Get Updates
Get notified of breaking news, exclusive insights, and must-see stories!

'കറുപ്പിനെ ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഫാസിസ്റ്റ്'; ഹരീഷ് പേരടി

നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും...നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം

harresh

കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും ഒഴിവാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്ന ആരോപണത്തില്‍ വിമര്‍ശനം ശക്തമായിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും വര്‍ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാമെന്ന് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

കറുപ്പിനെ നിങ്ങള്‍ ഭയപ്പെടുന്നുണ്ടെങ്കില്‍...നിങ്ങള്‍ എത്ര വെളുത്ത വസ്ത്രങ്ങള്‍ ധരിച്ചാലും...നിങ്ങള്‍ വര്‍ണ്ണാന്ധത ബാധിച്ച ഒരു ഫാസിസ്റ്റ് ആണെന്ന് ഉറപ്പിക്കാം - ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. കോഴിക്കോട് മീഞ്ചന്ത ആര്‍ട്‌സ് കോളേജ് അധികൃതരാണ് വിദ്യാര്‍ത്ഥികള്‍ക്ക് കറുത്ത വസ്ത്രം ധരിക്കരുതെന്ന നിര്‍ദ്ദേശം നല്‍കിയതെന്നാണ് ആരോപണം.

എന്നാല്‍ ഇങ്ങനെ നിര്‍ദ്ദേശം നല്‍കാന്‍ കോളേജ് അധികൃതരോട് പറഞ്ഞിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്. ജില്ലയില്‍ മുഖ്യമന്ത്രി എത്തിയതോടെ കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്. പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയ ആളുകളുടെ ബാഗുകള്‍ അടക്കം പരിശോധിച്ചിരുന്നു. കോളേജ് തിരിച്ചറിയല്‍ കാര്‍ഡോ പ്രത്യേക പാസോ ഇല്ലാത്തവരെ പരിപാടിയില്‍ പങ്കെടുക്കാന്‍ അനുവദിച്ചിരുന്നില്ല.

ഇതുകൂടാതെ കെ എസ് യു പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കാനുള്ള സാധ്യത മുന്നില്‍ കണ്ടായിരുന്നു പൊലീസ് നീക്കം. മുഖ്യമന്ത്രി എത്തുന്ന ജില്ലകളിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലിലാക്കുന്നതിനെതിരെ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും രംഗത്തെത്തിയിരുന്നു .

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ പേരില്‍ പ്രവര്‍ത്തകരെയും നേതാക്കളെയും അനധികൃതമായി കരുതല്‍ തടങ്കിലെടുക്കുന്നതിനെതിരെ കോണ്‍ഗ്രസ് നിയമ നടപടി സ്വീകരിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രിക്ക് പൊതുപരിപാടികള്‍ ഉണ്ടെങ്കില്‍ ജനത്തിന് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്. കണ്ണൂരിലും,പാലക്കാടും , കോഴിക്കോടും എറണാകുളത്തും ഉള്‍പ്പെടെ എല്ലാ ജില്ലകളിലും അപ്രഖ്യാപിത അടിയന്താരവസ്ഥയ്ക്ക് തുല്യമായ നടപടികളാണ് മുഖ്യമന്ത്രിക്ക് വേണ്ടി പോലീസുകാര്‍ കാട്ടിക്കൂട്ടുന്നത്.

പൊതുജനത്തെ വഴിയില്‍ തടഞ്ഞും രാഷ്ട്രീയ എതിരാളികളെ ജയിലടച്ചും മുഖ്യമന്ത്രി കാട്ടിക്കൂട്ടുന്ന പേക്കൂത്ത് പ്രതിഷേധാര്‍ഹമാണ്.സഞ്ചാരസ്വാതന്ത്ര്യവും ഇഷ്ടമുള്ള വസ്ത്രധാരണവും ഉള്‍പ്പെടെ ഭരണഘടന വിഭാവനം ചെയ്യുന്ന മൗലികാവകാശങ്ങളുടെ മേല്‍ കടന്നുകയറുകയാണ് സംസ്ഥാന ഭരണകൂടമെന്നും സുധാകരന്‍ പറഞ്ഞു .

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+