അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ മമ്മൂട്ടിയില്‍ അടിച്ചേൽപ്പിച്ചതാണ്: ഹരീഷ് പേരടി
മലയാളത്തിന്‍റെ മെഗാസ്റ്റാര്‍ മമ്മൂട്ടി മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് അരനൂറ്റാണ്ട് പിന്നിടുകയാണ്. സത്യനേയും ഷീലയേയും മുഖ്യകഥാപാത്രങ്ങളാക്കി കെസ് സേതുമാധവന്‍ സംവിധാനം ചെയ്ത അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു മമ്മൂട്ടി എന്ന നടന്‍റെ മുഖ്യം ആദ്യമായി സിനിമാ ക്യാമറയില്‍ പതിഞ്ഞത്. 1971 ഒഗസ്റ്റ് 6 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. സത്യന്‍റെ അവസാന ചിത്രം കൂടിയായിരുന്നു ഇത്.
ആള്‍ക്കൂട്ടത്തില്‍ ഒരാളായി മാത്രം പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തില്‍ മമ്മൂട്ടിയുടെ കഥാപാത്രത്തിന് പേരോ സംഭാഷണമോയില്ല. അതുകൊണ്ട് തന്നെ ഇത് താരത്തിന്‍റെ ആദ്യ ചിത്രമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന് വാദവുമുണ്ട്. അനുഭവങ്ങള്‍ പാളിച്ചകള്‍ റിലീസ് ചെയ്ത് കഴിഞ്ഞിട്ടുണം 9 വര്‍ഷങ്ങള്‍ക്ക് ശേഷം 1980 ൽ റിലീസ് ചെയ്ത 'വിൽക്കാനുണ്ട് സ്വപ്നങ്ങളാണ്' മമ്മൂട്ടി നടനായി അരങ്ങേറിയ ചിത്രം.
ഗ്ലാമറസ് ലുക്കില്‍ ബിഗ് ബോസ് മലയാളം സീസണ്‍ 3 താരം ഏഞ്ചല്‍ തോമസ്

മമ്മൂട്ടിയുടെ ആദ്യ ചിത്രമായി ഏത് കണക്കാക്കണം എന്നതിന്‍റെ സംബന്ധിച്ച് ആരാധകര്‍ക്കിടയില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും സിനിമാ മേഖലയില്‍ നിന്നടക്കമുള്ള പലരും മലയാളത്തിന്‍റെ മെഗാസ്റ്റാറിന് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് രംഗത്ത് എത്തിയിട്ടുണ്ട്. മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഒരാളാണ് മമ്മൂട്ടിയെന്നാണ് നടന്‍ ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നത്.

ഒരാൾ അയാളുടെ സൗന്ദര്യം , ആരോഗ്യം, അഭിപ്രായം, രാഷ്ട്രിയം എല്ലാം കാത്തു സൂക്ഷിക്കണമെങ്കിൽ അയാൾക്ക് ഇഷ്ട്ടപ്പെടാത്ത എന്തിനോടൊക്കെ സമരസപ്പെടേണ്ടി വരും. പൊരുത്തപ്പെടേണ്ടി വരും എന്ന് നിങ്ങൾ ആലോചിച്ചിട്ടുണ്ടോ?. മമ്മുട്ടി എന്ന ഈ നടനെ പരിചയപ്പെട്ടതിനുശേഷം കുറച്ച് അത്ഭുതത്തോടെ ഈ ചിന്ത എന്നെ പലപ്പോഴും വേട്ടയാടിയിട്ടുണ്ടെന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിക്കുന്നു.

അഹങ്കാരം എന്ന വികാരം ഏതോ ബുദ്ധിശൂന്യർ ഇയാളിൽ അടിച്ചേൽപ്പിച്ചതാണ്. ഞാൻ കണ്ട ലാളിത്യമുള്ള പത്ത് മനുഷ്യരെ എണ്ണാൻ എന്നോട് പറഞ്ഞാൽ അതിൽ ഒരാളായിരിക്കും നമ്മുടെ അഭിമാനമായ മമ്മുക്ക. ഇഷ്ട്ടപെട്ടതിനെയൊക്കെ സംരക്ഷിച്ച് ഇഷ്ട്ടപെടാത്തിനൊടെക്കെ പൊരുത്തപ്പെടാൻ പറ്റുന്നുണ്ടെങ്കിൽ അയാൾ വലിയ മനുഷ്യനാണ്.

'ജീവിതം സന്യാസമാണ്. അഭിനേതാവ്,നടൻ,നല്ലനടൻ,എല്ലാം കഴിഞ്ഞ് മഹാനടനിലേക്ക് എത്തിയ ലോകത്തിലെ എണ്ണം പറഞ്ഞ നടൻമാരുടെ പേരുകളിൽ ഇടം പിടിച്ച നമ്മുടെ സ്വന്തം മമ്മുക്ക സാർ ഈ 50ത് വർഷങ്ങൾക്കുമുന്നിൽ തലകുനിച്ചുകൊണ്ട് ഹൃദയം നിറഞ്ഞ ആശംസകൾ'- ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു.

അതേസമയം, തന്‍റെ കാലിന് 21 വര്‍ഷം മുന്‍പ് പറ്റിയ പരിക്കിനെ കുറിച്ചും അത് ഇപ്പോഴും ഉണ്ടാക്കുന്ന ബുദ്ധിമുട്ടിനെ കുറിച്ചും മമ്മൂട്ടി കഴിഞ്ഞ ദിവസം തുറന്ന് പറഞ്ഞിരുന്നു. തന്‍റെ ഇടത് കാലിലെ ലിഗ്മെന്‍റ് പൊട്ടിയിട്ട് 21 വര്‍ഷമായെങ്കിലും അത് ഇതുവരെ ചെയ്ത് ഓപ്പറേറ്റ് മാറ്റിയിട്ടില്ല എന്നായിരുന്നു കോഴിക്കോട് നടന്ന ഒരു ചടങ്ങില്‍ വെച്ച് താരം പറഞ്ഞത്.

ഓപ്പറേഷന്‍ ചെയ്താൽ ഇനിയും എന്റെ കാല് ചെറുതാകും. പിന്നേം എന്നെ ആളുകൾ കളിയാക്കും. അതുകൊണ്ട് തന്നെ പത്തിരുപത് വര്‍ഷമായി ആ വേദന സഹിച്ചാണ് ഈ അഭ്യാസങ്ങൾ ഒക്കെ കാണിക്കുന്നത്. ഏതായാലും ഇനിയുള്ള കാലത്ത് ഇതൊക്കെ വളരെ എളുപ്പമാകട്ടെ. അതത് വലിയ സന്തോഷമുള്ള കാര്യമാണെന്നും അദ്ദേഹം സ്വകാര്യ ആശുപത്രിയിൽ സന്ധിമാറ്റിവയ്ക്കുന്നതിനുള്ള റോബോട്ടിക്ക് ശസ്ത്രക്രിയയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
സാരിയിലും ഹോട്ട് ആയി പ്രിയ താരം ഒവിയ ഹെലന്‍: ചിത്രങ്ങള്‍ വൈറല്‍












Click it and Unblock the Notifications