യമവന്‍ ഇന്ന് കോടതിയിലെത്തുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

1

കഴിഞ്ഞ മാര്‍ച്ചില്‍ കാവ്യ മാധവനെ വിസ്തരിക്കാന്‍ നടപടികള്‍ പൂര്‍ത്തിയായിരുന്നു. കാവ്യ കോടതിയില്‍ ഹാജരാകുകയും ചെയ്തു. എന്നാല്‍ മറ്റു രണ്ട് സാക്ഷികളെ വിസ്തരിക്കാനുള്ളതിനാല്‍ കാവ്യയുടെ വിസ്താരം അന്ന് മാറ്റിവെക്കുകയാണ് ചെയ്തത്. കൊവിഡ് ഭീതി വര്‍ധിക്കുകയും കോടതി നടപടികള്‍ തടസപ്പെടുകയും ചെയ്‌തോടെ പിന്നീട് വിസ്താരം നടന്നില്ല.

2

കേസില്‍ മാപ്പ് സാക്ഷിയായ വിഷ്ണു കോടതിയില്‍ ഹാജരാകാത്തത് കാരണം നടപടികള്‍ വൈകിയിരുന്നു. ഇയാള്‍ നേരത്തെ പത്താം പ്രതിയായിരുന്നു. അറിയാവുന്ന എല്ലാ കാര്യങ്ങളും തുറന്ന് പറയാമെന്ന് ബോധിപ്പിച്ച് പിന്നീട് മാപ്പ് സാക്ഷിയാകുകയായി. കേസില്‍ ജാമ്യം ലഭിക്കുകയും ചെയ്തു. എന്നാല്‍ കോടതി തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും ഹാജരായില്ല.

3

വിഷ്ണുവിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു. തുടര്‍ന്ന് ഇയാളെ പോലീസ് ഹാജരാക്കുകയായിരുന്നു. മൊഴി രേഖപ്പെടുത്തിയ ശേഷം വിട്ടയച്ചു. കേസിന്റെ നടപടികള്‍ വൈകുന്നത് കാരണം ആഗസ്റ്റില്‍ വിചാരണ തീരുമോ എന്ന കാര്യത്തില്‍ കോടതിക്ക് സംശയമുണ്ട്. സമയം നീട്ടണമെന്ന് ആവശ്യപ്പെട്ട് കോടതി സുപ്രീംകോടതിക്ക് കത്തയച്ചിരുന്നു.

4

ഇന്ന് കാവ്യ മാധവനെ കോടതി വിസ്തരിക്കും. നേരത്തെ കാവ്യയെയും അമ്മ ശ്യാമളയെയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ല എന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി. അതേ മൊഴി കോടതിയില്‍ ആവര്‍ത്തിക്കും. കാവ്യയുടെ സഹോദരന്‍ മിഥുനെ കോടതി നേരത്തെ വിസ്തരിച്ചിരുന്നു.

5

178 പേരുടെ വിസ്താരം ഇതിനകം കഴിഞ്ഞിട്ടുണ്ട്. സിനിമാ രംഗത്തുള്ളവരാണ് സാക്ഷികളില്‍ കൂടുതലും. അതുകൊണ്ടുതന്നെയാണ് നടപടികള്‍ വൈകുന്നതും. കൊവിഡ് ആശങ്കയ്ക്ക് ശേഷം സിനിമാ ഷൂട്ടിങ് ആരംഭിച്ചതിനാല്‍ താരങ്ങള്‍ക്ക് തിരക്കിലാണ്. സിനിമാ മേഖലയിലുള്ള നിരവധി സാക്ഷികള്‍ കൂറുമായിരുന്നു. പോലീസിന് നല്‍കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായ മൊഴിയാണ് അവര്‍ കോടതിയില്‍ നല്‍കിയത്.

6

2017 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ നടി ആക്രമിക്കപ്പെട്ട സംഭവം നടന്നത്. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയിലായിരുന്നു നടി. യാത്രാ മധ്യേ കാര്‍ തടഞ്ഞ് ചിലര്‍ നടിയെ ആക്രമിക്കുകയും അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തുകയുമായിരുന്നു. കൊച്ചിയിലെത്തിയ നടി സിനിമാ മേഖലയിലുള്ളവരെ വിവരം അറിയിച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

7

ക്വട്ടേഷന്‍ സംഘങ്ങളായ പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ളവരാണ് കേസില്‍ ആദ്യം അറസ്റ്റിലായത്. പിന്നീട് ദിലീപ് നല്‍കിയ ക്വട്ടേഷനാണ് എന്ന് ആരോപണം ഉയര്‍ന്നു. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തിയ പോലീസ് അതേ വര്‍ഷം ജൂലൈ 10ന് ദിലീപിനെ അറസ്റ്റ് ചെയ്തു. മൂന്ന് മാസത്തോളം ജയിലില്‍ കഴിഞ്ഞ ദിലീപ് കര്‍ശന വ്യവസ്ഥകളോടെ ജാമ്യത്തിലിറങ്ങുകയായിരുന്നു.

'കൂൾ ഗേൾ'; ബിഗ് ബോസ് താരത്തിന്റെ കണ്ണട വൈറലാകുന്നു

കിടുക്കാച്ചി ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഞ്ജുവാര്യര്‍; ഇപ്പോള്‍ എത്ര പ്രായം തോന്നും?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+