Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് സദാചാര സർട്ടിഫിക്കറ്റായി മാറുന്നു', വൈരമുത്തുവിനെ പിന്തുണച്ച് ഹരീഷ് പേരടി

കൊച്ചി: ഒഎന്‍വി സാഹിത്യ പുരസ്‌ക്കാരം തമിഴ് കവിയും ഗാനരചയിതാവുമായ വൈരമുത്തുവിന് തന്നെ നല്‍കണം എന്നാവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി. നിരവധി സ്ത്രീകള്‍ വൈരമുത്തുവിന് എതിരെ മീ ടു ആരോപണം ഉന്നയിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടി വൈരമുത്തുവിന് ഓഎന്‍വി പുരസ്‌ക്കാരം നല്‍കുന്നതിന് എതിരെ ഡബ്ല്യൂസിസി അടക്കം വന്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ഇതോടെ വൈരമുത്തുവിന് പുരസ്‌ക്കാരം നല്‍കാനുളള തീരുമാനം പുനപരിശോധിക്കാനാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ അധ്യക്ഷനായ ഒഎന്‍വി കള്‍ച്ചറല്‍ അക്കാദമിയുടെ തീരുമാനം.

hr

ഇതിനെതിരെ രൂക്ഷ വിമർശനമാണ് ഹരീഷ് പേരടി ഫേസ്ബുക്ക് പോസ്റ്റിൽ ഉന്നയിച്ചിരിക്കുന്നത്: "കാതൽ റോജാവേ എങ്കേ നിയെങ്കേ" എൻ്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്.. എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്... അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇൻഡ്യയിൽ നിയമങ്ങളുണ്ട്... നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക...

നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും... പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിൻ്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും... കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്... ഇതുപോലെ കൂറെ പെൺകുട്ടികൾ ആരോപണമുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചു കൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..

Recommended Video

cmsvideo
    Director Omar lulu against Parvathy Thiruvothu | Oneindia Malayalam

    ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്.. പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും... ഒൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം... ഒരു വട്ടം.. രണ്ട് വട്ടം.. മൂന്ന് വട്ടം...''

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+